SRee Guruvaayorappa-PAda-smaraNam!
SRee ParamEsvara Bhakta-KavayE nama:
daSamam Chapter 11, lines 105 - 152
നല്ലൊരു ലതകളും ബാലപാദപങ്ങളും
പുല്ലുകൾ ജലങ്ങളും പുഷ്പങ്ങൾ ഫലങ്ങളും
എന്നിവ കണ്ടു ഗോപവൃന്ദവും നാരിമാരും
നന്ദിച്ചു വാടങ്ങളും ചമച്ചു വാണീടിനാർ.
നല്ലൊരു വൃന്ദാവനം തന്നുടെ സമീപത്തു
ചൊല്ലേറും ഗോവർദ്ധനപർവ് വതമതുമുണ്ട്. 110
എത്രയും അരികത്തു കാളിന്ദീനദിയുമു--
ണ്ടെത്രയും രമ്യമാം പുളിനങ്ങളുമുണ്ട്.
എന്നിവയെല്ലാം കണ്ടു കൃഷ്ണനും രാമൻതാനും
നന്നു നന്നെന്നു പറഞ്ഞേറ്റവും സന്തോഷിച്ചാർ.
അക്കാലം രാമൻതാനും കൃഷ്ണനോടോരുമിച്ചു
പൈക്കിടാങ്ങളെ മേയ്ച്ചു നടന്നു തുടങ്ങിനാർ.
മറ്റുള്ള ഗോപബാലന്മാരോടുമൊരുമിച്ചു
ചെറ്റു ദൂരവേ ചെന്നു കളിച്ചുതുടങ്ങിനാർ.
കാളയായിട്ടു ശബ്ദിച്ചീടുന്നു ചിലർ, അതിൽ
തോളിലങ്ങെടുത്തുകൊണ്ടോടുന്നു ചിലരെല്ലാം. 120
ജന്തുക്കൾ കരയുന്പോൾ അങ്ങിനെതന്നെ ശബ്ദി--
ച്ചന്തർമോദേന പിന്പേ മണ്ടുന്നു ചിലരെല്ലാം.
ഇങ്ങിനെ പലവിധം ക്രീഡകൾ ചെയ് തുകൊണ്ടു
തിങ്ങിന മോദത്തോടു കാളിന്ദീ തീരം പുക്കാർ.
വത്സകനെന്നുപേരായുള്ളൊരു ദൈത്യൻ പശു--
വത്സരൂപവും പൂണ്ടു കാനനേ ചെന്നാനപ്പോൾ.
അന്നേരം കൃഷ്ണനതു രാമനു കാട്ടിക്കൊടു--
ത്തൊന്നുമേയറിഞ്ഞതില്ലെന്നു ഭാവിച്ചു മന്ദം
ചെന്നവനുടെ പിന്പേ പാദങ്ങൾ രണ്ടും പിടി--
ച്ചൊന്നടിച്ചിതു ഭൂമൗ, ചത്താനങ്ങവനപ്പോൾ. 130
ബാലന്മാരതുകണ്ടു വിസ്മയം പൂണ്ടീടിനാർ;
ചാലവേ പുഷ്പവർഷം ചെയ്തിതു ദേവന്മാരും.
അങ്ങു ചെന്നവയെല്ലാം ഘോഷിച്ചു ബാലന്മാരും;
അങ് ഗനാജനങ്ങളും വിസ്മയം പൂണ്ടീടിനാർ.
പിന്നെയും വത്സന്മാരെ മേച്ചുകൊണ്ടൊരു ദിനം
ചെന്നാനങ്ങൊരു നല്ല പൊയ്കതൻ തീരത്തിങ്കൽ.
പൈക്കിടാങ്ങളെജ്ജലപാനം ചെയ് യിച്ചു തങ്ങ--
ളൊക്കെയും ജലപാനം ചെയ് തു നിന്നതുനേരം
കണ്ടിതു മത്സ്യഭക്ഷനാകിയ ബകത്തിനെ;
കണ്ടാലങ്ങവനൊരു പർവ് വതത്തോളം പോരും; 140
പക്ഷിയല്ലതു, ബകനെന്നുപേരായ ദൈത്യൻ ;
തൽക്ഷണം അവൻ വന്നു കൃഷ്ണനെ വിഴുങ്ങിനാൻ.
ബാലന്മാരതു കണ്ടു നിർജ്ജീവന്മാരായ് വന്നു;
താലുമൂലത്തിൽ ചൂടുപിടിച്ചു ബകത്തിനും;
ചൂടതു സഹിയാഞ്ഞു വമിച്ചു പുറത്താക്കി --
ച്ചാലവേ കൊക്കുകൊണ്ടു കൊത്തുവാൻ തുടർന്നപ്പോൾ
തുണ്ഡങ്ങൾ പിടിപെട്ടു രണ്ടായിപ്പിളർന്നിതു
ദണ്ഡമെന്നിയേ ബാലൻ വേണുകൾ ചീന്തുംവണ്ണം.
മരിച്ച ജനം പിന്നെ തിരിച്ചു വന്നപോലെ
ചിരിച്ചു വസിയ് ക്കുന്ന കൃഷ്ണനെക്കണ്ടനേരം
രാമാദിബാലന്മാരും ഒന്നിച്ചു പുൽകീടിനാർ
സാമോദം പുഷ്പവൃഷ്ടി ചെയ് തിതു ദേവന്മാരും. 152
Lines 105-114
------------------------
GOpAs and GOpikAs were very pleased to see that (wonderful) place filled with lots of young plants, beautiful creepers, lots of grass, water, flowers and fruits. They built up their houses and started living there. There is a mountain called GOvarddhanam near Vrindavanam and there is river Kalindi and a few other beautiful lakes were also nearby. When Rama and Krishna saw all these, they were very pleased and kept saying: "this is good, this is good".
Lines 115-134
------------------------
Rama and Krishna took charge of grazing the calves. While the calves were grazing, they played nearby, along with other young GOpAs. Some made the sound of bulls, some ran around carrying others on their shoulders, some imitated the sound of animals and ran after them. Thus they played all kinds of different games and reached the banks of Kalindi. At that time one Asura called Vathsaka appeared there after disguising himself as a calf.
Immediately Krishna showed him out to Rama and pretending that he was not aware of anything about the Asura, Krishna slowly moved and positioned himself behind the calf. Krishna caught the calf’s hind legs and hit him hard on the floor and he died instantly. The GOpAs were very surprised to see this and the DEvAs showered flowers on Krishna. GOpAs told everybody about this incident and GOpikas also were very surprised to hear about this incident.
Chapter 11, Lines 135-152
------------------------------ -----------
Another day, grazing the calves, Krishna and the others reached the bank of another lake. First they let the calves drink water, and as they were drinking, they boys saw a huge fish-eating crane which looked almost as big as a mountain. It was not a real bird, but was BakAsura disguised as a huge crane.
All of a sudden, the crane demon swallowed up Krishna and seeing this, GOpAs remained there as if they were lifeless. As he swallowed Krishna, the inside base of the neck of the crane became very hot and because of the burning sensation, he spitted Krishna out and started attacking Krishna with his beak.
Then Krishna caught hold of the crane’s beak and split it into two parts exactly the same way he would split a bamboo branch. Rama and the GOpAs embraced the smiling Krishna with the same sentiment that one would embrace a dead man with if he were to become alive again. The DEvAs were very pleased (at the destruction of the demon) and showered divine flowers on Krishna.
Translation into English -- Savitri O Puram 2014
Digitalization and Transliteration DKM Kartha
Comments
Post a Comment