SRee Guru-Pavana-PurESAya nama:
SRee ParamESvara MahAkavayE nama:
daSamam, Chapter 11, lines 51 - 104
എന്നുമേ കരകയില്ലുരച്ചു തേച്ചീടേണം"
എന്നുകേട്ടമ്മതാനും ചിരിച്ചുചൊല്ലീടിനാൾ:--
"എന്നുടെ കുമാരാ നീ നീലമാം നിറമല്ലോ
നന്ദനനായ രാമൻ മുന്നമേ വെളുത്തല്ലോ .
മുന്നമേയുള്ള നിറം പോകയില്ലൊരുനാളും"
എന്നു കേട്ടൊരു കൃഷ്ണൻ പിന്നെയും ഉരചെയ് താൻ:—
"എന്നുമേ രാമനോടു തുല്യമായ് വെളുക്കാതെ
മന്ദിരത്തിങ്കലേയ് ക്കു പോരികയില്ല ഞാനും."
എന്നുരചെയ് തുകൊണ്ടു രോദനം ചെയ് തീടിനാൻ
അന്നേരം യശോദയും മന്ദമായുരചെയ് താൾ:-- 60
"നല്ലതു നീലവർണ്ണം അല്ലയോ കുമാരക !
വല്ലാതേ വെളുത്തവർക്കെന്തൊരു ഭങ് ഗിയുള്ളൂ ?
ആഭരണങ്ങൾ നല്ലോരാടകൾ ഇവയെല്ലാം
ശോഭയേറീടും തവ പൂമെയ് യിലണിയുന്പോൾ.
ഭങ് ഗിയില്ലല്ലോ വെളുത്തുള്ളവർക്കിവയൊന്നും
അങ്ങിനെയല്ലിയെന്നു ചോദിയ് ക്ക രാമനോടും."
മാതാവിൻ വാക്കു കേട്ടു രാമനും ഉരചെയ് താൻ:--
"കൈതവമല്ല കൃഷ്ണാ നീലവർണ്ണമേ നല്ലൂ.
വല്ലാതെ വെളുക്കയാൽ ക്ലേശം ഉണ്ടെനിയ് ക്കേറ്റം
ഇല്ലൊരു ഫലമിനിയെന്നു ഞാൻ ക്ഷമിയ് ക്കുന്നു." 70
എന്നതു കേട്ട നേരം സന്തോഷിച്ചിതു കൃഷ്ണൻ
നന്ദനന്മാരോടൊത്തു മാതാവും ഗൃഹം പുക്കാൾ.
ഗോദാനാദികളെല്ലാം ചെയ് യിപ്പിച്ചനന്തരം
മോദേന ഭുജിപ്പിച്ചു കോപ്പുകൾ അണിയിച്ചാൾ.
ഇത്തരം ജഗന്നാഥനാകിയ ഭഗവാനെ--
പ്പുത്രസ്നേഹേന ശുശ്രൂഷിച്ചവൾ വാണീടിനാൾ.
നന്ദാദി ഗോപന്മാരും അക്കാലം ചിന്തിച്ചിതു:--
"നന്നല്ല നമുക്കിപ്പോളിവിടെ വസിപ്പതും
മറ്റൊരു ദിക്കിൽച്ചെന്നു പാർക്കിലേ സുഖം വരൂ;
കുറ്റങ്ങൾ പലതുമുണ്ടിവിടെ നിരൂപിച്ചാൽ." 80
എന്നു ചിന്തിച്ചു വസിച്ചീടുന്ന നേരത്തിങ്കൽ
വന്നിതങ്ങുപസുന്ദനാകിയ ഗോപവൃദ്ധൻ.
നന്ദനോടവൻ ചൊന്നാൻ:-- "ഇന്നിനി നമുക്കിഹ
നന്നല്ല വസിപ്പതു, പോകേണം വൈകീടാതെ.
എന്തെല്ലാം അപായങ്ങൾ വന്നിതു കുമാരനു;
ചിന്തിച്ചാൽ ഭയം വരും എന്നതേ പറയാവൂ!
ഒന്നുമേ ഫലിച്ചതില്ലീശ്വരവിലാസത്താൽ
എന്നതു നിരൂപിച്ചു പാർക്കയില്ലിനിയേതും.
പുല്ലുകൾ ജലങ്ങളും എന്നിവ പെരുത്തുള്ള
നല്ലൊരു വൃന്ദാവനംതന്നിൽപ്പോയ് വസിയ് ക്ക നാം." 90
അങ്ങിനെ തന്നെയെന്നു ചൊല്ലിയങ്ങെല്ലാവരും
മങ് ഗളസമയത്തു മെല്ലവേ പുറപ്പെട്ടാർ.
തങ്ങൾക്കു തങ്ങൾക്കുള്ള ധാന്യാദി പദാർത്ഥങ്ങൾ
അങ് ഗനമാരും പശുവൃന്ദമെന്നിവയെല്ലാം
മോദേന ശകടത്തിൻ മീതവേ കരേറ്റിക്കൊ--
ണ്ടാദരവോടേ ഘോഷയാത്രയും തുടങ്ങിനാർ.
രോഹിണീയശോദയും രാമനും കൃഷ്ണൻതാനും
മോഹനമായ ശകടത്തിന്മേൽ വിളങ്ങിനാർ.
ഭേരികൾ നാദത്തോടും ശൃംഗമാം നാദത്തോടും
നാരിമാരുടെ കൃഷ്ണലീലാഗാനങ്ങളോടും 100
ലോകഹുങ്കാരപശുയഷ്ടിനാദങ്ങളോടും
ബാലകരാർത്തു വിളിച്ചീടുന്ന ഘോഷത്തോടും
സത്വരം നടന്നവർ പുക്കിതു വൃന്ദാവനം
ചിത്രമായൊരു വനം കണ്ടു സന്തോഷം പൂണ്ടാർ. 104
daSamam Chapter 11, Lines 51 - 76
KR^shNa: "I will not cry. You may rub hard on my skin so that it becomes fair in color."
Hearing this YaShOda laughed and said:
"My little boy, your complexion is blue and , Rama's complexion has always been lighter. It is impossible to change the natural color of one’s skin."
Krishna said again:
"Unless my skin becomes as light as Rama's, I am not coming home.”
Saying these words, Krishna started crying. Then YaShOda consoled him softly:
"Young boy, don't you think blue is a better color? I do not see any beauty in people with plain white complexion. All the ornaments and beautiful clothes look much better on You. These things do not look good on people with a very light skin. Please ask Rama also whether this is true."
Listening to the mother's words, Rama said:
"Krishna, I am not joking. Blue indeed is better. I am really unhappy about my very light complexion. Since I know it is futile to worry about it, I have reconciled myself with it."
Krishna was very happy to hear these words of his brother and YaShoda went home with both of them. Later, YaShOda made them give away cows to deserving people (GOdAnam) and fed them well. YaShOda thus took care of the Lord of the Universe by loving Him as her own son.
Chapter 11, Lines 77-104
------------------------------ -----
At that time, Nanda and other GOpAs felt (or they thought):
" When we look at all the bad things that have happened here, we feel that it is not very safe to live here and moving somewhere else may be better for us to live peacefully."
While they were toying with this idea, Upananda, one of the GOpA elders arrived and said to NandaGOpar:
"I think it is not good to live here anymore and soon we should move away. What all dangers this young boy has had to encounter here and I have to say that I am afraid even to think of them. By God's grace nothing serious has happened yet, but we cannot continue living here. Let us go away and live in Vrindavanam where both water and grass are abundant."
Everybody agreed with this idea and they started their journey at an auspicious hour. Women collected all the grains and groceries they needed and along with all the cows and calves they happily traveled in a procession of bullock-carts. ROhini, YaShOda, Rama and Krishna sat in the most beautiful cart.
The sound of the drums and music from blow horns blended well with the songs GOpikAs were singing about Krishna. Also the sounds of the cows and calves along with the shouts of men, and the loud, happy screaming of the excited young GOpAs filled the atmosphere as they moved fast and reached Vrindavanam. They were very pleased to see that wonderfully wooded area.
Translation into English by Savitri O Puram 2014
Digitalization and Transliteration by DKM Kartha
Comments
Post a Comment