ഗൃഹവ്രതം
പ്രഹ്ളാദൻ ഹിരണ്യകശിപുവിനോട് പറയുന്ന സന്ദർഭം വിവരിക്കുന ഒരു ശ്ലോകത്തിൽ വ്യാസ ഭഗവാൻ ഗൃഹവ്രതാനാം എന്നൊരു പദം ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ അർഥവ്യാപ്തി വളരെയാണ് .
'
ഇതാണ് ശ്ലോകം :
മതിർ ന കൃഷ്ണേ പരത: സ്വതോ വാ
മിഥോഭിപദ്യേത ഗൃഹവ്രതാനാം
അദാന്തഗോഭിർവിശതാം തമിസ്രം
പുന: പുനശ്ചർവിതചർവണാനാം
മറ്റൊരാൾ കാരണമോ സ്വയമോ ഒരു കൂട്ടായ ശ്രമം കൊണ്ടോ കൃഷ്ണനിൽ ബുദ്ധി ഉറക്കാത്തവൻ അനിയന്ത്രിതമായ ഇന്ദ്രിയ പ്രവർത്തനങ്ങളുടെ ഫലമായി സ്വന്തം ഗൃഹത്തിലും സ്വന്തക്കാരുടെ നന്മയിലും മുഴുകി അന്ധകാരത്തിൽ മുങ്ങി പിന്നേയും പിന്നെയും ചവച്ചതു തന്നെ ചവച്ച് കഴിയേണ്ടി വരുന്നു അഥവാ പുനരപി ജനനം പുനരപി മരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
ഇതിൽ വളരെ രസകരമായി തോന്നി വ്യാസാഗവാന്റെ ഗൃഹവ്രതാനാം എന്ന പ്രയോഗം. ഗൃഹത്തേയും ഗൃഹത്തിലെ അംഗങ്ങളേയും നല്ലതു പോലെ പരിപാലിക്കുന്നത് ഒരു വ്രതമായി എടുക്കുന്നതാണല്ലോ ഗൃഹ വ്രതം. ആലോചിച്ചു നോക്കിയാൽ നമ്മൾ എല്ലാം ഈ വ്രതം സദാ അനുഷ്ഠിക്കുന്നു. മാത്രമല്ല, മറ്റെല്ലാ വ്രതങ്ങളും അനുഷ്ഠിക്കുന്നതും ഈ വ്രതത്തിന്റെ സാഫല്യത്തിനു തന്നെയാണ്.. അതു തന്നെയാണ് പ്രഹ്ളാദൻ അരുതെന്ന് പറയുന്നത്. ഗൃഹ വ്രതമെടുത്ത ഗൃഹസ്ഥന്മാർക്ക് ജന്മാന്തരങ്ങളായി ചവച്ചു കൊണ്ടിരിക്കുന്ന സുഖദുഖങ്ങൾ തന്നെ വീണ്ടും വീണ്ടും ചവച്ചു കൊണ്ട് ഇനിയും മരിച്ചും ജനിച്ചും ഇരിക്കേണ്ടി വരുമെന്നും അതിൽ നിന്ന് മുക്തി വേണമെങ്കിൽ കൃഷ്ണനിൽ ശരണാഗതിയsയൂ എന്നും ഗൃഹ വ്രതവും കൃഷ്ണാർപണമായിത്തന്നെ അനുഷ്ഠിക്കണമെന്നും കുഞ്ഞു പ്രഹ്ളാദൻ നമുക്ക് പറഞ്ഞു തരുന്നു.
ഭഗവത് കൃപ ചൊരിഞ്ഞ് ഞങ്ങളെ ഇതൊക്കെ ഉൾക്കൊള്ളാൻ പ്രാപ്തരാക്കി തീർക്കണേ!

Comments
Post a Comment