SRee KR^shNAya nama:
SRee ParamESvara Bhakta-KavayE nama:
പുറയന്നൂർ ദശമം കിളിപ്പാട്ട് -- അദ്ധ്യായം 19
പിന്നെയും അവരെല്ലാം ക്രീഡകൾ തുടങ്ങിനാർ
അന്നേരം പശുക്കളും ദൂരത്തു പോയീടിനാർ.
ഗോക്കളെത്തിരഞ്ഞവർ ഗോഷ്പദലാഞ്ഛനത്താൽ
പുക്കിതു മുഞ്ജതൃണപൂർണ്ണമാം വനംതന്നിൽ.
ക്രന്ദനം കേട്ടനേരം പേരുകൾ ചൊല്ലിക്കൊണ്ടു
നന്ദനന്ദനൻ വിളിച്ചീടിനാൻ പശുക്കളെ.
കൊണ്ടൽനേർവർണ്ണൻതന്റെ നാദത്തെക്കേട്ടനേരം
മണ്ടിവന്നിതു പശുവൃന്ദവും മോദത്തോടെ.
അന്നെരമൊരു കാട്ടുതീയതു ചുഴലവും
വന്നതുകണ്ടു ഗോപബാലരും ചൊല്ലീടിനാർ:-- 10
"കൊണ്ടൽനേർവർണ്ണ! കൃഷ്ണ ! കോമളാകൃതേ! രാമ !
കണ്ടാലും മഹാഘോരമാകിയ ദാവാഗ്നിയെ.
പണ്ടുവന്നതിനെക്കാൾ എത്രയും ഉഗ്രമിതു;
മണ്ടുവാൻ അരു, തഗ്നിയുണ്ടല്ലോ ചുഴലവും.
നിങ്ങളല്ലാതെ ഗതിയില്ലല്ലോ ഞങ്ങൾക്കാരും
എങ്ങിനെയെന്നാകിലും കാത്തുകൊള്ളുക വേണം."
എന്നതുകേട്ടനേരം കൃഷ്ണനും അരുൾചെയ് താൻ:--
"ഒന്നു ഞാൻ ചൊല്ലീടുവൻ ചെയ്യേണം അതു നിങ്ങൾ.
എല്ലാരും വഴിപോലെ കണ്ണുകൾ അടയ് ക്കേണം
ചൊല്ലുവൻ തുറക്കുമാറാകുന്ന നേരത്തുഞാൻ." 20
അന്നേരം അടച്ചിതു കണ്ണുകൾ എല്ലാവരും;
വഹ്നിയെ മുഖംകൊണ്ടു പാനംചെയ് തിതു കൃഷ്ണൻ.
"അക്ഷികൾ മിഴിച്ചാലും" എന്നുരചെയ് തു കൃഷ്ണൻ;
തൽക്ഷണം കണ്ണു മിഴിച്ചെല്ലാരും നോക്കുന്നേരം
കാനനം തന്നിൽ പുകകൂടവേ കാണായ്കയാൽ
മാനുഷനല്ല കൃഷ്ണനെന്നവർ നിരൂപിച്ചാർ.
പിന്നെച്ചെന്നമ്പാടിയിൽപ്പുക്കി
വഹ്നിയെക്കളഞ്ഞതും ദൈത്യനെ വധിച്ചതും
വിസ്തരിച്ചുരചെയ് തു കേൾക്കയാൽ എല്ലാവരും
എത്രയും ആശ്ചര്യവും മോദവും പൂണ്ടീടിനാർ. 30
പിന്നെയങ്ങെല്ലാവരും സുഖിച്ചു വാണീടിനാർ
ഇന്നു ഞാൻ പത്തൊൻപതാം അദ്ധ്യായം ചൊല്ലീടിനേൻ.
Chapter 19, LInes 1-8
------------------------------
They all continued playing and at that time, cows were grazing and they drifted far away from the cowherds. Pursuing the marks made by the hoofs of the cows, they started searching for them and reached that part of forest which was filled with munja type of tall grass. They heard the cry of cows and Krishna called out to them by their names. When they heard Krishna's voice, they all got excited and came back running to him.
Lines 9- 16
---------------------
At that time, seeing a fire circling round and round and coming towards them, the GOpAs told Krishna:
" O! Krishna who has the complexion of dark clouds! O! Handsome Rama! See that terrible forest-fire!! This one is more fierce than the last one. It has surrounded us on all sides and there is no way to run and escape. We have no other refuge than you and kindly protect us"
Lines 17-22
--------------------
Listening to their words, Krishna said:
" I will tell you what to do and you have to follow that. All of you should close your eyes. I will tell you when to open them again."
Everybody closed their eyes and Krishna then swallowed the fire. Then he told them to open their eyes. When they opened their eyes, they could not see even a trace of smoke. For a moment, they had the realization that Krishna was not human, he was indeed divine.
Lines 23-32
--------------------
They returned to AmpATi and told everybody about how Krishna drank up the fire and how PralambAsura was killed. The folk back home were all amazed and pleased to hear the stories. All of them realized that Krishna and Rama are no ordinary human beings, but they are DEvAs with great powers. They all lived happily and thus I have finished the narration of nineteenth chapter.
Translation by Savitri O Puram 2015
Digitalization and Transliteration DKM Kartha
Comments
Post a Comment