SRee Guru-Pavana-PurESAya nama:
SRee ParamESvara MahA-KavayE nama:
SRee-MahA-BhAgavatam daSamam -- Chapter 16 -- Lines 101 - 150
ഗാനവും ചെയ് തീടിനാർ മോദേന ഗന്ധർവന്മാർ;
ആനന്ദത്തോടു മുനിവൃന്ദവും സ്തുതിചെയ് താർ.
ദിവ്യനൃത്തത്തിനൊത്ത താളത്തിൽ അമർത്ത്യന്മാർ
ദിവ്യവാദ്യങ്ങൾകൊട്ടിഗ് ഘോഷിച്ചു തുടങ്ങിനാർ.
എത്രയും കോപത്തോടു കാളിയഫണീന്ദ്രനും
ഉത്തമഫണമോരോന്നുയർത്തീടുന്നേരം
സത്വരം അതിന്മേൽപ്പോയ് നൃത്തമാടീടും കൃഷ്ണൻ;
മസ്തകമതും താഴ്ത്തും, മറ്റേതൊന്നുയർത്തീടും.
അന്നേരമതിന്മേൽപ്പോ, മന്നേരത്തതും താഴ്ത്തും
പിന്നെയും അതുപോലെതന്നെയെന്നതേ വേണ്ടൂ. 110
ഇത്തരം പലവുരു കഴിഞ്ഞോരനന്തരം
മസ്തകം ഉയർത്തുവാൻ ശക്തിയില്ലായ് കമൂലം
എത്രയും വശംകെട്ടു കാളിയഫണീന്ദ്രനും
വക്ത്രങ്ങൾതോറും പുറപ്പെട്ടിതു രുധിരവും.
മസ്തകങ്ങളും തകർന്നെത്രയും വശംകെട്ടു
ചിത്തത്തിൽ നാരായണപാദത്തെ നിരൂപിച്ചു.
പ്രാണസംശയംപൂണ്ട ഭർത്താവുതന്നെക്കണ്ടു
പാണികൾ കൂപ്പിക്കൊണ്ടു കാളിയപത്നിമാരും
നന്ദനന്മാരോടോത്തു ചെന്നുടൻ ഭക്തിയോടും
നന്ദനന്ദനൻതന്റെ കാൽത്തളിരിങ്കൽ വീണാർ. 120
വന്ദിച്ചുനിന്നു പിന്നെ സ്തുതിച്ചു പലതരം
വന്നൊരു ശോകത്തോടും കൃഷ്ണനോടുരചെയ് താർ:--
"താമസഗുണന്മാരായുള്ളൊരു ഞങ്ങളിന്നു
കോമളാകൃതേ തവ തത്വമെന്തറിയുന്നു ?
ഇല്ലൊരു വിവേകവും കോപവുമുണ്ടു പാരം
കൊല്ലുവാൻ മടിയില്ല കാരണമെന്ന്യേതന്നെ.
ഇന്ദിരാദേവിതാനും ഇന്ദ്രാദിദേവന്മാരും
നിന്നുടെ പാദസ്പർശം കാംക്ഷിച്ചു വസിയ് ക്കുന്നു.
ഇന്നിവൻ തനിയ് ക്കതു സങ് ഗതി വന്നതോർത്താൽ
ധന്യനെത്രയും ഇവൻ സംശയമേതുമില്ല. 130
എതുമൊന്നറിയാതെ മൂഢതകൊണ്ടിന്നിവൻ
ചെയ് തപരാധമെല്ലാം പൊറുത്തുകൊള്ളേണമേ !
എതുമൊരപരാധം ചെയ് തതില്ലല്ലോ ഞങ്ങൾ
ചേതസി കരുണയാ ഞങ്ങളെപ്പാലിയ് ക്കേണം.
സാരനെന്നിരിയ് ക്കിലും മൂർഖനെന്നിരിയ് ക്കിലും
നാരിമാരുടെ ജീവനായതു ഭർത്താവല്ലോ.
ആകയാലിവനുടെ ജീവനമതും നൽകി
ലോകനായക ഭവാൻ ഞങ്ങളെപ്പാലിയ് ക്കേണം!!"
ഇത്തരം അവരുടെ വാക്കുകൾ കേൾക്കകൊണ്ടു
ചിത്തശുദ്ധിയും വന്നു കാളിയനതുനേരം. 140
സുന്ദരപാദംകൊണ്ടു പന്നഗേശ്വരൻമെയ് യിൽ
ഒന്നു തട്ടിയനേരം ദൂരെപ്പോയ് വീണാനവൻ.
ഏറ്റവും തളർന്നവൻ മോഹാലസ്യവും പൂണ്ടു
ചെറ്റു ചെന്നപ്പോൾ മോഹം തീർന്നെഴുന്നേറ്റു മന്ദം
ദീനനായ് നമസ്കരിച്ചാനനങ്ങളും താഴ് ത്തി
മാനസഖേദത്തോടും കൃഷ്ണനോടുരചെയ് താൻ:--
"ദുഷ്ടന്മാരാകും ഞങ്ങൾ താമസ-സ്വഭാവന്മാ--
രൊട്ടുമേ വിവേകവും ഇല്ലല്ലോ പണ്ടേതന്നെ.
കാരണമെന്ന്യേ കോപമുണ്ടായി വരുവതു
തീരുകയില്ല വേഗം; മൌഢ്യവും ഉണ്ടു പാരം. 150
Chapter 16, lines 101-116
------------------------------ -------
Pleased with the sight of Krishna dancing on the hoods of Kaliya, the GandharvAs started singing and great sages extolled His glories. DEvAs played on their ethereal drums to the rhythm of Krishna's divine dance. When the angry Kaliya raised one hood after another, Krishna jumped onto each raised hood and stomped them down one after another. This happened several times and finally Kaliya became too tired to raise any of his hoods. He was thoroughly exhausted and blood started squirting out from all his mouths. All his hoods also got tired and then he remembered the feet of Lord NArAyaNa in his mind.
Lines 117-122
-----------------------
Seeing their husband KAliya on the verge of death, his wives and sons, fell at the tender feet of Krishna with folded hands and deep devotion. They stood there with the utmost respect and extolled his glories and with their minds filled with sorrow, they told Krishna:
Lines 123-138
-------------------------
"O! Beautiful Lord ! What do we, predominantly ofThAmasic nature, know about you, who is The Supreme Truth. We do not have the power of thoughtful discrimination and we have too much anger in us. We do not hesitate to kill even without adequate reason.
Indira Devi (MahAlakshmi) and all DEvas starting from Lord Indra always remain eager to touch your feet. Today he (Kaliya) got the opportunity for the same and he is indeed very blessed! There is no doubt about that. Because of his stupidity, he did not realize what he was doing and please forgive him for all his mistakes.
We did not commit any mistakes and please protect us with Your mind full of compassion. Irrespective of whether one is good or evil, for a woman, her husband is the life breath of her life. So please spare his life and O, Lord of the Universe! please protect us!"
Lines 139-150
-----------------------
KAliya's mind was purified by listening to the above words of his wives and when Krishna gave a soft kick on his body, KALiya, the Lord of serpents, fell down some distance away.
Kaaliya was very tired and became unconscious. After some time, he woke up, slowly stood up and bending all his hoods down, prostrated, in front of the Lord. Then with a heavy heart, he told Krishna: “"For a long time, we had been very cruel and of ThAmasic nature. Also we do not have the power of discrimination. We get angry for no obvious reason and it lingers and often we act very stupid too.”
Translation by Savitri O Puram
Digitalization and Transliteration by DKM Kartha
Comments
Post a Comment