കൃഷ്ണന്റെ കുസൃതി.
കൃഷ്ണ , പേടിപ്പിക്കുന്നതിനും ഒരു കണക്കില്യേ ? കൃഷ്ണന് എല്ലാം ലീലയാണ്. പക്ഷെ ചിലപ്പോൾ വല്ലാതെ പരിഭവം തോന്നും ട്ടൊ. തല്ക്കാലം പാൽപ്പുഞ്ചിരി കാണാൻ ഞാൻ മുഖം ഉയർത്തുന്നില്ല. പന്ത്രണ്ടു പ്രാവശ്യം നാരായണീയം വായിക്കാൻ നേർന്നത് വായിച്ചു കഴിഞ്ഞേ ഞാനിനി ആ മുഖത്തു നോക്കൂ. ഏതു വികാരവും, കൃഷ്ണനിലേക്ക് തിരിച്ചു വിട്ടാൽ മതിയെന്ന് അറിവുള്ളവർ പറയുന്നു. അതിനാൽ ഞാനെന്റെ കടുത്ത പരിഭവവും കൃഷ്ണനോടു തന്നെ കാണിക്കട്ടെ! അല്ലാതെ ഞങ്ങൾക്കാരാ ഉള്ളത്? മൂന്നാലു ദിവസങ്ങളായി കൃഷ്ണൻ നെഞ്ചിൽ ഒരു വലിയ കല്ല് കേറ്റി വെച്ചിട്ട്. എന്തൊരു ഘനം, എന്തൊരു വേദന, അനങ്ങാൻ വയ്യാതെ കഴിച്ചുകൂട്ടി. നെഞ്ചിൽ തന്നെയായതിനാൽ ഹൃദയം തുറന്നൊന്നു കരയാനോ പ്രാർഥിക്കാനോ കഴിഞ്ഞില്ല. ഇടക്കിടക്ക് ഞാൻ ആ മുഖത്തു നോക്കുമ്പോൾ ആ കള്ളച്ചിരി തന്നെ. ആ കല്ലിറക്കി വെക്കാതെ, ഇപ്പൊ ഉറക്കി വെക്കാം എന്ന നാട്യത്തിൽ ചിരിക്കുന്നതു കണ്ടപ്പോൾ കുറച്ചല്ല ദേഷ്യം തോന്നിയത്.
അപ്പഴാ ഞാൻ തീർച്ചാക്കീത് ഇനി പന്ത്രണ്ട് പ്രാവശ്യം നാരായണീയം വായിക്കാതെ ആ മുഖത്ത് നോക്കില്യാന്ന്. കൃഷ്ണ , ആ ആയുധമേ എന്റെ കയ്യിലുളളു.
ഇന്ന് രാവിലെ കൃഷ്ണന്റെ കാരുണ്യം ഒഴുകി വന്ന് നെഞ്ചിലെ കല്ലിനെ തട്ടി നിലത്തിട്ടു. നന്ദി , കൃഷ്ണ, ഒരു പാട് നന്ദി. പക്ഷെ, കല്ലിന്റെ ഘനം കൊണ്ട് ഹൃദയത്തിൽ നിന്ന് സ്നേഹം വാർന്ന് ക്ഷീണിച്ചിരിക്കുന്നു. അതെന്റെ കൃഷ്ണനോടുള്ള സ്നേഹത്തിനേയും ബാധിച്ചതിനാലോ എന്തോ, ആ മുഖത്ത് നോക്കാൻ സാധിക്കുന്നില്ല. ഞാൻ നാരായണീയം വായിക്കട്ടെ കൃഷ്ണ. ഏതിനുമുള്ള ഒറ്റമൂലി, ഏതു ചതവിനും മുറിവെണ്ണ പോലെ.
ഞാൻ കൃഷ്ണന്റെ മുഖത്തേക്കു നോക്കാതെ വായിക്കാനിരുന്നു. അത്ഭുതമെന്ന് പറയട്ടെ കൃഷ്ണനതാ നാരായണീയത്തിന്റെ താളുകളിൽ മലർന്ന് കിടന്ന് എന്നെ നോക്കി, വായിക്കാൻ സമ്മതിക്കാതെ, പുഞ്ചിരി തൂകുന്നു. കണ്ണടക്കാൻ സാധിച്ചില്ല. കണ്ണുനീർ തളം കെട്ടിയ കണ്ണുകളാൽ ഞാൻ ആ മുഖത്ത് ഉറ്റു നോക്കി. കൃഷ്ണ , കൃഷ്ണനല്ലാതെ എനിക്ക് മറ്റാരാണുള്ളത്. ഞാൻ സ്നേഹിക്കുന്നവരിലും എന്നെ സ്നേഹിക്കുന്നവരിലും, എല്ലാറ്റിലും കൃഷ്ണൻ തന്നെ.
ഇനി ഞാൻ നാരായണീയം വായിക്കട്ടെ! കൃഷ്ണൻ കുസൃതി അവസാനിപ്പിച്ച് എഴുcന്നറ്റപ്പാൾ ഞാൻ വീണ്ടും വായന തുടങ്ങി.
ഒന്നും മനസ്സിലാകുന്നില്ല. പരിഭവിക്കാൻ പോലും സമ്മതിക്കാത്ത കൃഷ്ണ , ഞാൻ തോറ്റു, പാടേ തോറ്റു. ആ കാല്ക്കൽ വീണു നമസ്ക്കരിക്കുന്നു.

Comments
Post a Comment