SRee KR^shNAya nama:
SRee ParamESvara Bhakta-KavayE nama:
പുറയന്നൂർ ദശമം കിളിപ്പാട്ട് -- അദ്ധ്യായം 23
ക്ഷുത്തുകൊണ്ടതുനേരം എത്രയും വശംകെട്ടു
ചിത്തസന്താപത്തോടു ബാലകന്മാരും ചൊന്നാർ:--
"മംഗളരൂപ രാമ ! സുന്ദരാനനാ കൃഷ്ണാ !
ഞങ്ങൾക്കു വിശപ്പു കൊണ്ടെത്രയും വലയുന്നു.
ഏതുമേ വൈകീടാതെ ഭോജനം തന്നീടായ്കിൽ
പ്രേതരാജാലയത്തിൽ പോയീടും ഞങ്ങളെല്ലാം."
എന്നതുകേട്ടു കൃഷ്ണൻ ചൊല്ലിനാൻ അവർകളോ--
"ടിന്നിതിന്നുപായം ഞാൻ ചൊല്ലുവൻ, കേട്ടുകൊൾവിൻ!
എത്രയും സമീപത്തു വിപ്രന്മാർ പലരുമു--
ണ്ടുത്തമമായ യജ്ഞം തുടർന്നു വസിയ് ക്കുന്നു. 10
ചെന്നവരോടു യാചിച്ചീടുവിൻ, എന്നാലവർ
ചൊന്നതു കേട്ടുകൊണ്ടു വൈകാതെ വന്നീടുവിൻ !"
എന്നു കേട്ടവർ ചെന്നു സാദരം വിപ്രന്മാരെ
വന്ദിച്ചു വിനയത്തോടീവണ്ണം ചൊല്ലീടിനാർ.
"നന്ദനന്ദനനായ കൃഷ്ണനും രാമൻതാനും
ഒന്നിച്ചു സമീപത്തു പാർക്കുന്നുണ്ടറിഞ്ഞാലും.
ക്ഷുൽബാധ സഹിയാതെ ഞങ്ങളെ നിയോഗിച്ചു
സൽബോധമുള്ള ഭവാന്മാരോടു ചൊല്ലീടുവാൻ.
'അന്നദാനത്തിനൊത്ത ദാനമില്ലതുകൊണ്ടും
അന്നത്തിനെല്ലാവരും പാത്രമായതുകൊണ്ടും 20
എത്രയും വിശക്കുന്നോരെനിയ് ക്കും സഖിമാർക്കും
ചിത്രമായുള്ളോരന്നം നൽകേണം മടിയാതെ.'
എന്നരുൾ ചെയ് തു കൃഷ്ണൻ, ഞങ്ങളിന്നതു ചൊന്നേൻ,
ഇന്നിനി നിങ്ങൾ ചൊന്നതറിഞ്ഞു പോയ് പ്പറഞ്ഞീടാം."
എന്നതുകേട്ടനേരം വിപ്രന്മാർ ഒരുവരും
ഒന്നുമേ പറഞ്ഞീല മൂഢരായതു മൂലം.
ഒന്നുമേ മിണ്ടീലെന്നു കൃഷ്ണനോടവർ ചൊന്നാർ;
അന്നേരം ചിരിച്ചുരചെയ്തിതു ദാമോദരൻ:--
"പത്നീശാലയിൽച്ചെന്നു ചൊല്ലുവിൻ എന്നാൽ വിപ്ര--
പത്നിമാരന്നം നൽകും നമുക്കെന്നറിഞ്ഞാലും. 30
എന്നെയും ധ്യാനിച്ചവർ വാഴുന്നു സദാകാലം
എന്നുടെ നാമം കേട്ടാലെന്തു സംശയം പിന്നെ?”
Chapter 23, Lines 1-12
------------------------------ --------
Exhausted by hunger, the GOpA youngsters felt very unhappy and said to Krishna:
“O, Auspicious Lord! RAma! O, Krishna with a beautiful face! We are thoroughly exhausted and hungry. If you do not provide some food immediately, we may die now. "
Listening to these words, Krishna said:
"Listen, I will give you a solution for this. Not far from here, some Brahmanas are performing an auspicious sacrifice (Yajnam). Go to them and ask them for food and come back soon to let me know what they said. "
Lines 13-24
Then the GOpA youngsters went to the Brahmanas and respectfully spoke the following words:
"Krishna, son of Nanda, and Krishna’s brother RAma are waiting in a nearby place. They are very hungry and sent us here to tell you, respected Brahmanas, the following words --"There is no gift better than the gift of food (rice here) and everybody without exception deserves that gift (according to the Cosmic Law.) So kindly give some good food for me and I am very hungry and also for all my hungry friends.’ These are the words of Krishna and now whatever your reply is, we will go and pass on to Krishna"
lines 25-32
-----------------------
Listening to the words of GOpAs, the senseless Brahmanas remained silent. So the youngsters went back to Krishna and told him that the BraahmanAs did not respond to their request. Then Damodara said:
“Approach the wives of those Brahmanas and I know that they definitely
will give food to us. They are always meditating on me and when they hear my name, they will have no hesitation (unlike their menfolk.”
Translation by Savitri O Puram 2015
Digitalization and Transliteration by DKM Kartha
Comments
Post a Comment