പരാതി പറയാമോ?
വിഷജലാപ്യയാത് വ്യാളരാക്ഷസാത്
വർഷമാരുതാത് വൈദ്യുതാനലാത്
വൃഷമയാത്മജാത് വിശ്വതോഭയാത്
ഋഷഭ തേ വയം രക്ഷിതാ മുഹു:
വിഷജലത്തിൽ നിന്നും (കാളിയവിഷം നിമിത്തമുണ്ടായ നാശം ) സർപ്പമായി വന്ന അഘാസുരനിൽനിന്നും ഗോവർധനോദ്ധാരണം ചെയ്ത്, പെരുമഴയിൽ നിന്നും ഇടിത്തീയിൽനിന്നും വൃഷപുത്രനായ വ്യോമാസുരനിൽനിന്നും സകലഭവഭയങ്ങളിൽനിന്നും ഭഗവാനേ, ഞങ്ങൾ രക്ഷിക്കപ്പെടുകയുണ്ടായി.
ഇന്ന് ഗോപികാഗീതം ചൊല്ലുമ്പോൾ ഈ ശ്ലോകം എന്നെ കുറെ ചിന്തിപ്പിച്ചു. ശരിയല്ലേ? എത്ര എത്ര ആപത്തുകളിൽ നിന്നും ഭഗവാൻ എന്നെ കരകയറ്റി ? മാത്രമല്ല, കാർന്നു തിന്നാൻ വന്നടുക്കുന്ന ഭവഭയങ്ങളെ എത്ര കാരുണ്യത്തോടെ എന്നും എപ്പോഴും അകറ്റുന്നു? ഒന്നാ രൂപം സ്മരിച്ചാൽ മതി, ഒന്നാ നാമം ഉച്ചരിച്ചാൽ മതി , ഭയവും ഭയക്കുന്ന ഭയരഹിതഭഗവാൻ മനസ്സിൽ കയറി വന്ന് ശാന്തി നൽകുന്നു. പരാതി പറയാമോ? പരിഭവിക്കാമോ? പാടില്ല്യ. എണ്ണമറ്റ അനുഗ്രഹങ്ങളെ വേണമെങ്കിൽ എണ്ണാം. അതിന്റേയും ആവശ്യമില്ല്യ. ഭഗവദനുഗ്രഹ്ത്തിൽ വർത്തിക്കുമ്പോഴാണല്ലോ ഭഗവദ് സ്മരണയുണ്ടാകുന്നത്? അതുണ്ടായാൽ എല്ലാ അനുഗ്രഹവുമായി. അതെപ്പോഴും ഉണ്ടാകാൻ ചരണപങ്കജങ്ങളിൽ നമിക്കുന്നു.

Comments
Post a Comment