SRee Guru-Pavana-PurESAya nama;
SRee ParamESvara Bhakta-KavayE nama:
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം — അദ്ധ്യായം — 15
കോമളപൌഗണ്ഡമാം കാലം വന്നൊരുശേഷം
രാമനോടൊരുമിച്ചു കൃഷ്ണനും മോദത്തോടും
ഗോക്കളെ മേച്ചു തുടങ്ങീടിനാർ അതുകാലം
പുക്കിതങ്ങൊരുദിനം നല്ലൊരു വനംതന്നിൽ.
തന്നുടെ വയസ്യരോടൊന്നിച്ചു വൃന്ദാവനം
തന്നുടെ മോഹനത്വം കണ്ടുകണ്ടാനന്ദിച്ചു
ഓരോന്നു പറകയും ഉച്ചത്തിൽച്ചിരിയ് ക്കയും
ഓരോന്നു കളിയ് ക്കയും ഗോക്കളെ വിളിയ് ക്കയും
ഇങ്ങിനെ സഞ്ചരിച്ചു മദ്ധ്യാഹ്നകാലത്തിങ്കൽ
അങ്ങൊരു മണലിൽ ച്ചെന്നെല്ലാരും ഇരിയ് ക്കുന്പോൾ 10
രാമകൃഷ്ണന്മാർക്കേറ്റം ഇഷ്ടനാം ശ്രീദാമാവും
പ്രേമത്താൽ സുബലാദിബാലരും ചൊല്ലീടിനാർ:—
"നന്ദനന്ദന, സർവദുഷ്ടനാശന, കൃഷ്ണ !
സുന്ദര, മഹാബലശൌര്യവാരിധേ, രാമ !
ഉണ്ടൊരു താലവനം ഇവിടെസ്സമീപത്തു
കണ്ടാലെത്രയും മനോമോഹനം എന്നേ വേണ്ടൂ.
താലപക്വങ്ങളുണ്ടെത്രയും മനോഹരം,
ബാലരായന്നുതന്നേ കേട്ടിരിയ് ക്കുന്നു ഞങ്ങൾ.
എത്രയും ദുഷ്ടനായ ധേനുകാസുരനുണ്ടു
തത്രൈവ വസിയ് ക്കുന്നു ഗർദ്ദഭവേഷത്തോടും. 20
ഗർദ്ദഭാസുരൻതന്നെപ്പേടിച്ചിട്ടി തുകാലം
അദ്ദിക്കിൽഗ്ഗമിയ് ക്കയില്ലാരും എന്നറിഞ്ഞാലും.
എത്രയും നല്ല പക്വഗന്ദ്ധവും വന്നീടുന്നു,
ചിത്തത്തിൽക്കൊതി പെരുത്തീടുന്നു ഞങ്ങൾക്കെല്ലാം.
താലപക്വങ്ങൾ ഭുജിച്ചീടുവാൻ ഞങ്ങൾക്കിന്നു
ചാലവേ കഴിവരുത്തീടുകിൽക്കൊള്ളാമല്ലോ."
ഇത്തരം വാക്കുകേട്ട രാമനും കൃഷ്ണൻതാനും
ചിത്തമോദേന ചെന്നു താലകാനനം പുക്കാർ.
വാമഹസ്തത്താലൊരു താലത്തെക്കുലുക്കിനാൻ
രാമനും; അതുനേരം വീണിതു പക്വങ്ങളും. 30
മാനുഷശബ്ദഘോഷം കേൾക്കയാൽ കോപംപൂണ്ടു
ധേനുകാസുരൻ ഖരരൂപനായ് വന്നീടിനാൻ.
ദുസ്സഹമായുള്ളോരു ശബ്ദവും പുറപ്പെടീ--
ച്ചുത്സാഹത്തോടു വന്നു രാമനെച്ചവിട്ടിനാൻ.
കാലുകൾ പിടിപെട്ടു രാമനും അവൻതന്നെ
ലീലയാ താലത്തിൻമേലടിച്ചു കൊന്നീടിനാൻ.
വീണുപോയിതു താലം മറ്റൊരു താലത്തിൻമേൽ
വീണുപോയതും, ഏവം വീണിതു ബഹുതാലം.
ദുഷ്ടനാം ധേനുകന്റെ ഭൃത്യന്മാരതുനേരം
ക്രോഷ്ടാവിൻ വേഷത്തോടു കോപിച്ചു വന്നീടിനാർ. 40
രാമനും കൃഷ്ണൻതാനും കാലുകൾ പിടിപെട്ടു
ഭീമമാം താലത്തിൻ മേൽത്തച്ചു കൊന്നൊടുക്കിനാർ.
ബാലരുമാനന്ദത്താൽ അത്ഭുതമായുള്ളോരു
താലപക്വവും ഭുജിച്ചുൽപ്പലേക്ഷണൻതാനും
മറ്റുള്ള ബാലന്മാരുമൊന്നിച്ചു പുറപ്പെട്ടു
സായാഹ്നകാലത്തിങ്കൽ നന്ദഗോകുലത്തിങ്കൽ.
അടുത്തു ചെല്ലുന്നേരം കാണാഞ്ഞു ഖേദം പൂണ്ടു
വസിയ് ക്കും ഗോപീജനം വേണുഗാനത്തെക്കേട്ടു
പെട്ടെന്നു ചെന്നീടിനാർ പീലിക്കാർകൂന്തൽ കെട്ടി
കാലികൾ പൊടിയണിഞ്ഞീടിന നിറത്തോടും 50
മന്ദഹാസങ്ങൾപൂണ്ടു സുന്ദര വദനവും
മന്ദമായ് വിളിയ് ക്കുന്ന വേണുവും ശൃങ് ഗങ്ങളും
വന്യമാലയും പ്രേമപൂരിതകടാക്ഷവും
ഇന്ദ്രാദി ദേവാർച്ചിത പാദപങ്കജങ്ങളും
ഇങ്ങിനെയുള്ള കൃഷ്ണൻതന്നുടെ രൂപാമൃതം
അങ് ഗനമാരും കണ്ടുനിന്നുകൊണ്ടാനന്ദിച്ചാർ. 56
Chapter 15, lines 1- 10
------------------------------ -----
When Krishna entered the beautiful stage of adolescence, he and Rama happily started grazing the cows (not calves anymore). One day they went to a nice forest and along with the children of their age group, enjoyed the beauty of Vrindavanam. They moved from place to place and had lot of fun talking, laughing loudly, playing different games and calling out cows etc. When it was about noon, they rested under the shade of a huge tree.
lInes 11-26
--------------------------
Then their best friend SreedAma and a few other boys like Subala said:
"Son of Nanda! Destroyer of all evil people! O, Krishna! O, beautiful Rama! Ocean of strength and valor! There is a forest nearby called ThAlavanam (Palm Grove). That place is very beautiful and we have heard from childhood that there are a lot of delicious Palm fruits on the trees there. Evil DhEnukAsura, disguising himself as a donkey, lives there. All are afraid of this donkey-Asura and hence nobody dares to go there. The nice smell coming from the ripe palm fruits is causing great desire in our minds to eat them. It will be good if you somehow make it possible for us to eat those fruits. "
Lines 27-42
---------------------
Rama and Krishna were very pleased to hear the above words and they went off to the forest of palms and reached there. Rama shook one palm tree with his left hand and lots of fruits fell down. When DhEnukAsura heard the voice of humans he got very angry and appeared there in the form of a donkey. With lost of energy and making an unbearable noise, he kicked Rama. Rama held him by his feet and playfully (and effortlessly) smashed him on one of the palm trees and killed him instantly. That palm tree bent down and hit another tree, and that one hit another tree and in that manner many palms fell down. The angry assistants of the evil DhEnukasura, disguised as jackals, came forward (to fight). Both Rama and Krishna picked them up by their feet and smashed them against the palm trees and killed them all.
Lines 43-48
------------------
The delighted boys as well as the lotus-eyed Lord ate the rare palm fruits and by the evening they started their journey back to GOkulam. When they approached GOkulam, all those people of Gokulam, who were experiencing the sorrow of separation from Krishna, heard the music flowing out of his flute.
Lines 49- 56
---------------------------
Suddenly Krishna appeared before them with a peacock feather decorating his tied up hair , with his body smeared with the dust raised by (the hoofs of) the cows, with a beautiful and smiling face, playing softly both on his flute and a horn, wearing a garland of forest flowers, throwing glances filled with love at the onlookers and walking on lotus-like feet worshiped by Indra and other DEvAs. All the Vraja women stood there enjoying the sight of the divine nectar-like (sweet and immortalizing) form of Krishna.
Translated into English by Savitri O Puram 2015
Digitalized and Transliterated by DKM Kartha
Comments
Post a Comment