തൂലികാചിത്രം 9
രാവിലെ ഭഗവാനെ സ്മരിച്ച് , നിത്യ കർമങ്ങൾ നിർവഹിച്ച് നാരദമുനി പുറത്തു വന്നപ്പോൾ, താൻ സ്മരിച്ചു കൊണ്ടിരുന്ന അതേ രൂപത്തിലും ഭാവത്തിലും, മഹർഷിയെ കാത്ത് കൃഷ്ണൻ അകത്തെ തളത്തിൽ നില്ക്കുന്നതായി കണ്ടു. ഭഗവാന്റെ കയ്യുകൊണ്ടുതന്നെ നൽകിയ വിഭവസമൃദ്ധമായ പ്രാതൽ കഴിച്ച് നാരദമുനി പോകാനിറങ്ങി. അപ്പോഴേക്കും സാംബൻ ഓടി വന്ന് മഹർഷിയുടെ കൈ പിടിച്ച് ചോദിച്ചു: " മഹർഷേ, ആവശ്യം കഴിഞ്ഞാൽ മഹർഷിയുടെ തംബുരു എനിക്ക് തരുമോ?" കൃഷ്ണനും നാരദമുനിയും കേട്ടു നിന്ന ജാംബവതിയും ചിരിച്ചു. നാരദമഹർഷി പുറത്ത് ഇറങ്ങിയപ്പോൾ കൃഷ്ണൻ സാംബനെ എടുത്ത് പൊക്കിക്കൊണ്ടു പറഞ്ഞു: "സാംബ, തത്ക്കാലം ഒരു തംബുരു അഛൻ വാങ്ങിത്തരാം. നാരദമഹർഷിയുടെ തംബുരുവിന്റെ ആവശ്യം ക ഴിയുന്നതുവരെ അതുപയോഗിക്കാം ട്ടൊ." സാംബന് സcന്താഷമായി. കൃഷ്ണന് ഒന്നുകൂടി ഒരു കൊച്ചു കുട്ടിയാകാൻ മോഹം തോന്നിയത്രെ!
നാരദമഹർഷി കുറച്ച് ദൂരം നടന്ന് മറ്റൊരു മനോഹര സൌധത്തിന്റെ മുന്നിലെത്തി. പൂമുഖവാതിൽ തുറന്നിട്ടിരിക്കുന്നു. അഷ്ടമിരോഹിണി, ഭഗവാന്റെ പിറന്നാൾ അടുത്തിരിക്കുകയായതിനാൽ അവിടെ പത്തുപന്ത്രണ്ടു പത്നിമാർ ഒത്തുകൂടി കൈകൊട്ടിക്കളി പരിശീലിക്കയാണ്. നാരദമുനിയെ കണ്ട ഗുഹസ്ഥനായ ഭഗവാൻ വേഗം ഇറങ്ങി വന്ന് മഹർഷിയെ കാൽ കഴുകിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മധുപർക്കം കുടിക്കാൻ നൽകി, ആസനസ്ഥനാക്കിയിട്ട് പറഞ്ഞു: "മഹർഷേ, ഇന്ന് എനിക്കിവരെ കൈകൊട്ടിക്കളി പഠിപ്പിക്കലാണ് ജോലി. പാട്ട് പങ്കജാക്ഷൻ കടൽ വർണൻ പങ്കജാക്ഷി തുഗ്മിണിയെ എന്ന വിഖ്യാതമായ പാട്ട്. കാണണോ?": നാരദമുനി ഉത്സാഹത്താടെ കാണണമെന്ന് പറഞ്ഞു.
പന്ത്രണ്ടു സ്ത്രീകളും വട്ടത്തിൽ നിന്നു. പെട്ടെന്ന് അതാ ഈരണ്ട് സ്തികളുടെ ഇടക്ക് ഓcരാ കണ്ണൻ നില്ക്കുന്നു. ആദ്യം എല്ലാ കൃഷ്ണൻ മാരും കൂടി കളിച്ച്, ഒരു ചുവട് കാണിച്ചു കൊടുത്ത് പിന്നെ എല്ലാവരും കൂടി അതേ ചുവട് ചെയ്തു. അങ്ങനെ ആ പാട്ടിന്റെ മുഴുവൻ ചുവടുകളും പഠിപ്പിച്ച്, നല്ല താളത്തോടെ, താണ് കളിക്കാൻ തുടങ്ങി. നാരദമഹർഷി ഇങ്ങനെയൊരു കളി കണ്ടിട്ടില്ല. കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. ദ്വാരകയിലൊരു രാസക്രീഡയോ?
ഭഗവാൻ സാരഥിയായ, വർഷങ്ങളോളം പഴക്കമുള്ള, വെള്ളിക്കമ്പികളാൽ മേലാപ്പ് കെട്ടിയ, തേരിൽ ഇരുന്ന് എന്നെയും ആ കളി കാണാൻ കൃഷ്ണന്റെ കാരുണ്യം അനുവദിച്ചു എന്നോ? വെറും സ്വപ്നമാകാം. വെറും വ്യാമോഹമാകാം.
"അംഗനാമംഗനാ, മന്തരാ മാധവോ
മാധവം മാധവം ചാന്തരേണാംഗനാ "
എന്ന് വില്വമംഗലം പാടിയത് ഭഗവാൻ ഈ പത്നീ ഗ്രൃഹത്തിലും അന്വർഥമാക്കി കുറേ നേരം കളിച്ചു. അതിനു ശേഷം എല്ലാവർക്കും കുടിക്കാനുള്ള മധുപർക്കവും പലഹാരങ്ങളും ഭഗവാനും 'പത്നിയും കൂടി വിളമ്പി. ഹൃദയ കുഹരത്തിൽ സാരഥിയായി ഇരിക്കുന്ന ഭഗവാന്റെ കൈ മധുപർക്കം നീട്ടുന്നത് ഞാൻ വെറുതെ ഭാവന ചെയ്തതാണോ എന്നറിയില്ല. അതും തോന്നി. കൃഷ്ണകഥാമൃതം തന്നെയാണോ ആ കൊച്ചു വെള്ളിപ്പാത്രത്തിൽ എനിക്ക് നൽകിയത്? അതിമധുരമായ ആ അമൃതം സദാ എന്നിലേക്കൊഴുകണേ കൃഷ്ണ!
നാരദമഹർഷി ക്ക് ഭഗവാന്റെ ഗാർഹസ്ഥ്യചാതുര്യം കണ്ട് തൃപ്തിയായി. എത്ര സ്നേഹത്തോടും, കൌശലത്തോടും നയത്തോടും, കാരണ്യത്തോടും ഭഗവാൻ നാടകങ്ങൾ ആടുന്നു. ഭഗവാനെ സാംഷ്ടാംഗം നമസ്ക്കരിച്ച് മഹർഷി
പടിയിറങ്ങിയcപ്പാൾ ദ്വാരക മുഴുവൻ നിറഞ്ഞു നില്ക്കുന്ന കൃഷ്ണനെ കണ്ടു, പിന്നെ വിശ്വം മുഴുവൻ നിറഞ്ഞു നില്ക്കുന്ന കൃഷ്ണനെ കണ്ടു. അതിലെവിടെയോ സ്വന്തം രൂപവും കണ്ടു നിർവൃതിയടഞ്ഞു.
ബ്രഹ്മാവ് മുതൽ പിപീലിക വരെയുള്ള സർവ ചരാചരങ്ങളുടേയും അന്തര്യാമിയായ കൃഷ്ണൻ എന്റെ ഹൃദയകുഹരത്തിൽ സാരഥിയായി ഇരിക്കുന്നത് കണ്ട് ഞാനും നിർവൃതിയടഞ്ഞു. എല്ലാ തൂലികാ ചിത്രങ്ങളും എന്റെ ഹൃദയഭിത്തികളിൽ തൂങ്ങിക്കിടന്നാ ടുന്നു! ചുമർ നിറയുന്നതു വരെ എഴുതി തൂക്കണം. ആ ഭിത്തികൾ കൃഷ്ണ ചിത്രങ്ങളാൽ നിറക്കണം . കൃഷ്ണ , അവിടെ മറ്റൊന്നിനും സ്ഥാനം നൽകരുതേ!
ശ്രീ കൃഷ്ണാർപ്പണ മസ്തു .

Comments
Post a Comment