ദിവ്യമായ കണ്ണട
രാവിലെ സദാ കൃഷ്ണ സ്മരണ ഉണ്ടാകണേ എന്ന് പ്രാർഥിച്ച് നടക്കാനിറങ്ങി. കുറച്ചു നടന്നപ്പോൾ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കൊന്നമരം കണ്ടു. തങ്കക്കിങ്ങിണി ചാർത്തിയ കൊച്ചു കൃഷ്ണന്മാർ പുഞ്ചിരി തൂകി ആ മരത്തിൽ അങ്ങിങ്ങായി നില്ക്കുന്ന പോലെ തോന്നി. സത്യത്തിൽ ആ മനോഹരമായ കൊന്നപ്പൂക്കളുടെ ഭാഗ്യം ഓർത്ത് മനസ്സിൽ സന്തോഷം നിറഞ്ഞു.
അല്ലെങ്കിലും മനുഷ്യനൊഴിച്ച മറ്റു സർവ്വ ചരാചരങ്ങളും ഭഗവദിഛയെ മറികടക്കാൻ ശ്രമിക്കാതെ , ലോകനന്മക്കായി ജീവിക്കുന്നു. ഹിംസ്ര ജന്തുക്കൾ പോലും ജീവിത ചക്രം അനായാസമായി മുന്നോട്ടു പോകുന്നതിനെ സഹായിക്കുകയേ പതിവുള്ളു. വിശപ്പില്ലാതെ കൊന്നു തിന്നുകയോ, മിച്ചം വരുന്നത് കെട്ടിപ്പിടിച്ചിരിക്കുകയോ ചെയ്യുന്നില്ല. പൂക്കളിലും വള്ളികളിലും ഫലങ്ങളിലും ഈ ഭഗവത്സേവാതാത്പര്യം എത്ര കണ്ടിട്ടും നമ്മൾ പഠിക്കാതിരിക്കുന്നതും ഭഗവദിഛ തന്നെ എന്നോർത്തപ്പോൾ കുറച്ചു സമാധാനമായി.
ഞാൻ ആ കൊന്നമരത്തിലിരിക്കുന്ന ഒരു കൊച്ചു കൃഷ്ണനോട് ചോദിച്ചു: "കൃഷ്ണ എന്തു കാണുമ്പോഴും എന്ത് കേൾക്കുമ്പോഴും, എന്തനുഭവിക്കുമ്പോഴും കൃഷ്ണസ്മരണയുണ്ടാവാൻ എന്താ ചെയ്യേണ്ടത്?"
വേഗം, ആ പാൽപ്പുഞ്ചിരി തൂകിക്കൊണ്ട് കൃഷ്ണൻ പറഞ്ഞു: " എളുപ്പമാണ്. എന്റെ വിശ്വരൂപത്തെപ്പറ്റി ഭാഗവതത്തിൽ പറഞ്ഞത് പലവുരു വായിക്കൂ. വ്യാഖ്യാനത്തോടു കൂടി വായിച്ചാലേ മനസ്സിലാകൂ എങ്കിൽ അങ്ങനെ ചെയ്യൂ. പിന്നെ ഭഗവത്ഗീതയിലെ വിശ്വരൂപദർശന യോഗവും വ്യാഖ്യാന സഹിതം ശ്രദ്ധിച്ച് പല തവണ വായിക്കൂ. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്ന എന്നെ .പതുക്കെ പതുക്കെ എല്ലാറ്റിലും കാണാറാകും. സംശയമില്ല. ഞാൻ മനസ്സിനും ഭാവനക്കും അതീതനാണെങ്കിലും മനസ്സിലെ ഭാവനയെ സംസാരസാഗരം കടക്കാനുള്ള തോണിയായി ഉപയോഗിക്കൂ. ഞാൻ രണ്ടു കൈകളും നീട്ടി നിന്നെ സ്വീകരിക്കാൻ കാത്തു നില്ക്കുന്നു."
തിരിച്ച് വീട്ടിലക്ക് നടക്കുമ്പോൾ ഞാൻ പരീക്ഷിത്ത് മഹാരാജാവിനെപ്പോലെ എല്ലാറ്റിലും ഭഗവാനെ നോക്കാൻ തുടങ്ങി. ഭഗവാന്റെ സാന്നിധ്യം സങ്കൽപിക്കാൻ പറ്റുന്ന പലതും കണ്ടു സcന്താഷം തോന്നി. പറ്റാത്ത പലതുo കണ്ടപ്പോൾ ദുഖം തോന്നി. എന്റെ കണ്ണട ശരിയല്ല. മാറ്റണം. അനന്യഭക്തിയാകുന്ന കണ്ണട വെക്കണം. എന്നാലേ, എല്ലാ ദൃശ്യങ്ങളും ദ്രഷ്ടാവും ദർശനവും ഒന്നാകൂ.
കൃഷ്ണ , ആ കണ്ണട നൽകി. അനുഗ്രഹിക്കണേ!

Comments
Post a Comment