തൂലികാചിത്രം 7
നാരദമുനി മറ്റൊരു ഗൃഹസന്ദർശനത്തിനായി സന്ദർശിച്ചു കഴിഞ്ഞ ഗൃഹത്തിന്റെ പടിയിറങ്ങി. പുറത്തെത്തിയപ്പോൾ എതിർവശത്തുള്ള രുഗ്മിണീ ദേവിയുടെ ഗൃഹത്തിന്റെ വാതിൽ തുറന്ന് കിടക്കുന്നു. അകത്തേക്ക് നോക്കിയപ്പോൾ ഒരു അസാധാരണ കാഴ്ച കണ്ടു. വീടിന്റെ പൂമുഖത്തിന്റേയും അപ്പുറത്തുള്ള മുറിയിൽ അതാ ഭഗവാൻ പുതച്ചു കിടക്കുന്നു. അനന്തശയനത്തിൽ യോഗനിദ്ര കൊള്ളുന്ന ചിത്രമല്ലാതെ മുതിർന്ന ഭഗവാൻ കിടക്ന്നത് കണ്ടിട്ടേയില്ല. ഒന്നന്വേഷിക്കാൻ നാരദമുനി അകത്തു കയറി. ഏതവസ്ഥയിലും, എത് മനോഭാവത്തിലും, എവിടെയിരുന്നും ഭഗവാനെ സ്മരിക്കാനും കാണാനും സാമീപ്യ സുഖം അനുഭവിക്കാനും എല്ലാ ജീവാത്മാക്കൾക്കും ഭഗവാൻ തന്നെ നൽകിയ, ഒരിക്കലും കാലാവധി തീരാത്ത വിസ ഉപായാധിച്ച് ഞാനും അകത്തു കയറി - ആരും തടഞ്ഞില്ലെന്ന് മാത്രമല്ല, ഭഗവാൻ കടക്കണ്ണുകൊണ് കടാക്ഷിച്ച്, പുഞ്ചിരിച്ച്, എന്നിൽ ശാന്തിയാകുന്ന അമൃതം വർഷിച്ചു.
ഭഗവാന്റെ അരികിൽ രുഗ്മിണീ ദേവി മാത്രമല്ല. ബാക്കി ഏഴ് പട്ടമഹിഷിമാരും ഉണ്ട്. കാര്യം ചോദിച്ചറിഞ്ഞു. ഭഗവാന് വയറുവേദനയും പനിയും. മുഖത്തെ പുഞ്ചിരി മായാതെ പ്രകാശിക്കുന്നുണ്ടെങ്കിലും കണ്ടാൽ ക്ഷീണം തോന്നും. ഇതെന്തൊരു വിരോധാഭാസം ! പ്രപഞ്ചത്തിലെ സർവ സൃഷ്ടികളുടേയും ആഭ്യന്തരവും ശാരീരികവുമായ ആമയങ്ങളെ അപ്പാടെ നിഷ്പ്രയാസം മാറ്റാൻ കഴിവുള്ള ഭഗവാന് ആമയമോ?! അമൃതേ ന്തിയ ധന്വന്തരമൂർത്തി എന്ന ഭിഷഗ്വരന് ഭവരോഗമോ? കൃഷ്ണലീലകളുടെ പൊരുൾ കൃഷ്ണന് മാത്രം അറിയാം.
അല്പസമയത്തിനുള്ളിൽ, കൊട്ടാരം വൈദ്യനെത്തി. ഭഗവാനെ പരിശോധിക്കുന്നു, പത്നിമാരോടെല്ലാവരോടുമായി രോഗത്തിന് വൈദ്യൻ പ്രതിവിധി കൽപിച്ചു: ആരായാലും വേണ്ടില്ല, സ്വന്തം കാൽ കഴുകിയ വെള്ളം ഭക്തിപൂർവം, നിസ്സങ്കോചം ഭഗവാന് കുടിക്കാൻ നൽകണം. അത് കുടിച്ചാൽ ഭഗവാന്റെ വയറുവേദനയും പനിയും വിടും.
എല്ലാവരും പരസ്പരം നോക്കി. എല്ലാവർക്കും ഭഗവാന്റെ രോഗം മാറണമെന്നുണ്ട്. എങ്കിലും ഓരോരുത്തരും ഭഗവാനെ സ്വന്തം കാൽ കഴുകിയ വെള്ളം കുടിപ്പിക്കുന്നത് എത്ര മോചനമില്യാത്ത പാപമാണ് എന്നും, അതെവിടെ കൊണ്ടുപോയി കഴുകിക്കളയും എന്നൊക്കെ ഓർത്ത് അസ്വസ്ഥരായി. നാരദമുനി സത്യഭാമയെ നോക്കി വെള്ളം നൽകാൻ പ്രോത്സാഹിപ്പിച്ചു. സത്യഭാമ നാരദമുനിയുടെ ചെവിയിൽ പറഞ്ഞു. എനിക്കീ കൊടും പാപം ചെയ്യാൻ വയ്യ. എന്റെ സർവ്വസ്വവുമായ പതിയുടെ കാൽ കഴുകിയ വെള്ളം എനിക്ക് കുടിക്കാം. പക്ഷെ എന്തു തന്നെയായാലും ഈ പാപം തലയിൽ കെട്ടി വെയ്ക്കാൻ എന്റെ വിവേകം സമ്മതിക്കുന്നില്ല. ജാംബവതിയും കാളിന്ദിയും, സത്യയും, മിത്രവിന്ദയും ലക്ഷ്മണയും ഭദ്രയും ഒക്കെ ഈ പാപഫലത്തെ അനുഭവിക്കേണ്ടി വരുമെന്നോർത്ത് സത്യഭാമയെപ്പാലെ പിൻമാറി. ഭഗവാന്റെ വേദനയും അസ്വാസ്ഥ്യവും കണ്ട് രുഗ്മിണീ ദേവി എഴുന്നേറ്റു. ഭഗവാനോടുള്ള കലവറയില്ലാത്ത സ്നേഹവും അനന്യ ഭക്തിയും ഹൃദയത്തിൽ നിറഞ്ഞു തുളുമ്പിയപ്പോൾ പാപ ഭയം ഓടി മറഞ്ഞു. ഭഗവാന്റെ രോഗം മാറണം എന്ന ഒരേ ഒരു ആഗ്രഹത്തിൽ, ഏകാന്ത ഭക്തിയോടെ, നിശ്ശങ്കം സ്വന്തം കാൽ കഴുകി ആ വെള്ളം ഭഗവാന്റെ വായിൽ ഒഴിച്ചു കൊടുത്തു. കാൽക്കൽ വീണ് നമസ്ക്കരിച്ചു കിടന്നു.
ഭഗവാൻ എഴുcന്നൽപ്പിച്ച് ആ നെറ്റിയിൽ തെരുതെരെ ചുംബിച്ചു. എന്നിട്ട് പറഞ്ഞു:
സവ്വാർത്മനാ എന്നെ സ്നേഹിക്കുന്ന, എന്റെ സുഖത്തിൽ മാത്രം സുഖം കാണുന്ന നീ എന്റെ ധർമപത്നിയും സഖിയും മാതാവും പുത്രിയും കാമുകിയും ആണ്. എന്റെ രാധയും ഭൂദേവിയും ലക്ഷ്മിയും നീ തന്നെ.
പിന്നെ നാരദരെ നോക്കി ഭഗവാൻ പറഞ്ഞു: മഹർഷേ, കറ കളഞ്ഞ ഭക്തിയും സ്നേഹവും ആണ് എനിക്ക് ഏറ്റവും പ്രിയം എന്ന് മാcലാകcരാട് പറഞ്ഞ് മനസ്സിലാക്കൂ.
രുഗ്മിണീ സമേതനായ ശ്രീ കൃഷ്ണസ്വാമിയെ സ്തുതിച്ച് പലവുരു നമിച്ച് നാരദമഹർഷി മറ്റൊരു ഗൃഹത്തിലേക്കുള്ള പുറപ്പാടായി. പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന തീർത്ഥം ഭഗവാൻ എന്റെ മേൽ തളിച്ചുവോ? ആ പുഞ്ചിരിയിൽ മയങ്ങി എനിക്ക് വെറുതെ തോന്നിയതാണോ?
ശ്രീരുഗ്മിണീനായികാസമേത ശ്രീകൃഷ്ണ സ്വാമിനേ നമഃ

Comments
Post a Comment