SRee KR^shNa ParamAtmanE nama:
SRee ParamESvara Bhakta-KavayE nama:
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം — അദ്ധ്യായം — 14 Lines 103 - 136
" അന്പാടിതന്നിലുള്ള ജീവജന്തുക്കൾക്കെല്ലാം
വന്പിച്ച മഹാഭാഗ്യം ഉണ്ടെന്നേ പറയാവൂ.
നിത്യമായ് പ്പൂർണ്ണാനന്ദമാകിയ പരബ്രഹ്മം
അത്യന്തമിത്രമായി വന്നതു മറ്റാർക്കുള്ളൂ ?
പാരതിലുള്ള പല ബാലകന്മാരെക്കൊന്നു
പാരാതെതന്നേ വധിച്ചീടുവാനായി വന്ന
ദുഷ്ടയാം പൂതനയ് ക്കു തൽക്കുലത്തോടുകൂടി
പെട്ടെന്നു ഭവൽപ്പദം കൊടുത്തു ഭവാൻ മുന്നം. 110
സർവദാ ഭവൽപ്പാദസേവയും ചെയ് തുകൊണ്ടു
സർവവും ഉപേക്ഷിച്ചു ഭക്തിയോടനുദിനം
അന്തികേ വസിയ് ക്കുന്ന ഗോവ്രജനിവാസികൾ--
ക്കെന്തിനികൊടുക്കുന്നതെന്നതു തോന്നീലേതും.
മീനകൂർമ്മാദികളായോരോരോ യുഗങ്ങളിൽ
മാനസേ കരുണയാ വന്നവതാരം ചെയ് തു
ഓരോരോ ദൈത്യന്മാരെ വധിച്ചു ജഗത്രയം
പാരാതെ രക്ഷചെയ് തു കൊണ്ടൊരു ഭവാൻതന്നെ
ഇന്നുള്ള ദൈത്യന്മാരാം കംസാദികളെക്കൊന്നു
തന്നുടെ ഭക്തന്മാരെപ്പാലനം ചെയ്തീടുവാൻ 120
വൃഷ്ണിവംശത്തിൽവന്നു ശേഷനോടൊരുമിച്ചു
കൃഷ്ണനായ് പ്പിറന്നോരു നിനക്കു നമസ്കാരം.
രാജസസ്വഭാവനാം ഞാനിന്നു മൌഢ്യംകൊണ്ടു
വ്യാജബാലകനാകും നിന്നുടെ മായയെല്ലാം
കണ്ടുകൊള്ളുവാൻ മുന്നം മറച്ച വത്സന്മാരെ--
ക്കൊണ്ടിങ്ങു വന്നീടിനേൻ ഗോപബാലന്മാരെയും.
ഒന്നുമേയറിയാതെ ഞാൻ തവ മഹത്വങ്ങൾ
മന്ദതകൊണ്ടു ചെറ്റു ചൊല്ലിനേൻ ദയാനിധേ !
അന്ധതകൊണ്ടിന്നു ഞാൻ ചെയ് തപരാധമെല്ലാം
ബന്ധമോചന, ഭവാൻ പൊറുത്തുകൊല്ലേണമേ . 130
ത്വച്ചരിത്രങ്ങളുള്ളിൽ എപ്പോഴും തോന്നീടേണം
ത്വച്ചരണങ്ങൾ മമ ശരണം നമോസ്തുതേ!"
ഇങ്ങിനെ പലതരം പുകഴ്ത്തി വിരിഞ്ചനും
തിങ്ങിന ഭക്തിയോടും നമസ്കാരവും ചെയ് തു
പുഷ്കരേക്ഷണൻതന്നോടനുജ്ഞ വാങ്ങിക്കൊണ്ടു
പുഷ്കരോത്ഭവൻ ചെന്നു സത്യലോകവും പുക്കാൻ. 136
Chapter 14, Lines 103-114
------------------------------ ------------
The only thing I can say is that all those who live in Amabdi are very fortunate. Who else in the world have this fortune of having such a close friendship with you who is the personification of Eternal Bliss itself!
When the evil woman Putana, after killing several children, arrived to destroy you, you quickly gave liberation to her and to her whole clan. Those ladies of Vrajam (GOpikAs) have abandoned everything and they are continuously serving you with loving devotion. So I do not know what more you will give to those ladies of Vraja (GOpikAs), who live near you.
Lines 115-126
-------------------------
With a mind filled with compassion, you incarnated as a fish, a tortoise etc. in different yugAs, in order to annihilate particular AsurAs and protect all the three worlds (from the demons' atrocities). Krishna! My salutations to you, who took birth in the VRushNi clan along with AdiShEsha! To experience the MAya played by you, disguised as a young (cow-herd) boy, I, because of my stupidity due to my Rajasic nature, hid the young GOpAs and calves. Now I have brought them back here.
Lines 127-132
-------------------------
Oh! Ocean of compassion! Even though I am dull-witted and completely ignorant of your greatness, I tried to extol your glories. O, Bhagavan who liberates all from bondage! Due to my ignorance, I have committed many mistakes and I beg you to forgive me. Kindly bless me so that I will always remember your stories. I prostrate at your feet which are my only refuge."
Lines 133-136
-------------------------
Lord Brahma praised BhagavAn as described above and with the utmost devotion did prostrations (at the feet of the Lord). Then he took leave of the lotus-eyed Lord and came back to SathyalOkam (his own abode).
Translation into English -- Savitri O Puram
Digitalization and Transliteration -- DKM Kartha
Comments
Post a Comment