അറിയപ്പെടാത്ത ചോരൻ ------------------------------ ---------------- ചോരന്മാർ അഥവാ കള്ളന്മാരെല്ലാം അറിയപ്പെടാൻ ആഗ്രഹിക്കാത്തവരാണല്ലോ? പിടിക്കപ്പെട്ടു കഴിഞ്ഞാൽ ചോരൻ അല്ല, അയാൾ കുറ്റവാളിയായി മാറി. പിന്നെ ശിക്ഷയായി, കള്ളത്തരത്തിനു വിരാമമിട്ടുകൊണ്ട് കാരാഗൃഹത്തിൽ പോകയും വേണം.. പറ്റുന്നത്ര പിടികൊടുക്കാതെ നോക്കുന്നു കള്ളന്മാർ. അങ്ങനെ കള്ളന്മാർ ആയിത്തന്നെ കുറേ കാലമൊക്കെ കഴിയാം. പക്ഷെ കളവു തുടർന്നാൽ എപ്പോഴെങ്കിലും പിടിക്കപ്പെടുകതന്നെ ചെയ്യും. എന്നാൽ മറ്റൊരു സമർത്ഥനായ ചോരൻ ഉണ്ട്. പിടിക്കപ്പെടുകയേ ഇല്ല്യ. കൊച്ചുനാളുകളിൽ വെണ്ണയും തൈരും പാലും കട്ടുതിന്നതിന് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട് എന്നത് ശരി. പക്ഷെ അതൊക്കെ പിഞ്ചുകുഞ്ഞുങ്ങളുടെ കുസൃതിയായി മറന്നു. ആ കൊച്ചു കള്ളൻ വലുതായപ്പോൾ അടവ് പാടേ മാറ്റി. തൊണ്ടി സഹിതം പിടിക്കാൻ അവസരം നൽകാതെ ഫലപ്രദമായ രീതിയിൽ കളവു തുടർന്നു. ഇപ്പോഴും തുടരുന്നു. അതെങ്ങനെയെന്നല്ലേ? പറയാം. നവനീതചോരൻ ഇളംപ്രായത്തു തന്നെ പാലുൽപ്പന്നങ്ങൾ അപഹരിക്കുന്നത്തിനോടൊപ്പം അവിടെയുള്ളവരുടെയെല്ലാം മനസ്സും കവർന്നിരുന്നു. പാലു...