SRee KR^shNAya nama:
SRee ParamESvara Bhakta-KavayE nama:
പുറയന്നൂർ ദശമം കിളിപ്പാട്ട് -- അദ്ധ്യായം 23
Lines 33 - 62
എന്നു കേട്ടതുനേരം പത്നീശാലയിൽച്ചെന്നു
വന്ദിച്ചു പത്നിമാരോടീവണ്ണം ഉരചെയ് താർ.
"നന്ദനന്ദനൻ കൃഷ്ണൻ രാമനോടോരുമിച്ചു
വന്നിഹ പാർത്തീടുന്നു നിങ്ങളെക്കണ്ടീടുവാൻ.
അന്നവും നൽകീടേണം എത്രയും വിശക്കുന്നു--
ണ്ടെന്നതു നിങ്ങളോടു ചൊല്ലുവാൻ ഉരചെയ് തു."
എന്നതു കേട്ടനേരം പത്നിമാരെല്ലാവരും
വന്ന സംഭ്രമത്തോടും ഒന്നിച്ചങ്ങെഴുന്നേറ്റു-- 40
മെത്രയും ശുദ്ധിയുള്ളോരന്നവും കറികളും
എത്രയും ഭക്തിയോടും കൊണ്ടാശുപുറപ്പെട്ടാർ.
ഭർത്താവും പുത്രന്മാരും താതനെന്നിവരെല്ലാം
എത്രയും തടുത്തിട്ടും നിന്നതില്ലൊരുവരും
സത്വരമവർ ചെന്നു കാനനം പുക്കനേരം
എത്രയും സമീപത്തു കൃഷ്ണനെക്കാണായ് വന്നു.
നീലക്കാർകൂന്തൽ കെട്ടിപ്പീലിയും അണിഞ്ഞുടൻ
ഫാലദേശത്തിൽ നല്ല തിലകമതും ചേർത്തു
മന്ദഹാസവും പൂണ്ട സുന്ദരവദനവും
കുന്ദശോഭയെക്കളഞ്ഞീടുന്ന ദന്തങ്ങളും 50
നല്ലോരു തൊണ്ടിപ്പഴം നാണിയ് ക്കുമധരവും
ഉല്ലസൽക്കർണ്ണികാര കർണ്ണഭൂഷണങ്ങളും
വന്യമാലയും നല്ല പീതമാം വസനവും
പൊന്നരഞ്ഞാണം രത്നശോഭിതമഞ്ജീരവും
കങ്കണങ്ങളും പൂണ്ടു വേണുവും പിടിച്ചൊരു
തൻകരം ശ്രീദാമാവിൻ ചുമലിൽവെച്ചുകൊണ്ടു
അന്യഹസ്തത്തിലൊരു പങ്കജം പിടിച്ചുകൊ--
ണ്ടന്യൂനാദരം ബാലന്മാരെയും കടാക്ഷിച്ചു
കായാന്പൂ നിറമൊത്ത കൃഷ്ണനെക്കണ്ടനേരം
മായമെന്നിയേ വിപ്രപത്നിമാർ വണങ്ങിനാർ.
നേത്രങ്ങൾകൊണ്ടു കൃഷ്ണൻതന്നുടെ രൂപാമൃതം
ഉത്തമസ്ത്രീകൾ പാനം ചെയ് തു ചെയ് താനന്ദിച്ചാർ. 62
The GOpAS quickly went to the wives of the Brahmins and respectfully said to them:
"Krishna, son of Nanda and RAma are waiting nearby to see all of you. They told us to tell you that they are very hungry and they really need some food from you."
Lines 39-62
When the wives heard the words of GOpAs (that Krishna was hungry), they all got up together, very worried. They packed a lot of pure rice and curries and got ready to go.
Even though their husbands, fathers and sons tried to stop them from going, they quickly left and reached near where Krishna was. Very near them, they saw Krishna who had adorned his hair with peacock feathers, who had a beautiful mark on his forehead (thilakam), whose face was beautiful with a smile, whose teeth were more beautifully white than jasmine buds, whose red lips put the reddish Bimba fruit to shame, who had a KaRNNikaara wild flower adorning his ears, who was wearing a garland of wild flowers, who had on a yellow silk garment, who was wearing a waist band and shining anklets and who had a flute in his hands that were adorned with bangles. He had put that hand on the shoulders of SreedAma and was holding a lotus in the other hand. When they saw this Krishna standing there glancing at all GOpAS, wives of those Brahmins sincerely paid their respecst to him. They joyfully drank the beauty of the enchanting form of Krishna with their eyes.
Translated by Savitri O Puram 2015
Digitalized and Transliterated by DKM Kartha
Comments
Post a Comment