[3/8, 10:41] 12026511348 savitriopuram: തൂലികാചിത്രം 1
വിശപ്പുണ്ടെന്ന് തോന്നുന്ന തിരുമുഖത്തിൽ മറയുന്ന മന്ദഹാസം. ഇടത്തെ കൈയ്യിൽ അമ്മയ്ക്കിരിക്കാനുള്ള പലക പ്രയാസപ്പെട്ട് തൂക്കിയിരിക്കുന്നു. വലതു കൈ ഇടതു കയ്യിനെ സഹായിക്കാൻ ഓങ്ങി നില്ക്കുന്നു. മന്ദമന്ദം വന്ന് വലിയ തൂണിന്റെ ഒരു വശത്ത് തൈർപ്പാൽ കുടങ്ങൾക്കരികിലായി പലക വെയ്ക്കുന്നു. പാൽക്കലം വൃത്തിയാക്കി കറന്നു കൊണ്ടുവന്ന പാലൊഴിച്ച അടുപ്പിൽ വെയ്ക്കുന്ന അമ്മയുടെ ചേലത്തുമ്പു പിടിക്കാൻ ഓടിയണന്നു മായക്കണ്ണൻ. ചേല വലിച്ച് അമ്മയെ തൂണിനരികിൽ വെച്ച പലകയിലിരുത്തുന്നു. അതാ, മടിയിൽ ചാടിക്കയറി ഈ വിശ്വത്തിന്റെ മുഴുവൻ വിശപ്പും മാറ്റാൻ വിശ്വനാഥൻ പാൽ വലിച്ച് കുടിക്കുന്നു. യശോദയുടേയും കണ്ണന്റേയും കണ്ണുകൾ ഏതോ അദ്വൈത നിർവൃതിയിൽ അടഞ്ഞു. ആ രംഗം മനസ്സിൽ കണ്ട ഞാനും നിർവൃതിയടഞ്ഞു. അത് സമാനമനസ്ക്കരിലേക്കും പകരുന്നു.' l
വിശ്വനാഥൻ തന്റെ മുഖം വിശപ്പിനാൽ വാടീടുമോ?
മാധവന്റെ മന്ദഹാസം മറഞ്ഞീടുമോ?
വാമഹസ്തത്തിലമ്മക്കായ് പലകയുമേന്തി കൃഷ്ണൻ
വാതോരാതെ വിളിക്കുന്നു അമ്മേ േ പാലു നൽകൂ
അമ്മയെ വലിച്ചുകൊണ്ടു പലകയിലിരുത്തീട്ടു
അംബുജാക്ഷൻ ചാടിക്കേറി മടിയിലപ്പോൾ
വിശ്വ വിശrപ്പറിയുന്ന വിശ്വരക്ഷകനാം ബാലൻ
വീണ്ടും വീണ്ടും ദുഗ്ദ്ധാമൃതം നുകർന്നീടുന്നൂ
കണ്ണടച്ചു നിർവൃതിയിൽ ലയിച്ചിതു രണ്ടുപേരും
കണ്ണാ നിന്റെ ലീലയിതാ കൺമുന്നിൽക്കാൺമൂ
[3/8, 10:43] 12026511348 savitriopuram: തൂലികാചിത്രം 2
രണ്ടാമത്ത തൂലികാ ചിത്രം എഴുതാനിരുന്നപ്പോൾ കണ്ണൻ മനസ്സിൽ വന്നു. ഇനി എന്താ എഴുതുന്നത് എന്ന ചോദ്യത്തിന് കണ്ണൻ തോന്നിപ്പിക്കുന്നത് എന്ന് മാത്രം പറഞ്ഞു. ഈ കഥ തുടർന്നാളൂ. ഞാൻ ദാമോദരനായ കഥ എനിക്ക് പ്രിയമാണ് എന്ന് എന്റെ കൃഷ്ണൻ പറഞ്ഞുവോ? അങ്ങനെ തോന്നി. അതൊക്കെ എനിക്കെഴുതാൻ പറ്റ്വോ?' ഉത്തരം പറയാതെ കണ്ണൻ മൌനമായി ഇരുന്നു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. അതാ ദാമോദരന്റെ കഥ ആ കണ്ണുകളിൽ കൃഷ്ണൻ എനിക്കു വേണ്ടി വരച്ചു വെച്ചിരിക്കുന്നു. അതു നോക്കി ഞാനെഴുതാൻ തുടങ്ങി. ഇനി ശരിയും തെറ്റും, ഭംഗിയും അഭംഗിയും, ദ്വന്ദ്വങ്ങൾ ഒന്നും തന്നെയും പ്രസക്തമല്ലല്ലോ ' അദ്വൈത ശക്തിയെ വരക്കുന്ന ആളും, വരക്കൽ എന്ന പ്രക്രിയയും വരക്കപ്പെടുന്ന ശക്തിയും ഒന്നാകുമെന്നല്ലേ കൃഷ്ണൻ പറഞ്ഞത്. എനിക്കൊന്നും മനസ്സിലാകുന്നില്ല, അറിയുകയുമില്ല. ഈ അജ്ഞാനം തന്നെ നിർവൃതി!. ഞാനിങ്ങനെ എഴുതി:
പാൽ തിളച്ച് അഗ്നിദേവനെ ആലിംഗനം ചെയ്യുന്ന ശബ്ദം യശോദയെ ഉണർത്തി. കൃഷ്ണന്റെ ദുഗ്ദ്ധാമൃതം പാനം ചെയ്യുന്ന രസച്ചരടിനെ പൊട്ടിച്ച് യശോദ തീ പിരിയാൻ പോയി. കഷ്ടം! യശോദ അഗ്നിദേവന്റെ വിശപ്പടക്കാൻ വെമ്പുന്ന പശുവിന്റെ പാലിcനയും പ്രിയപുത്രന്റെ വിശപ്പടക്കാൻ ചുരത്തിയൊഴുകുന്ന സ്വന്തം പാലിcനയും തടഞ്ഞു. അങ്ങn ന തടയാമോ? കൃഷ്ണന്റെ വിശപ്പടങ്ങിയാൽ സകല ചരാചരങ്ങളുടേയും, അഗ്നിദേവന്റെയടക്കം വിശപ്പടങ്ങി ല്ലേ? കൃഷ്ണന്റെ മനോഹരവദനം ചുളിഞ്ഞു, മന്ദഹാസം മാഞ്ഞു, ചുണ്ട് പിണഞ്ഞു.. നീല മിഴികളിൽ കണ്ണീർ നിറഞ്ഞു. അടുത്തുണ്ടായിരുന്ന അമ്മിക്കുഴവി എടുത്ത് കൃഷ്ണൻ തൈർപ്പാൽ കുടങ്ങളിലേക്കെറിഞ്ഞു. കലങ്ങൾ ബ്രഹ്മാണ്ഡങ്ങൾ പൊട്ടുന്ന പോലെ പൊട്ടി. തൈരും പാലും പ്രപഞ്ചത്തിലെ ഗ്രഹ നക്ഷത്രങ്ങളേയും ഉപഗ്രഹങ്ങcളയും വരച്ചു കൊണ്ട് നിലത്ത് മനോഹരമായി പരന്നു. കൃഷ്ണൻ അമ്മ വരുന്നതിന് മുസ് മായായവനികയിൽ മറഞ്ഞു. പാവം യശേദ! മായയിൽ വട്ടം കറങ്ങിക്കറങ്ങി കുഞ്ഞികൃഷ്ണനെ അന്വേഷിച്ചു നടന്നു.
പാൽ തിളച്ചു തീയ്യിൽ വീഴും ശബ്ദം കേട്ടു യശോദയും
പാൽ കുടിച്ചു രസിക്കുന്ന കണ്ണനെ മാറ്റി
വിശപ്പടങ്ങാതെ കണ്ണൻ കോപംപൂണ്ടു കൺ നിറഞ്ഞു
വേഗമോടിച്ചെന്നു അമ്മിക്കുഴയെടുത്തൂ.
കൊണ്ടു വന്നൂ തൈർക്കുടങ്ങൾ ഉടച്ചല്ലോ കോപത്തോടെ
ബ്രഹ്മാണ്ഡങ്ങൾ ഉടയുന്ന ശബ്ദം പോലെയോ?
അമ്മ വരുന്നതിൻ മുമ്പു കൃഷ്ണനോടിയൊളിച്ചല്ലോ
അമ്മ മായാവലയത്തിലകപ്പെട്ടല്ലോ
മായയുടെ വലയത്തിൽ ചുറ്റിച്ചുറ്റിയശോദയും
മായക്കണ്ണനേയും തേടി ഓടി നടന്നു.
[3/8, 10:44] 12026511348 savitriopuram: തൂലികാചിത്രം 3
ദാമോദരനായി മാറാൻ പോകുന്ന തന്റെ കുഞ്ഞികൃഷ്ണനെ അന്വഷിച്ച് യശോദയുടെ കൂടെ ഞാനും നടന്നു. ജന്മജന്മാന്തരങ്ങളിലൂടെയുള്ള ഈ അന്വേഷണം എന്നവസാനിക്കും? കൃഷ്ണനെ ഒന്നു മനസ്സിൽ കണ്ടതുകൊണ്ടായോ? അത് വെറും
പ്രതിബിംബം: പക്ഷെ പ്രതിബിംബം കാണുമ്പോൾ ആ സ്വരൂപം മനസ്സിലാകുമാല്ലാ? മായക്കണ്ണാടിയാകുന്ന മനസ്സിനെ ദാമോദരൻ തച്ചുടക്കുന്നതു വരെ പ്രതിബിംബത്തെ തിരയട്ടെ! തിരഞ്ഞു തിരഞ്ഞു ചെന്നപ്പാൾ അതാ പാലും തൈരും വെക്കുന്ന കലവറയുടെ പാതി ചാരിയ വാതിലിൽക്കൂടി ആ കുഞ്ഞു പാദങ്ങൾ കണ്ടു. പതുക്കെ എത്തി നോക്കി. വെണ്ണക്കലവും മടിയിൽ വെച്ച് ഓരത്ത് ചേർത്തിട്ടിരിക്കുന്ന ഉരലിൽ ഇരുന്ന് കാലാട്ടിക്കൊണ്ട് സ്വയം വെണ്ണ തിന്നുകയും മിണ്ടാപ്രാണികളായ കൂട്ടുകാരെ തീറ്റുകയും ചെയ്യുന്നു . മാത്രമല്ല, ദുദ്ധപ്രിയനായ പൂച്ചക്കുട്ടിയോടും നവനീതപ്രിയനായ കുട്ടിക്കുരങ്ങനോടും കിന്നാരം പറയുന്നുമുണ്ട്. ഭഗവാനറിയാത്ത ഭാഷയുണ്ടോ? ഉരലിന്റെ നടുക്കുള്ള കുഴിയിൽ വെണ്ണ നിറച്ച വെച്ചിരിക്കുന്നു . കണ്ടാൽ അമ്പിളിയമ്മാവനെ മടിയിൽ വെച്ചിരിക്കുകയാണെന്നേ തോന്നൂ.
യശോദയുടെ പിന്നിൽ ഞാനും ഒളിഞ്ഞു നിന്നു. .പക്ഷെ കൃഷ്ണൻ എന്നെ കണ്ടു. ആ കടക്കണ്ണു കൊണ്ട് കണ്ട ഭാവം നടിക്കയും ചെയ്തു. കൃഷ്ണ , ആ നോട്ടം മതി, ഈ സംസാരാഗ്നിയിൽ എരിയുന്ന എന്റെ താപത്തെ മുഴുവൻ ശമിപ്പിക്കാൻ.
യശോദ ആർത്തിരമ്പുന്ന വാത്സല്യപ്രവാഹത്തെ തടഞ്ഞ് നിർത്തി കോപം നടിച്ചു. കുഞ്ഞിക്കണ്ണന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് അടിക്കാനോങ്ങി. ഭയം പോലും ഭയക്കുന്ന കൃഷ്ണന്റെ കണ്ണുകൾ ഭീതിയാൽ വിടർന്നു , കണ്ണീർ ധാരധാരയായി ഒഴുകി. സർവ്വജീവജാലങ്ങളും കണ്ണീരൊഴുക്കി . യശോദ അടിച്ചില്ല. പകരം എല്ലാവരും ബന്ധുവാക്കാൻ ആഗ്രഹിക്കുന്ന ആ സച്ചിദാനന്ദ സ്വരൂപനെ ഉരലിൽ ബന്ധിക്കാൻ കയറെടുത്തു - വിശ്വം മുഴുവൻ നിറഞ്ഞു നിലക്കുന്ന, ഗുണങ്ങൾക്കതീതനായ, നിർഗുണ ബ്രഹ്മമായ പ്രഭുവിനെ ഗുണത്താൽ ബന്ധിക്കാൻ ഏറെ .ശ്രമിച്ച് യശോദ യുടെ ദേഹം തളർന്നു, മനസ്സ് തകർന്നു, ശിരസ്സ് കുനിഞ്ഞു. കൃഷ്ണൻ കനിഞ്ഞു. കണ്ണിണകൾ നനഞ്ഞു. മന്ദഹാസം പൊഴിഞ്ഞു. സത്വഗുണമൂർത്തിയായി, കൃഷ്ണനായി നിന്ന് ബന്ധിക്കാൻ സമ്മതിച്ചു. അങ്ങനെ ദാമോദരനായി നിന്ന് അമ്മയുടെ വൈവശ്യത്തിന് വിരാമമിട്ടു, യശോദ വിശ്രമിക്കാൻ പോയി. ബന്ധനസ്ഥനായ ദാമോദരൻ എന്റെ മേൽ വരിഞ്ഞു കെട്ടിയ ലൌകികച്ചരട് പൊട്ടിച്ച് എന്നെ സ്വതന്ത്രയാക്കണേ എന്ന് പ്രാർഥിച്ചപ്പാൾ പുഞ്ചിരി തൂകി. അർഥം പിടികിട്ടാത്ത ആ വശ്യമായ പുഞ്ചിരി മനസ്സിൽ മായാതെ നിക്കണേ കണ്ണ!
* ഗുണം എന്ന വാക്കിന് കയറ് അഥവാ നൂല് എന്നും അർഥമുണ്ട്.
[3/8, 10:46] 12026511348 savitriopuram: തൂലികാചിത്രം 4
പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളുടേയും അന്തര്യാമിയായി , സദാ സ്വതന്ത്രനായി വർത്തിക്കുന്ന കൃഷ്ണൻ, ഉരലിcന്മൽ ബന്ധനസ്ഥനായി, ദാമോദരനായി നിന്ന് , വെണ്ണ തിന്നും, കൊടുത്തും മടുത്തു. ഉരലിന്റെ വയറിൽ അമ്പിളി അമ്മാമനെപ്പോലെ നിറഞ്ഞിരുന്ന വെണ്ണ മുഴുവൻ ഉണ്ണിയുടെ വയറ്റിലായി. ദാമം മുറുകിയ പോലെ. മുമ്പിലുള്ള രണ്ട് മരുതു മരങ്ങളുടെ അപ്പുറത്ത് എന്തോ ശബ്ദം കേൾക്കാം. അത് എന്താണെന്നറിയാൽ ഉണ്ണിക്കണ്ണൻ, ഉരലും വലിച്ച്, വിരലും കുടിച്ച്, ഉലകം കുലുക്കിെ നടക്കാൻ തുടങ്ങി. വിലങ്ങനെ വീണ ഉരൽ ചരലിലുരുണ്ട്, ചരാചരങ്ങളെ കോത്തരിപ്പിച്ചു കൊണ്ട് സഞ്ചരിക്കുന്ന കൃഷ്ണനെ അനുഗമിച്ചു. മരുതുമരങ്ങളുടെ ഇടയിൽക്കൂടി കൃഷ്ണൻ നിഷ്പ്രയാസം അപ്പുറത്ത് കടന്നു. ഉരലിന് ഉരുളാൻ വീതി പോര: മരങ്ങൾ തടഞ്ഞു. എല്ലാ തടസ്ഥങ്ങളേയും നീക്കുന്ന കൃഷ്ണൻ ഉരലിനെ ആഞ്ഞുവലിച്ചു. മരുതുമരങ്ങൾ കടപുഴങ്ങി ഇരുവശത്തേക്കും വീണു ശയിച്ചു. ഭൂമി തരിച്ചു. കൃഷ്ണൻ ചിരിച്ചു. രണ്ടു ഗന്ധർവന്മാർ, നളകൂബരനും മണിഗ്രീവനും വൃക്ഷദേഹം ത്യജിച്ചു. ഗന്ധർവ്വ ദേഹം വരിച്ചു. ഭഗവാനെ മതിവരുവോളം സ്തുതിച്ചു. നമസ്ക്കരിച്ചു. ഗന്ധർവ്വലോകത്തിലേക്ക് വിരമിച്ചു.
മരങ്ങൾ വീഴുന്ന ശബ്ദം കേട്ട് യശോദയും നന്ദഗോപരും ഗോപന്മാരും ഗോപികമാരും ഓടിയെത്തി. ആകാശത്ത് ദേവന്മാരും അസുരൻമ്മാരും ഗന്ധർവന്മാരും യക്ഷന്മാരും കിന്നരന്മാരും അണി നിരന്നു. ഒരു പോറൽ പോലും ഏൽക്കാതെ, വീണു കിടക്കുന്ന രണ്ടു വലിയ വ്വക്ഷങ്ങളുടെ നടുക്ക് നില്ക്കുന്ന കണ്ണനെ നന്ദഗോപർ വാരിയെടുത്തു. ഉണ്ടായ വിവരങ്ങളറിഞ്ഞ് കൃഷ്ണനെ ശിക്ഷിച്ചതിന് യശോദയെ ശാസിച്ചു.
യശോദയുടെ കണ്ണുകൾ നിറഞ്ഞു. കൈ നീട്ടി കൂഷ്ണനെ വാരിയെടുത്തു. കയർ പൊട്ടിച്ചെറിഞ്ഞു. വിലങ്ങനെ കിടക്കുന്ന ഉരലിൽ ഇരുന്നു. ദാഹത്താൽ കണ്ണുകൾ ചിമമുന്ന കറ്റക്കിടാവിനെ മടിയിൽ കിടത്തി യശോദ പാലൂട്ടി. ആദ്വൈത നിർവൃതിയിൽ ആണ്ടു. ഇനി പാലെ ത്ര വേണമെങ്കിലും തിളച്ചു പൊയ്ക്കോട്ടെ, സൂര്യൻ അസ്തമിക്കട്ടെ, സൂര്യൻ ഉദിക്കട്ടെ, മഴ തകർത്തു പെയ്യട്ടെ, വേനൽച്ചൂടിൽ ഭുമി മുഴുവൻ തപിക്കട്ടെ, ബ്രഹ്മാണ്ഡം മുഴുവൻ യോഗമായയിൽ ലയിച്ച് ഭഗവാനിൽ വിലയം പ്രാപിക്കട്ടെ! കൃഷ്ണ , ഞാനിനി കൃഷ്ണനെ വിട്ട് എങ്ങും പോവുകയില്ല. ഞാൻ നിന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. യശോദയുടെ ഭക്തിയുടേയും സ്നേഹത്തിന്റെയും ദാർഢ്യം കണ്ട് അന്തം വിട്ട് നിന്നിരുന്ന എന്റെ കണ്ണുകൾ കൃഷ്ണൻ വന്നടച്ചു. പിന്നെ ഞാനൊന്നും കണ്ടില്ല, എന്റെ ശ്യാമ സുന്ദരൻ മാത്രം നിറഞ്ഞു നിന്നു. മനസ്സിലാണോ മനസ്സിന്നപ്പുറത്താണോ എന്ന് മനസ്സിലായില്ല. മനസ്സ് കുറച്ച് നേരത്തേക്കെങ്കിലും നഷ്ടപ്പെടുന്നത് വലിയ ലാഭം തന്നെ!

Can u post in english also.its a request .i dontknow to read malayalam
ReplyDelete