SRee Guru-Pavana-PurESAya nama:
SRee ParamESvara Bhakta-KavayE nama:
daSamam -- 14 Lines 49 -- 102
ഏറിയ കാലം കൊണ്ടു ഭൂപരാഗാണുക്കളും
താരകഗണത്തേയും ഗണിയ് ക്കായ് വരികിലാം 50
ഇന്നൊരു കൽപ്പകോടികാലം കൊണ്ടെന്നാകിലും
നിന്നുടെ ഗുണലേശം ഗണിപ്പാൻ അരുതാർക്കും.
അങ്ങിനെയുള്ള തവ കാരുണ്യം ലഭിപ്പാനായ്
തിങ്ങിന ഭക്തിയോടും വാഴ്ക നീ കായങ്ങളാൽ!
ഭക്തവത്സല നിന്നെസ്സേവിയ് ക്കും ജനങ്ങൾക്കു
മുക്തിയും ലഭിച്ചീടും; ഇല്ല സംശയം ഏതും.
മായകളേറെയുള്ള ജനങ്ങളെല്ലാരെയും
മായകൾകൊണ്ടു മോഹിപ്പിയ് ക്കുന്ന ഭവാനോടു
മായകൾ കാട്ടി ഫലിപ്പിയ് ക്കാമെന്നോർത്ത മമ
മായാമോഹവും ബുദ്ധിമാന്ദ്യവും ചെറുതല്ല. 60
ശാശ്വത പരമാനന്ദാത്മാവാം ഭവാനോടു
നശ്വരപഞ്ചഭൂതാത്മകനായുള്ളൊരു ഞാൻ
കൽപ്പാന്തസൂര്യനോടു ഖദ്യോതം എന്നപോലെ
കൽപ്പിച്ചുകൂട്ടിച്ചെയ് ത ഗോഷ്ടികൾ അഹോ കഷ്ടം !
നിന്നുടെ മായകൊണ്ടു കണ്ണുകൾ കാണായ് കയാൽ
ഇന്നു ഞാൻ ഈശനെന്നു നിനച്ചുപോകമൂലം
എതുമൊന്നറിയാതെ രാജസഭാവംകൊണ്ടു
ചെയ് തപരാധമെല്ലാം പൊറുത്തുകൊള്ളേണമേ !
പുത്രന്മാർ കാട്ടുന്നതു സർവവും പിതൃജനം
ചിത്തകാരുണ്യംകൊണ്ടു സഹിച്ചീടുന്നുവല്ലോ. 70
മിഥ്യയാകുന്നോരർത്ഥകളത്രപുത്രാ ദിയും
മിത്രങ്ങൾ സുഖദു:ഖഭോഗങ്ങളിവയെല്ലാം
എത്രയും സത്യമെന്നു തോന്നിച്ചു ജനങ്ങൾക്കു
ചിത്തത്തിൽ കാമക്രോധലോഭ മോഹാദിയെല്ലാം
എത്രയും വർദ്ധിപ്പിച്ചു ചമച്ചു ദേവാസുര--
മർത്ത്യസഞ്ചയത്തേയും അസ്മാദികളേയും
മായയിൽ ഭ്രമിപ്പിച്ചു ലീലയാ വസിയ് ക്കുന്ന
മായാ മാനുഷ ! തവ മായമാരറിയുന്നു ?
ഇന്നു നിന്നുടെ മായാവൈഭവം ചെറ്റു കാട്ടി--
ത്തന്നതും അത്യത്ഭുതം എന്നതേ പറയാവൂ. 80
മുന്നമങ്ങൊരു ബാലരൂപമായ് ക്കണ്ടു ഞാനും;
പിന്നെ ഗോപാലബാലവത്സരൂപമായ് ക്കണ്ടു.
പിന്നെയൊക്കെയും വിഷ്ണുരൂപമായ് ത്തന്നേ കണ്ടു;
മുന്പിലങ്ങൊരു കൃഷ്ണരൂപമായ് ക്കണ്ടതിപ്പോൾ.
അങ്ങിനെയുള്ള തവ മായകൾ കണ്ണാൽ ഞാനും
എങ്ങിനെയറിയുന്നു ? ചിത്രമെന്നതു ചൊല്ലാം.
സത്യമായ് അദ്വയനായ് ആദ്യനായ് അനന്തനായ്
നിത്യനായ് നിരഞ്ജനനാകിയ തവ തത്വം
സാരമാം ഉപനിഷദർത്ഥംകൊണ്ടറിയുന്ന
പൂരുഷൻ ഭവാംബുധി വേഗേന കടന്നീടും. 90
ത്വൽപ്പ്രസാദത്തെ ലഭിച്ചീടാതെ ഭവത്തത്ത്വം
അൽപ്പവും അറികയില്ലാരുമേ ഒരുനാളും.
ത്വൽപ്പ്രസാദവും ഭക്തികൊണ്ടെന്ന്യേ ലഭിച്ചീടാ;
ത്വൽപ്പാദസേവയല്ലോ ഭക്തിയ് ക്കു മുഖ്യമൂലം.
എന്നതുകൊണ്ടു ഞാനുമേതൊരു യോനിയിൽച്ചെ--
ന്നെന്നൊരു കാലം ജനിയ് ക്കുന്നു, തജ്ജന്മങ്ങളിൽ
നിത്യവും ത്വൽപ്പാദാബ്ജം സേവിച്ചു വസിപ്പാനായ്
ഉൽപ്പലേക്ഷണ! മമ നൽകേണം അനുഗ്രഹം!
ഗോപബാലകഗോവത്സാകൃതി പൂണ്ട തവ
ഗോപികാജനങ്ങളും ഗോക്കളും പ്രീതിയോടെ
സ്തന്യവും നൽകിബ് ഭവൽ പ്രീതി സന്പാദിയ് ക്കയാൽ
ധന്യമാരത്രേയവ, രില്ല സംശയം ഏതും ! 102
daSamam 14, Lines 49 — 102
Taking an awful length of time, one may be able to count the number of dust particles on the earth and the number of stars in the sky, but nobody can ever estimate even an iota of your virtues or glories even in millions and millions of years. To receive the compassion of such a Lord like you, people are approaching with utmost devotion and please remain for ever in this body (of a young boy)!
Chapter 14, Lines 55-70
------------------------------ --
Oh! Lord, who is filled with affection for devotees! There is absolutely no doubt about getting liberation for those who worship you. I am both extremely stupid and a slave of MAya because with my MAya, I attempted to delude you whose MAya deludes even the trickiest people. I , a mere transient being made up of five elements, purposely played some silly tricks on you , who are the personification of Eternal Bliss and this is very similar to a glow-worm showing off in front of a bright, burning sun.
I was blinded by your MAya and I considered myself as the Supreme Lord. I did not know what I was doing and please forgive me for all the mistakes I committed due to my Raajasic nature. Because of compassion and love, parents tolerate what their children do. (Forgive me in the same spirit.)
Lines 71-86
-------------------------
Wealth, wife, sons, friends, happiness, sorrow etc, are not real. But, with your MAya you make beings believe that they are true and this gives rise to endless desires, anger, greed etc. in the minds of humans, DEvAs, AsurAs and all other beings. O, Lord ! You are the one who appears as a human being with your own MAya! This is your pastime and who is capable of knowing the truth about your Maya?
It is really wonderful that today you showed the power of your MAya. First, I saw you as a young boy, then I saw you as GOpAs and calves and later all appeared in the form of Lord Vishnu. And now, in front of me, I see you in the form of Lord Krishna. How is it possible for my eyes to recognize such pastimes of yours? The only thing I can say is that it is amazing!
Lines 87-98
--------------------------
Your Thatthvam is true, non-dual, first, endless, eternal and pure. One who knows this Thatthvam, which is the essence of Upanishads, is able to quickly cross the ocean of life . Without your grace or blessings, nobody can ever know fully about your Thatthvam. Only through loving devotion or Bhakthi, one becomes eligible for your blessings and only by worshiping your lotus feet (or doing service at your feet), devotion can be nurtured. O, Lotus-eyed Lord! Please bless me to do service at your feet continuously in all my future lives, irrespective of when and where I am born.
Lines 99 - 104
-------------------------
Those GOpikAs and mother cows are indeed very blessed because they were fortunate to please you and receive your blessings by feeding you, who came to them disguised as young GOpAs and calves. The only thing I can say is that all those who lived in AmbAdi are very fortunate. Who else in the world has this fortune of having such a close friendship with you who is the personification of Eternal Bliss itself!
Translation into English by Savitri O Puram 2015
Digitalization and Transliteration by DKM Kartha
Comments
Post a Comment