SRee-Guru-Pavana-PurESAya nama:
SRee ParamESvara-Bhakta-KavayE nama:
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം — അദ്ധ്യായം — 16
ശ്രീശുകൻ തന്നോടപ്പോൾച്ചോദിച്ചാൻ പരീക്ഷിത്തു:--
"കേശവനതിഘോരനാകിയ ഫണീന്ദ്രനെ
എത്രയും അഗാധമായുള്ളോരു ജലത്തിൽ നി--
ന്നെത്രയും വേഗത്തോടുമെങ്ങിനെ കളഞ്ഞതു ?
വിസ്തരിച്ചരുൾചെയ്ക വേണ"മെന്നതു കേട്ടു
ചിത്തമോദേന മുനിശ്രേഷ്ഠനുമരുൾ ചെയ്തു:--
“നല്ലൊരു രമണകദ്വീപത്തിൽ നാഗേന്ദ്രന്മാർ
എല്ലാരും വസിയ് ക്കുന്നു പണ്ടേയ് ക്കുപണ്ടേ തന്നെ.
താർക്ഷ്യനു വാവുതോറും ബലികൾ നൽകുമവർ
താർക്ഷ്യനും അവർകളെക്കൊല്ലുകയില്ലക്കാലം. 10
അങ്ങിനെ വാഴുംകാലം കാളിയസർപ്പേശ്വരൻ
തിങ്ങിന വിഷവീര്യം കൊണ്ടേറ്റം മദിയ് ക്കയാൽ
നല്ലൊരു ബലിയെല്ലാം താൻതന്നെ ഭുജിച്ചിതു;
കൊല്ലുവാൻ വന്നീടിനാൻ അന്നേരം ഗരുഡനും.
പേടിയെന്നിയേ യുദ്ധം തുടങ്ങി കാളിയനും
ഓടിനാൻ ചെറ്റുനേരം ചെന്നപ്പോൾ ഭയത്തോടും.
തന്നുടെ പുത്രമിത്രകളത്രാദികളോടും
ചെന്നവൻ കാളിന്ദിതന്നുള്ളിലാമ്മാറു വാണാൻ.
പണ്ടൊരുനാളിൽ താർക്ഷ്യൻ കാളിന്ദിതന്നിൽച്ചെന്നു
കണ്ട മത്സ്യങ്ങളെല്ലാം തിന്നുതിന്നൊടുക്കുന്പോൾ 20
മത്സ്യങ്ങളുടെ ദു:ഖം കണ്ടനേരത്തു ദീന--
വത്സലനായ മുനി സൌരഭിയരുൾചെയ് തു:--
‘ഇനിമേൽ കാളിന്ദിതൻ വെള്ളം നീ തൊടുന്നാകിൽ
നിന്നുടെ തല നൂറു നുറുങ്ങി മരിച്ചീടും.’
എന്നൊരു ശാപം താർക്ഷ്യനുള്ളതു ഫണീന്ദ്രനും
മുന്നമേ കേൾക്കമൂലം തത്ര ചെന്നിരുന്നതും .
ശാപശങ്കിതനായ താർക്ഷ്യനും അന്നുമുതൽ
കോപേന സമയവും പാർത്തങ്ങു വാണീടിനാൻ.
കാളിയൻതന്റെ വിഷവീര്യം കൊണ്ടന്നുമുതൽ
കാളിന്ദീസമീപത്തു ചെൽകയില്ലൊരുവരും. 30
വൃക്ഷങ്ങൾ തീരത്തുള്ളതൊക്കെയും കരിഞ്ഞുപോയ്
പക്ഷികൾ മീതേ പറന്നീടുകിൽക്കരിഞ്ഞീടും.
കാളിയനൊരു കയംതന്നിലങ്ങിരിയ് ക്കിലും
കാളിന്ദീജലമെല്ലാം തിളച്ചുകുറുകുന്നു.
ദുഷ്ടനാശനനായ കൃഷ്ണനുമിവകണ്ടു
പുഷ്ടമോദത്തോടൊരു കടന്പിൻ മുകളേറി
കാഞ്ചിയും ഉറപ്പിച്ചു കൂന്തലും കെട്ടിക്കൊണ്ടു
പുഞ്ചിരിയോടും കൈകൾ കെട്ടിയങ്ങുറക്കവേ
ഏറ്റവും കുതിച്ചൊന്നു ചാടിയനേരം കൃഷ്ണൻ
തെറ്റെന്നു കാളിന്ദിതൻ മദ്ധ്യേ പോയ് വീണീടിനാൻ. 40
പാരിച്ച ശബ്ദത്തോടും പൊങ്ങിവന്നൊരു ജലം
തീരവും കവിഞ്ഞൊരു നൂറു വിൽപ്പാടു ചെന്നു."
"തീരദേശത്തങ്ങൊരു പാദപം താനേ നിൽക്കാൻ
കാരണം എന്തെന്നതു ചൊല്ലേണം ദയാനിധേ !"
"എങ്കിലോ കേട്ടാലും നീ, അമരന്മാരെ വെന്നു
ശങ്കകൂടാതെ താർക്ഷ്യനമൃതും ധരിച്ചുടൻ
പോരുന്പോൾക്കടന്പതിൻ മുകളിൽ വസിയ് ക്കയാൽ
സാരാനുബന്ധംകൊണ്ടു സാരമായ് വന്നതല്ലോ."
Chapter 16, Lines 1 — 48
King Parikshith asked Sage Suka:
" How could Krishna drive away that terrible serpent (KAliya) so quickly from that very, very deep water (of River Kalindi)?")
Pareekshith requested the sage to narrate the story in detail and with a mind filled with happiness, sage Suka started narrating it:
“From a long, long time ago, all serpents lived on the RamaNaka island. They used to offer a few serpents as "bali " (ritual sacrifice) for Garuda on every new moon day and in those times, Garuda never used to kill any other snakes. (pleased by the ritual).
Lines 11-18
-----------------------
The extreme toxicity of his poison made Kaliya very arrogant and he started consuming the snake- offerings (bali) offered to divine Garuda. Then Garuda came after Kaliya seeking to kill him. In the beginning, Kaliya fought back with out fear, but after some time terror gripped him. So, he ran away from there along with his family and friends, reached river Kalindi, and started living there.
Lines 19-28
------------------------
A long time before that, Garuda used to go to Kalindi and he kept eating all the fish that he saw there. Sage Soubhari, who was very compassionate, saw the suffering of the fish and said to the divine bird:
" From now on, the moment you touch the waters of Kalindi, your head will shatter into pieces and you will die."
The serpent Kaliya had heard of this curse of Soubhari on Garuda and hence he went and lived in the river Kalindi (as it offered a refuge safe from Garuda). Since then Garuda also had been angrily waiting for a chance (to retaliate against the snakes, his mortal enemies).
Lines 29-34
--------------------------
From that day onwards, because of the power of the poison of Kaliya, nobody dared to go near Kalindi. All the trees on the banks of the river were burnt down due to the poison’s fiery power and the birds flying over the river also fell turned to ashes by the fiery poison. Even though Kaliya was living under a deep whirlpool, the whole river was boiling and thickening as a result of the poison.
Lines 35-42
----------------------
Krishna, destroyer of evil people, saw this and enthusiastically climbed on a dried up tree (on the bank of the river). He fixed his clothes, tied his hair tightly and with a smile, clapped his hands and jumped high and dived in to the water. He dived into the middle of the river. The waves rose and water overflowed and reached as far as the length of hundred bows (as a result of Krishna’s impact).”
Lines 43-48
-------------------------
“O, Ocean of compassion! Please tell me why just only one tree remained on the banks of the river. (King Parikshith asked Sage Suka)
"I will tell you. Please listen. Once after defeating the DEvAs (or AmarAs, who are free from death) when Garuda was fearlessly flying with the pot of amritam, the divine nectar, he rested on that particular tree and because of the association of the nectar of immortality, that tree also became immortal (it did not get completely burnt and destroyed like other trees due to Kaliya’s poison fumes).
Translation by Savitri O Puram 2015
Digitalization and Transliteration by DKM Kartha
48
Comments
Post a Comment