SRee Guru-VAyu-PurESAya nama:
SRee ParamESvara Bhakta-KavayE nama:
Chapter 13, Lines 151 - End
നാലു തൃക്കൈകളോടും ശങ് ഖചക്രാദിവന--
മാലയും കിരീടവും മീനകുണ്ഡലങ്ങളും
കൌസ്തുഭഹാരങ്ങളും കങ് കണാദികളോടും
ഉത്തമശ്രീവത്സവും പീതമാം വസനവും
ആപാദചൂഡം വിളങ്ങീടുന്ന തേജസ്സോടും
താപസദേവാസുരസിദ്ധസങ് ഘങ്ങളോടും
അന്തികേ നിൽക്കുന്നോരു തന്നെയും കണ്ടനേരം
എന്തിതെന്നോർത്തു മോഹം പൂണ്ടിതു വിരിഞ്ചനും.
ആരു ഞാ, നിപ്പോൾ വസിച്ചീടുന്നതെവി, ടെപ്പോൾ
ആരിവരെല്ലാവരും എന്തൊരു കാലമിപ്പോൾ ? 160
എന്നിവയറിയാഞ്ഞു കണ്ണുകൾ ചിമ്മിക്കൊണ്ടു
ഖിന്നനായ് ച്ചെറ്റുനേരം ഇരുന്നു വിധാതാവും.
പിന്നെത്താൻ കണ്ണുമിഴിച്ചാശു നോക്കീടുന്നേരം
മുന്നിലാമ്മാറു ബാലകൃഷ്ണനെക്കാണായ് വന്നു.
ഉണ്ടൊരു കബളവും ബാലന്മാർ കരംതന്നിൽ
കണ്ടതില്ലപ്പോൾ വിഷ്ണുരൂപങ്ങളൊന്നുംതന്നെ.
അന്നേരം മായാമോഹം തീർന്നിതു വിരിഞ്ചനും
തന്നുടെ വൃത്താന്തങ്ങളൊക്കെയും നേരേ തോന്നീ.
മോദേന മകുടങ്ങൾ നാലുകൾകൊണ്ടും കൃഷ്ണ--
പാദങ്ങൾ തൊടുമാറു നമസ്കാരവും ചെയ്തു 170
സന്തോഷാശ്രുക്കൾകൊണ്ടു കൃഷ്ണപാദാംബുജങ്ങൾ
ചന്തത്തിൽക്കഴുകിച്ചു പിന്നെയങ്ങെഴുന്നേറ്റു
ബാലനാം കൃഷ്ണൻതന്റെ മഹത്വം നിനയ് ക്കയാൽ
ആലോലം ഒഴുകുന്ന ഹർഷാശ്രു തുടച്ചുടൻ
ഹസ്തങ്ങൾ കൂപ്പിനിന്നു ഗദ് ഗദാക്ഷരത്തോടും
എത്രയും ഭക്തിപൂണ്ടു കൃഷ്ണനെ സ്തുതി ചെയ് താൻ.
ഇങ്ങിനെ പതിമൂന്നാം അദ്ധ്യായം ചൊന്നേൻ, ഇനി
മങ് ഗളമാകും കഥാശേഷവും ചോല്ലീടുന്നേൻ. 178
daSamam Chapter 13, lines 151 — 178
They all (the GOpa children) had the form of Lord Vishnu having four hands holding the conch, discus, mace and lotus, wearing a garland made of forest flowers, a crown, fish-shaped earrings, bangles, the mark Sreevathsam, and having the yellow silk robe on. The GOpa children were all shining all over with a sparkling splendor and sages, DEvAs and SiddhAs were standing near them (respectfully). Then when Lord Brahma saw himself also standing near them, he became confused and was overwhelmed by surprise.
Lines 159-178
-----------------------------
"Who am I? When and where am I living? Who are all these people? Which is the time frame? " Without finding out the answers for the above questions, Lord Brahma closed his eyes. He felt sad and sat there for some time. When he opened his eyes again, he saw the young Krishna in front of him. Then he saw rice balls in the hands of boys and he did not see all the forms of Lord Vishnu that he had seen before.
Lord Brahma was relieved from the grip of Krishna'a MAya and realized what had happened to him. Then Lord Brahma prostrated at Krishna's feet with all his four crowns (as the Lord is 4-faced) touching them. He washed the feet of Krishna very well with his tears of joy. Thinking about the glory of young Krishna, he wiped off the tears that were rolling down from his eyes. With hands folded in respect, and with his voice cracking with the utmost devotion, he extolled the glories of Lord Krishna.
Thus I have finished narrating the thirteenth chapter and I will narrate the rest of the auspicious story also.
Translation into English -- Savitri O Puram
Digitalization and Transliteration -- DKM Kartha
Comments
Post a Comment