വിശേഷം ചോദിക്കാത്ത കൃഷ്ണൻ അന്നേരമില്ലത്തെ വിശേഷമൊന്നും എന്നോടു ചോദിച്ചതുമില്ല കൃഷ്ണൻ ബന്ധം വരുത്താതെ പറഞ്ഞു കൊണ്ടാൽ എന്തൊന്നു തോന്നും ഭഗവാനുമുള്ളിൽ ഇത് ഭക്തകുചേലന്റെ അനുഭവം കുഞ്ചൻ നമ്പ്യാർ ഭംഗിയായി വിവരിച്ചതാണല്ലോ ? നമ്മളോടും കൃഷ്ണൻ അങ്ങനെ തന്നെയല്ലേ ? പലതും പറയണമെന്ന് കരുതി മനസ്സുകൊണ്ടോ , അല്ലെങ്കിൽ അമ്പലങ്ങളിൽ പോയോ , ആ തിരുമുമ്പിൽ എത്തിയാൽ കൃഷ്ണൻ ഒരു വർത്തമാനവും ചോദിക്കാതെ പുഞ്ചിരി തൂകി നിൽക്കും . അങ്ങനെ ആ വശ്യമായ പുഞ്ചിരിയിൽ പറയാൻ വിചാരിച്ചരുന്നതൊക്കെ മറക്കും . ആ ചിരിയിൽ മയങ്ങി , ചിലപ്പോൾ ചിരിക്കാനും ചിലപ്പോൾ കണ്ണീരൊഴുക്കുവാനും മാത്രമേ കഴിയൂ . ദുഖം . കൊണ്ട് കരഞ്ഞാൽ ഭഗവാനിഷ്ടമല്ല . ക്ഷുദ്രം ഹൃദയദൌർബല്യം എന്ന് ആ പുഞ്ചിരിയിൽക്കൂടി ഓർമ്മിപ്പിക്കും . സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും കൃഷ്ണനിഷ്ടമല്ല . അപ്പോൾ സിദ്ധ്യസിദ്ധോ : സമോ ഭൂത്വാ ( ജയത്തിലും പരാജയത്തിലും മനസ്സിനെ സമനിലയിൽ നിർത്തൂ ) എന്നോർമ്മിപ്പിക്കും . അപ്പോൾ ശാന്തയായി കൃഷ്ണനോട് അങ്ങാട്ടും പുഞ്ചിരിക്കുക മാത്രം...