കൃഷ്ണന്റെ കുസൃതി 12
നീണ്ട യാത്ര ചെയ്യുന്ന വാഹനത്തിൽ മുഷിഞ്ഞിരിക്കുമ്പോൾ പെട്ടെന്ന് കൃഷ്ണൻ കാതിൽ മന്ത്രിച്ചു: "നോക്കൂ, എന്തിനാ ഇങ്ങനെ ബോറടിച്ചിരിക്കുന്നത്? ഞാനുണ്ടല്ലോ അരികിൽ?"
അയ്യോ, ശരിയാണ് . കുറച്ചു നരം കൃഷ്ണനോട് സംവദിക്കാം. ഞാൻ അതിന് തയ്യാറായപ്പാൾ കൃഷ്ണൻ ഹൃദയകുഹരത്തിന്റെ വാതിൽ പാതി തുറന്ന് തല മാത്രം എന്നെ കാണിച്ചു കൊണ്ട് ചോദിച്ചു:
" എപ്പോഴും നീയല്ലേ എന്നോട് , ഒരു കാര്യം ചോദിച്ചാൽ കൃഷ്ണൻ സമ്മതിക്കോ എന്ന് ചോദിക്കുക പതിവ്? ഇന്ന് ഞാൻ നിന്നോട് അതേ ചോദ്യം, ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ എന്ന് ചോദിക്കട്ടെ ?"
ഞാൻ, "ഓ, ശരി കൃഷ്ണ, ഞാൻ തീർച്ചയായും സമ്മതിക്കാം" എന്ന് പറഞ്ഞു. അപ്പാൾ ആ മായക്കണ്ണൻ കുസൃതി നിറഞ്ഞ, തീരെ അപ്രതീക്ഷിതമായ ചോദ്യം ചോദിച്ചത് കേൾക്കണോ? ദാ ഇതാണ് ചോദ്യം.
" ഞാൻ നിനക്ക് ഇനിയും എത്ര സുഖങ്ങൾ നൽകിയാലും, എത്ര തന്നെ ദുഖങ്ങൾ നൽകിയാലും നീ അതൊക്കെ ഏറ്റുവാങ്ങി എന്നെ എന്നുംമെന്നും കലവറയില്ലാതെ സ്നേഹിക്കുമോ? സമ്മതിക്കാമെന്ന് നീ വാക്കു തന്നു. ഇനി പിന്മാറരുത്."
ചോദ്യം തീരെ അപ്രതീക്ഷിതമായതിനാൽ ഉത്തരം പറയാൻ ഞാൻ സമയമെടുത്തു. മനസ്സിൽ മിന്നി മറഞ്ഞ വിചാരങ്ങളേയും, എന്നെ .സ്നേഹിക്കുന്ന മുഖങ്ങളേയും കൃഷ്ണനടക്കം ഞാൻ സ്നേഹിക്കുന്ന മുഖങ്ങളേയും, അവർക്കും എനിക്കും വരാനിടയുള്ള സുഖദുഖങ്ങളേയും, എന്റെയടക്കം എല്ലാവരുടേയും അവസാന വിട വാങ്ങലുകളേയും ഒക്കെ പുഷ്പങ്ങളാക്കി വേഗം കൃഷ്ണ സ്നേഹമാകുന്ന ചരടിൽ ഞാൻ എനിക്കറിയാവുന്ന പോലെ കോർത്ത് ഒരു "വനമാല"യുണ്ടാക്കി, ആ മനോഹര കണ്ഠത്തിൽ ചാർത്തി പാദങ്ങളിൽ വീണ് നമസ്ക്കരിച്ച് പറഞ്ഞു:
"കൃഷ്ണ ,ഞാൻ പൂർണമായും സമ്മതിച്ചിരിക്കുന്നു. ഇനിയും അനുഭവങ്ങൾ തരൂ, ഒന്നു മാത്രം കൃഷ്ണ, ദുഖത്തിലും സുഖത്തിലും എനിക്ക് ശാന്തി നൽകണം. അത് കൃഷ്ണന്റെ മാത്രം ഉത്തരവാദിത്വമാണ് ട്ടൊ. അപ്പോൾ ഞാൻ ശാന്തയായി, എന്നിൽ വർഷിക്കുന്ന ദുഖാനുഭവമാകുന്ന കറുത്ത കൃഷ്ണത്തുളസീദളങ്ങളും സുഖാനുഭവമാകുന്ന രാമത്തുളസീദളങ്ങളും കൊണ്ട് മറ്റൊരു മാല ചാർത്തി അണിയിക്കും. അപ്പോൾ കൃഷ്ണന് എന്തു ഭംഗിയായിരിക്കും! ആ പാൽപ്പുഞ്ചിരി പൊഴിയുന്ന മുഖവും വേണുവേന്തിയ ആ മനോഹരമായ
പാണിപങ്കജങ്ങളം, ആ ശ്യാമ സുന്ദരമായ ശരീരവും കണ്ട് കണ്ട് മതിവരാത്ത എന്റെ പഴയ കണ്ണുകൾ കൂമ്പുന്നതു വരെ അവിടെത്തന്നെ, ഹൃദയ കുഹരത്തിന്റെ വാതിൽക്കൽത്തന്നെ നില്ക്കണേ!
മറ്റെന്തു പ്രാർഥിക്കണമെന്ന് എനിക്കറിയില്ല കൃഷ്ണ. "
ഞാൻ കരഞ്ഞില്ല, കരയാൻ ഒരു വികാരവും ബാക്കിയുണ്ടായിരുന്നില്ല. ഒക്കെ അടിച്ചു വാരിയെടുത്ത് കൃഷ്ണൻ കൊണ്ടുപോയി. കൃഷ്ണൻ കരഞ്ഞുവോ? ഉണ്ടാവില്ല. ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരയുന്നു?

Comments
Post a Comment