തൂലികാചിത്രം 6
സാവിത്രി പുറം
കൃഷ്ണ , കൃഷ്ണചിത്രങ്ങൾ മനസ്സിൽ തെളിയണേ!
വാതിൽ തുറന്നത് മറ്റാരുമായിരുന്നില്ല, ഭഗവാൻ കൃഷ്ണൻ തന്നെ. അരയിലെ സാധാരണ മഞ്ഞ വസ്ത്രം എടുത്ത് കുത്തിയിരിക്കുന്നു. മുൻഭാഗം മുഴുവൻ നനഞ്ഞിട്ടുണ്ട്. കയ്യിൽ വാക പുരണ്ടിരിക്കുന്നു. തലമുടിയിഴകൾ വിയർത്ത നെറ്റിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. നാരദരെ കണ്ട് ഒരത്ഭുതവും നടിക്കാതെ അകത്തേക്ക് ബഹുമാനപൂർവം സ്വാഗതം ചെയ്ത് കാൽ കഴുകിച്ച്, ശുദ്ധജലം കുടിക്കാൻ നൽകി, പീഠത്തിലിരുത്തി. സങ്കല്ല വിമാനത്തിലെത്തിയ എന്നെ നോക്കി പതിവുപോലെ പുഞ്ചിരിച്ചു.
നാരദമുനിയോട് കൃഷ്ണൻ പറഞ്ഞു: മഹർഷേ, ഞാൻ കുട്ടികളെ കുളിപ്പിക്കുകയാണ്. ഇപ്പാൾ കഴിയും. പത്നി പശുവിനെ കറന്ന് ദാ ഇപ്പൊ വരും. അതു വരെ എന്റെ പത്നി വരച്ച ഈ ചുമർചിത്രങ്ങൾ നോക്കി രസിച്ചിരുന്നാലും.
നാരദമുനിയുടെ കണ്ണകളിൽ അത്ഭുതം അലതല്ലി. പിന്നെ എന്റെ കാര്യം പറയാനുണ്ടോ? ഒരു സാധാരണ ലൌകിക ഗൃഹസ്ഥനെപ്പോലെ, വീട്ടിലെ സമാധാനത്തിനും സന്തോഷത്തിനും മാറ്റുകൂട്ടിക്കൊണ്ട്, വീടിന്റെ വിളക്കായ പത്നിയെ സ്നേഹിച്ചും സഹായിച്ചും ഒരു ഉത്തമ ഭർത്താവായി കൃഷ്ണൻ ജീവിക്കുന്നു. ചുമർ ചിത്രങ്ങൾ മുഴുവൻ കണ്ടു. ദശാവതാരങ്ങൾ അതി മനോഹരമായി വരച്ചിരിക്കുന്നു. പത്നിയുടെ കൈകൾ ഉപയോഗിച്ച് ഭഗവാൻ തന്നെ വരച്ചതാണെന്നതിൽ നാരദമഹർഷിക്ക് സംശയമുണ്ടായില്ല. നാരദമുനി ഓർത്തു: ഈ കൃഷ്ണനെ എത്ര അറിഞ്ഞാലും പിന്നെയും എത്രയോ
അറിയാനുണ്ട്. കൃഷ്ണ , കൃഷ്ണനെ മുഴുവനായി അറിയുമ്പോൾ ഞാൻ കൃഷ്ണൻ തന്നെയാകും അല്ലേ?
ഞാനോ? അങ്ങനെ അജ്ഞാനത്തിന്റെ കണ്ണീരൊഴുക്കി നിന്നു.
കൃഷ്ണൻ അതാ കൃഷ്ണന്റെ ഛായ തന്നെയുള്ള, രണ്ടു മിടുമിടുക്കന്മാരായ കുട്ടികളുടെ കൈകൾ പിടിച്ച് വരുന്നു . അവരോട് നാരദമുനിയെ നമസ്ക്കരിക്കാൻ പറഞ്ഞു. കൃഷ്ണനും നമസ്ക്കരിച്ചു. കുട്ടികളെ മടിയിലിരുത്തി തൊട്ടടുത്ത പീഠത്തിലിരുന്നു. പത്നി കാച്ചിയ പാലും പഴങ്ങളും മധുരപലഹാരങ്ങളും നൽകി സത്ക്കരിച്ചു. നാരദമുനി ചിത്രങ്ങളുടെ ഭംഗിയെ പ്രശംസിച്ച പറഞ്ഞപ്പോൾ ആ സാദ്ധ്വി എല്ലാം കൃഷ്ണ കൃപയാണെന്ന് പറഞ്ഞ് കണ്ണീർ തൂകി. അതിനു ശേഷം തൊട്ടടുത്തുള്ള അമ്പലത്തിcലക്ക് നാരദനെയും കുട്ടികളേയും കൂട്ടി നടന്നു. പിറകെ ഞാനും.
അമ്പലത്തിലെത്തി. കൃഷ്ണനും ദേവിയുമാണ് പ്രതിഷ്ഠ എന്ന് പറഞ്ഞ്, കൃഷ്ണായ വാസുദേവായ എന്ന മന്ത്രം കുട്ടികൾക്ക് ചൊല്ലിക്കൊടുത്ത് അവരോടൊപ്പം കൃഷ്ണനും കൃഷ്ണനെത്തന്നെ സാഷ്ടാംഗം നമസ്ക്കരിച്ചു !! ആ നിമിഷം സർവചരാചരങ്ങളും നക്ഷത്ര ഗ്രഹതാരങ്ങളും അവിടെ കൃഷ്ണനെ നമസ്ക്കരിച്ചു . ത്രിപുടി മുടിഞ്ഞു. നമസ്കരിച്ച കൃഷ്ണനും നമസ്ക്കരിക്കപ്പെട്ട കൃഷ്ണനും നമസ്ക്കാരവും ഒന്നായി. ആ അദ്വൈത ശക്തി മാത്രം തെളിഞ്ഞു നിന്നു. സർവം വിഷ്ണു മയം!l

Comments
Post a Comment