SRee rAdhA-KR^shNAya nama:
SRee ParamESvara-GuravE nama:
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം — അദ്ധ്യായം — 17
കാളിയൻതന്നെപ്പറഞ്ഞയച്ചു കൃഷ്ണൻതാനും
കാളിന്ദീതീരേ കരേറീടിനാൻ മോദത്തോടും
ദിവ്യരത്നങ്ങൾകൊണ്ടും ദിവ്യഹാരങ്ങൾകൊണ്ടും
സർവാങ്ഗമലങ് കരിച്ചുള്ളൊരു ശോഭയോടും
മന്ദഹാസങ്ങളോടും കൃഷ്ണനെക്കണ്ടനേരം
നന്ദാദിഗോപന്മാർക്കും ഗോപസ്ത്രീജനങ്ങൾക്കും
ഉണ്ടായ സന്തോഷങ്ങൾ എന്തു ഞാൻ പറയുന്നു?
കണ്ടവർ കണ്ടവർ ചെന്നാശ്ലേഷം ചെയ് തീടിനാർ.
നന്ദരോഹിണീയശോദാദികളെല്ലാവർക്കു ം
നന്ദനൻ ഉണ്ടാകുന്പോൾ ഉള്ളൊരു സുഖം വന്നു. 10
പുത്രനെ മടിയിൽ വെച്ചാശ്ലേഷം ചെയ് തു നന്ദ--
പത്നിയാം യശോദയും കണ്ണുനീർ വാർത്തീടിനാൾ.
മന്ദഹാസവും ചെയ് തു രാമനും അനുജനെ
മന്ദമെന്നിയേ ചെന്നു പിടിച്ചുകൂട്ടീടിനാൻ.
ഇങ്ങിനെ ഗോപന്മാരും ബാലരും പശുക്കളും
അങ് ഗനമാരും മോഹവാരിധീനിമഗ്നരായ്
രാത്രിയും വന്ന നേരം കാളിന്ദീതീരത്തിങ്കൽ
ക്ഷുത്തൃഷ്ണാപരിശ്രാന്തമാനസന്മാ രായ് വാണാർ.
രാത്രിയിൽ എല്ലാവരും ഒന്നിച്ചു കിടക്കുന്പോൾ
കത്തിവന്നിതു നാലുഭാഗവും ദാവാനലൻ. 20
കാട്ടുതീ കണ്ടു ഭയം പൂണ്ടിതു ബാലന്മാരും
പെട്ടെന്നു രാമകൃഷ്ണന്മാരോടു ചൊല്ലീടിനാർ:--
"മല്ലലോചന, കൃഷ്ണ, കാളിയമദഹര!!
തുല്യമല്ലാത്ത ബലമുള്ളോരു ബലഭദ്ര !
ഘോരമാം ദാവാനലൻ വന്നിതാ ദഹിയ് ക്കുന്നു;
കാരുണ്യം ഉണ്ടായിട്ടു പാലിച്ചു കൊള്ളേണമേ!"
എന്നതു കേട്ടു കൃഷ്ണൻ വഹ്നിയെപ്പാനം ചെയ് തു;
നന്ദാദിഗോപന്മാരും എത്രയും സന്തോഷിച്ചാർ.
എല്ലാരും ഒരുമിച്ചു പിറ്റന്നാൾ പുലർകാലേ
മെല്ലവേ നടന്നുചെന്നന്പാടിതന്നിൽ ചെന്നു 30
സ്നാനഭോജനാദികൾ ഒക്കെയും കഴിച്ചുകൊ--
ണ്ടാനന്ദത്തോടു ഗോപവൃന്ദവും ഗോപിമാരും
മല്ലലോചനൻതന്റെ ലീലയും പാടി വാണാർ;
ചൊല്ലിനേൻ പതിനേഴാം അദ്ധ്യായം ചുരുക്കി ഞാൻ.
Chapter 17, Lines 1- 8
------------------------------ -------
After sending KALiya away from KALindi, Krishna happily swam back to the shores (where everybody had been waiting for Him impatiently). How can I describe the excitement and happiness of all the GOpikAs and GOpAs including NandagOpa, when they saw the radiant Krishna adorned with precious stones and divine garlands and with an enchanting smile on His face? Each and every one who saw him, came forward and embraced Him.
17/9-16
-------------------------
NandagOpa, YaShOda, ROhini and everybody else who was there, enjoyed the presence of their beloved son. With tears flowing from her eyes, YaShOda put Him on her lap and hugged Him. Balaraama also smiled, sand lowly moved towards him to embrace Him. Thus both young and old GOpAs, GOpikAs, and cows were hypnotized and remained like that for a while.
17/ 17-34
-------------------------
By that time, it became dark and they all stayed there on the banks of Kalinidi river, extremely hungry and exhausted. During the night, they all lay down together and suddenly they were surrounded by a fast-burning forest-fire. The young GOpAs got scared by the forest fire and told Balaraama and Krishna:
"O! beautiful-eyed Krishna! Destroyer of the arrogance of KALiya! O! Balabhadra with unequalled strength! We are being burnt by this terrible fire, please have compassion for us and protect us"
Krishna heard this cry for help and immediately swallowed up the entire fire and all the GOpAs were very pleased to see it. The next morning they all slowly walked back to AmPATi, took showers, ate well and all of them started singing about Krishna's playful pastimes.
Thus I have finished the brief narration of seventeenth chapter.
Translation by Savitri O Puram
Digitalization and Transliteration by DKM Kartha
Comments
Post a Comment