SRee GuruvaayupurESAya nama:
SRee ParamESvara Bhakta-kavayE nama:
പുറയന്നൂർ ഭാഗവതം ദശമം കിളിപ്പാട്ട് -- അദ്ധ്യായം 22
അങ്ങിനെ കേട്ടനേരം അങ് ഗനമാരും വ്രത--
ഭങ്ഗശങ് കയാ രണ്ടു കൈകൊണ്ടും കൂപ്പീടിനാർ.
എന്നതുകണ്ടു കൃഷ്ണനേറ്റവും സന്തോഷിച്ചു
മന്ദമെന്നിയേ കൊടുത്തീടിനാൻ വസനങ്ങൾ.
അങ്ങിനെ ചെയ് കകൊണ്ടും ഇഷ്ടനാം കൃഷ്ണൻതന്നോ--
ടങ് ഗനാജനങ്ങൾക്കു നീരസം തോന്നീലേതും.
വസ്ത്രവും എടുത്തവരെത്രയും ലജ്ജയോടും
തത്രൈവ നിന്നീടിനാർ; ആരുമേ ഗമിച്ചീലാ. 70
നാരിമാരുടെ കാമം അറിഞ്ഞു മോദത്തോടും
വാരിജവിലോചനൻ ഇത്തരം ഉരചെയ്തു:--
"സുന്ദരിമാരാം നിങ്ങൾക്കുള്ളൊരു മനോരഥം
ഇന്നു ഞാനറിഞ്ഞിതു, ലജ്ജയും ഉണ്ടാകേണ്ട.
ആദരവോടുമെന്നെസ്സേവിയ് ക്കും ജനങ്ങൾക്കു
സാദരം മുക്തിപോലും നൽകും ഞാൻ മടിയാതെ.
കാമത്താൽ സേവിയ് ക്കിലും കാലം കൊണ്ടവർകൾക്കു
കാമിനിമാരേ മുക്തി നൽകീടും അറിഞ്ഞാലും.
ദേവിയെസ്സേവിച്ചതിനുള്ളൊരു ഫലം നിങ്ങൾ--
ക്കാവോളം വൈകീടാതെ കൈവരുത്തുവൻ ഞാനും." 80
എന്നു കേട്ടവരെല്ലാം വന്ന സന്തോഷത്തോടും
ചെന്നു തൽഗൃഹം പുക്കു കാലവും പാർത്തു വാണാർ.
ഗോപസ്ത്രീകളെല്ലാം പോയോരുനേരം കൃഷ്ണൻ
ഗോപബാലകന്മാരോടിത്തരം അരുൾചെയ് തു:--
"ആതപഹിമവർഷം എന്നിവ സഹിച്ചുടൻ
ചേതസി കരുണയാ നല്ലൊരു വൃക്ഷങ്ങളും
അർക്കരശ്മികൾകൊണ്ടു തപിച്ച ജനങ്ങളെ--
യൊക്കെയും ഛായ കൊണ്ടു രക്ഷണം ചെയ് തീടുന്നു.
ഉത്തമന്മാരായവരിങ്ങനെയല്ലോ തങ്ങ--
ളെത്രയും ദു:ഖിച്ചിട്ടും രക്ഷിയ് ക്കും പരന്മാരെ."
ഇത്തരം ഓരോന്നുരചെയ് തവരെല്ലാവരും
എത്രയും ദാഹം പൂണ്ടു കാളിന്ദീതീരം പുക്കാർ.
ശുദ്ധമായൊരു ജലം ഏറ്റവും പാനം ചെയ് താർ;
അദ്ധ്യായം ഇരുപത്തിരണ്ടു ഞാൻ ഉരചെയ് തേൻ.
Hearing those words from Krishna, GOpikAs paid respect by keeping both their folded hands on their head because they did not want to break their vow observed for pleasing Sri Parvati. Krishna was pleased by this and quickly gave all he clothes back to them. Even though Krishna made them do so, they did not get upset with him. They all wore their clothes and even though they felt shy, they just stood there. None of them went away. Knowing their passionate love for him, lotus-eyed Krishna said to them:
"Please do not feel shy. I know your innermost wish. I do not hesitate to give even liberation to those who serve me with respect. O, Dear ladies! I give liberation to even those who worship me with passionate love/or looking to fulfill a desire. With out any delay, I will fulfill your wishes with which you worshiped DEvi. "
GOpikAs were very pleased to hear Krishna's words and went back to their own homes. When the GOpikAs left, Krishna said to the GOpAs:
"Withstanding extreme heat and cold rain / snowfall, compassionate trees provide shade for human beings who are suffering due to the hot rays of the sun. Similarly good people protect others forgetting their own suffering".
They felt thirsty and saying the above words they walked towards the bank of Kalindi. Then they drank the pure water of Kalindi as much as they wanted and with this description, chapter twenty-two is finished.
Translation by Savitri O Puram 2015
Digitalization and Transliteration by DKM Kartha
Comments
Post a Comment