SRee Guruvaayoorappa-PAda smaraNam!
SRee ParamESvara Bhakta-KavayE nama:
Chapter 13, lines 57 -- 100
"നോക്കെടോ, ബാലന്മാരേ, നമ്മുടെ പശുബാല--
രൊക്കവേ ദൂരെപ്പോയി, താരുമേ കണ്ടീലല്ലോ." 60
ഇങ്ങിനെ കേട്ടനേരം നോക്കിനാർ ബാലന്മാരും
എങ്ങുമേ കാണായ്കയാൽ എത്രയും ഭയപ്പെട്ടാർ.
അന്നേരം കൃഷ്ണൻതാനും ബാലകന്മാരോടു ചൊന്നാൻ
"ഇന്നു ഞാൻ ചെന്നു കൊണ്ടുപോരുവൻ വൈകീടാതെ.
അത്രൈവ വസിച്ചാലും നിങ്ങ" ളെന്നുര ചെയ് തു.
സത്വരം എഴുന്നേറ്റു ശൃംഗവും ചുരക്കോലും
തന്നുടെ കബളവും കയ് യിലങ്ങെടുത്തുടൻ
മന്ദമെന്നിയേ ചെന്നു കാനനം അകം പുക്കു.
വാരിജേക്ഷണൻ പോയ കാരണം ബാലന്മാരും
ആരുമേ ഭുജിയ് ക്കാതെ മന്ദരായിരുന്നുപോയ്. 70
സാരസേക്ഷണൻതന്റെ മായകൾ കണ്ടീടുവാൻ
സാരസോത്ഭവൻ നിജമായകൊണ്ടതുനേരം
കൊണ്ടുപോയ് മറച്ചിതു ഗോവത്സന്മാരെയെല്ലാം
രണ്ടാമതൊളിപ്പിച്ചു ഗോപബാലന്മാരെയും.
പൈക്കിടാങ്ങളെത്തിരഞ്ഞെങ്ങുമേ കാണായ് കയാൽ
പുഷ് ക്കരേക്ഷണൻ ഇങ്ങു വന്നു നോക്കിയ നേരം
ബാലന്മാരേയും തത്ര കാണാഞ്ഞു വിസ്മയിച്ച
ലീലാമാനുഷൻ വിധിമായയെന്നറിഞ്ഞപ്പോൾ
ഗോകുലജനങ്ങളും ഗോക്കളും വിരിഞ്ചനും
പാകാരിമുഖദേവവൃന്ദവും സന്തോഷിപ്പാൻ 80
കേവലാനന്ദൻ കൃഷ്ണൻ ബാലകരൂപങ്ങളും
ഗോവത്സരൂപങ്ങളും കൈക്കൊണ്ടു നിന്നീടിനാൻ.
ദേഹവും വളർച്ചയും വണ്ണവും അങ് ഗങ്ങളും
മോഹനവാക്യങ്ങളും കോപ്പുകൾ നാമങ്ങളും
എന്നിവകളും പിന്നെയുള്ളതും ബാലകന്മാർ--
ക്കൊന്നുമേ ഭേദമില്ല മുന്നേതിലൊരുവർക്കും.
കാലുകൾ കരങ്ങളും പാണ്ടുകൾ ചൂട്ടുകളും
വാലുകൾ മുലകളും ഒച്ചകൾ നിറങ്ങളും
ആക്കവും ഇവയെല്ലാം അപ്പശുബാലന്മാർക്കും
ആർക്കുമേ ഭേദമില്ല മുന്നമുള്ളതിലേതും. 90
ലോകത്തെസ് സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
ലോകൈകനാഥൻതനിയ് ക്കെന്തരുതാതേയുള്ളൂ ?
തന്നുടെ വയസ്യരോടൊന്നിച്ചു കൃഷ്ണൻ പിന്നെ
മുന്നമെന്നതുപോലെ ഗോകുലം പുക്കീടിനാൻ.
തങ്ങൾക്കു തങ്ങൾക്കുള്ള വാടങ്ങളകം പുക്കാർ
തിങ്ങിന മോദത്തോടെ ബാലന്മാർ വത്സന്മാരും.
എത്രയും മോദം പൂണ്ടു ചെന്നുടൻ ജനനിമാർ
പുത്രരെ ലാളിച്ചിതു മുന്നേതിലധികമായ്.
തന്നുടെ തനയന്മാർക്കമ്മമാർ പാലും നെയ് യും
അന്നവും കൊടുത്തങ്ങു കിടത്തിയുറക്കിനാർ. 100
Chapter 13, Lines 57-74
------------------------------ ---------
The calves kept walking on, eating the grass and slowly they disappeared from the sight of the people. Then Krishna said:
" Listen, boys, all our calves have reached somewhere far away, and none of us noticed them drifting away."
Then they looked for the cattle and became very worried to see that they were missing. Then Krishna said to them:
" You all stay and wait here until I go and quickly bring them back."
Krishna took his horn, stick and his rice-balls and went into the forest. When the lotus-eyed Krishna left, all the GOpAs just sat there without eating (because of worries). To experience the MAyas of Krishna, Lord Brahma, who was born from the Lotus (in the navel of Mahavishnu) hid all the calves by his own MAya. Afterwards, Brahma hid the GOpAs too (to see how Krishna will counter the action with his own MAyA-shakti).
Lines 75-92
-------------------------
Krishna could not find the calves anywhere and when the lotus-eyed Lord came back, he was surprised to see that all the GOpAs also were missing.That boy, who took this human birth with his own MAya, realized that it was a trick played by Brahma. In order to please all the people of GOkulam, the cows, Lord Brahma and all the DEvAs, Krishna, the personification of untainted bliss, disguised himself as all the missing calves and GOpAs and stood there.Their bodies, how grown up they were, how fat they were, each of their limbs, how they talked, their outfits, their names and everything else were not different from how GOpAs were before. Similarly, legs, hands, spots and marks on the skin, tails, breasts, their voices, their colors, how big they were and everything else were not different from how the calves were before. What is impossible for the Lord of the Universe who creates, sustains and destroys (or dissolves) the whole world?
Lines 93-100
----------------------------
As usual, Krishna went back to GOkulam along with his friends. Each one of the GOpAs and calves happily went back to their respective homes. The mothers who were extremely happy (and relieved that they were all safe) showed more affection towards their children than they usually did. They fed them with rice, ghee and milk and put them in bed to sleep.
Translation into English by Savitri O Puram 2015
Digitalization and Transliteration by DKM Kartha
Comments
Post a Comment