SRee Guruvayroorappan SaraNam!
SRee ParamESvara GuravE nama:
പുറയന്നൂർ ദശമം കിളിപ്പാട്ട് -- അദ്ധ്യായം 16
നിന്തിരുവടിയുടെ തത്വവും അറികയി--
ല്ലന്തരങ് ഗത്തിൽ മദം പാരമുണ്ടെല്ലായ് പ്പോഴും.
ഇത്തരം സ്വഭാവങ്ങൾ ഞങ്ങൾക്കു കൽപ്പിച്ചതു--
മുത്തമപൂരുഷനാകുന്നൊരു ഭവാൻതന്നെ.
തന്നുടെ സ്വഭാവങ്ങൾ ഒക്കെവേ കളവതി--
നിന്നൊരുവനും പാത്രമല്ലല്ലോ ജഗൽപ്പതേ !
എങ്കിലും ഇന്നു മമ ഭാഗ്യവൈഭവത്താലേ
നിൻ കഴലിണ മമ മസ്തകേ ചേർന്നുവല്ലോ.
എന്നതുകൊണ്ടു മമ പാപവും മദങ്ങളും
ഇന്നകന്നിതു മനശ്ശുദ്ധിയും വന്നു തുലോം. 160
ദുഷ്ടനിഗ്രഹത്തിനായ് വന്നവതരിച്ച നീ
ദുഷ്ടനാം എന്നെയിന്നു നിഗ്രഹിയ് ക്കിലും കൊള്ളാം.
ഇച്ഛയോടനുഗ്രഹം നൽകുന്നാകിലും കൊള്ളാം;
ത്വച്ചരണങ്ങൾ മമ ശരണം നമോസ്തുതേ !! "
ഇത്തരം പറഞ്ഞോരു കാളിയൻ തന്നോടപ്പോൾ
ചിത്തകാരുണ്യം പൂണ്ടു കൃഷ്ണനും അരുൾ ചെയ് തു.
"നിന്നുടെ ചിത്തശുദ്ധി വരുത്തീടുവാൻ ഞാനും
ഇന്നിതു ചെയ് തീടിനേൻ, ഖേദിയ് ക്കായ് കേതും ഭവാൻ.
ചിത്തശുദ്ധിയും തവ വന്നിതു വഴിപോലെ
സത്വരം കാളിന്ദിയിൽനിന്നു നീ ഗമിയ് ക്കേണം. 170
എത്രയും മുഖ്യമാകും കാളിന്ദീജലമിതു
മർത്യന്മാർ അനുഭവിച്ചീടേണം ഇനി മേലിൽ.
ഇപ്പ്രദേശത്തു കുളിച്ചാസ്ഥയാ പിതൃദേവ --
തർപ്പണം ചെയ് താൽ പാപം നശിയ് ക്കും എല്ലാവർക്കും.
നമ്മുടെ സംവാദങ്ങൾ മൂന്നു സന്ധ്യയ് ക്കു ഹൃദി
നന്മയിൽ നിനപ്പവർക്കില്ലൊരു വിഷഭയം.
നന്ദനമിത്രബന്ധുകളത്രാദികളോടും
ചെന്നു നീ രമണകദ്വീപത്തിൽ വസിച്ചാലും!
എന്നുടെ പാദം തവ മൌലിയിൽപ്പതിഞ്ഞതു
പന്നഗാശനൻ കണ്ടാൽ വന്ദിയ് ക്കും അവൻ നിന്നെ. 180
താർക്ഷ്യനു വാവുതോറും ബലിയും കൊടുക്കേണം;
താർക്ഷ്യനും എന്നാൽ നിന്നെക്കൊല്ലുകയില്ല നൂനം."
എന്നരുൾ ചെയ് ത നേരം കാളിയഫണീന്ദ്രനും
വന്ദിച്ചു മോദം പൂണ്ടു വേഗേന നടകൊണ്ടാൻ.
നാഗരത്നങ്ങൾ നല്ല നാഗഹാരങ്ങളിവ
നാഗപത്നിമാർ കൃഷ്ണൻതനിയ് ക്കു കാഴ്ച്ച വെച്ചാർ.
വന്ദിച്ചങ്ങനുജ്ഞയും കൈക്കൊണ്ടു നാഗേന്ദ്രനും
ഒന്നിച്ചു രമണകദ്വീപവും പുക്കീടിനാർ.
അന്നുതൊട്ടെല്ലാവരും കാളിന്ദീജലംതന്നിൽ
നന്നായിക്കുളിച്ചീടും വെള്ളവും കുടിച്ചീടും. 190
ഇത്തരം പതിനാറാം അദ്ധ്യായം ചൊല്ലീടിനേൻ;
ചിത്തമോദേന കഥാശേഷവും കേട്ടുകൊൾവിൻ.
Chapter 16, lines 151-164
------------------------------ ----------
“We get angry for no obvious reason and our anger lingers on and often we act very stupidly too. We do not know about the Supreme Truth in You and our mind is filled with arrogance. It is You, the most perfect of all beings, who bestowed us with the evil characteristics.
O, Lord of the Universe! Nobody can completely get rid of their natural tendencies. But, because of my great fortune, today I was blessed to have your feet touch my head and due to that, all my sins have vanished and my mind has become pure. You incarnated on the earth to destroy all evil. I do not care whether You may wish to kill me and I am evil or You may wish to bless me. My salutations to you! My only refuge is Your feet ."
Lines 165- 182
------------------------
When Kaliya said the above words, with lot of compassion, Krishna told him:
"Please do not feel sad. I did this only to purify your mind. Now your mind is purified. You should soon leave KAlindi. From now on, the water of this auspicious river Kalindi should be enjoyed by human beings. All the sins of those who take a dip in this part of KAlindi river and of those who sincerely offer oblations to the forefathers will be destroyed.
The people who remember our conversation three times a day, at sunrise, noon and sunset will never have to be afraid of any poison (snake bites, etc.). Along with your sons, friends, relatives and wives, you go and live in the island called RamaNaka. When Garuda, (pannagAShanan [whose food is snakes] sees the mark of my feet on your head, he will respect you. If you give offerings to Garuda (ThArkshya) on all new moon days, then certainly he will not kill you.
Lines 183-192
-------------------------
When Krishna said thus, Kaliya was very pleased and after paying obeisance to Krishna, KAliya soon set out on his journey (to RamNakam). Wives of KAliya offered auspicious stones (serpent-stones) and necklaces made of these auspicious stones at the feet of Krishna. Then the female snakes paid respects again to Krishna and followed their husband, the Lord of serpents, and reached RamaNakam. Since then, everybody has been freely using the water of KAlindi for drinking and bathing. Thus, I have finished Chapter sixteen and kindly listen to the rest of the story with happiness.
Translated by Savitri O Puram
Digitalized and Transliterated by DKM Kartha
Comments
Post a Comment