വിശേഷംചോദിക്കാത്തകൃഷ്ണൻ
അന്നേരമില്ലത്തെവിശേഷമൊന്നും
എന്നോടുചോദിച്ചതുമില്ലകൃഷ്ണൻ
ബന്ധംവരുത്താതെപറഞ്ഞുകൊണ്ടാൽ
എന്തൊന്നുതോന്നുംഭഗവാനുമുള്ളിൽ
ഇത്ഭക്തകുചേലന്റെഅനുഭവംകുഞ്ചൻനമ്പ്യാർഭംഗിയായിവിവരിച്ചതാണല്ലോ?
നമ്മളോടുംകൃഷ്ണൻഅങ്ങനെതന്നെയല്ലേ? പലതുംപറയണമെന്ന്കരുതിമനസ്സുകൊണ്ടോ, അല്ലെങ്കിൽഅമ്പലങ്ങളിൽപോയോ, ആതിരുമുമ്പിൽഎത്തിയാൽകൃഷ്ണൻഒരുവർത്തമാനവുംചോദിക്കാതെപുഞ്ചിരിതൂകിനിൽക്കും.അങ്ങനെആവശ്യമായപുഞ്ചിരിയിൽപറയാൻവിചാരിച്ചരുന്നതൊക്കെമറക്കും. ആചിരിയിൽമയങ്ങി, ചിലപ്പോൾചിരിക്കാനുംചിലപ്പോൾകണ്ണീരൊഴുക്കുവാനും മാത്രമേകഴിയൂ. ദുഖം. കൊണ്ട്കരഞ്ഞാൽഭഗവാനിഷ്ടമല്ല. ക്ഷുദ്രംഹൃദയദൌർബല്യംഎന്ന്ആപുഞ്ചിരിയിൽക്കൂടിഓർമ്മിപ്പിക്കും. സന്തോഷംകൊണ്ട്തുള്ളിച്ചാടുന്നതുംകൃഷ്ണനിഷ്ടമല്ല. അപ്പോൾസിദ്ധ്യസിദ്ധോ: സമോഭൂത്വാ(ജയത്തിലുംപരാജയത്തിലുംമനസ്സിനെസമനിലയിൽനിർത്തൂ) എന്നോർമ്മിപ്പിക്കും. അപ്പോൾശാന്തയായികൃഷ്ണനോട്അങ്ങാട്ടുംപുഞ്ചിരിക്കുകമാത്രംകരണീയം. പറയാൻമനസ്സിൽകരുതിയതൊക്കെആപുഞ്ചിരിമാച്ചുകളഞ്ഞതിനാൽ, ആകമനീയമുഖാംബുജവുംനോക്കികുറേനേരംനില്ക്കും. തിരിച്ചുവരുമ്പോൾമനസ്സിൽനിറയെഭഗവാൻനൽകിയചിത്തപ്രസാദം. പരാതികൾക്കിടംകൊടുക്കാത്തചിത്തപ്രസാദം. അങ്ങനെപ്രസാദംഅനുഭവിച്ചുംവീണ്ടുംനഷ്ടപ്പെട്ടുംകഴിയുമ്പോൾകൃഷ്ണൻഓർമ്മിപ്പിക്കുന്നു:
അനന്യാശ്ചിന്തയന്തോമാംയേജനാ: പര്യുപാസതേ
തേഷാംനിത്യാഭിയുക്താനാം
യോഗക്ഷേമംവഹാമ്യഹം.
കൃഷ്ണ, ചിന്തചിതറാതെനിർത്താൻഞങ്ങളിൽകൃപചൊരിയണേ! വാശിയോടെ, വീറോടെ, അതിന്പ്രയത്നിച്ച്, അതുകൊണ്ടൊന്നുംസാധ്യമല്ലെന്ന്മനസ്സിലാക്കാൻശ്രമിച്ച്തളർന്നിരിക്കുമ്പോൾവീണ്ടുംകൃഷ്ണൻപൊഴിക്കുന്നആപുഞ്ചിരിയുണ്ടല്ലോ, അതുമാത്രംമതിഎനിക്ക്. മനസ്സ്എന്തോചിന്തിക്കട്ടെ! ഞാൻമനസ്സല്ലല്ലോ, മനസ്സേ, നീഇവിടെയിരുന്ന്കുരങ്ങന്മാരെപ്പോലെഎന്ത്കുസൃതികൾവേണമെങ്കിൽകാണിച്ചോളൂ. ഞാൻനിന്നെഎന്നെന്നേക്കുമായിഉപേക്ഷിച്ച്കൃഷ്ണന്റെഅടുക്കലേക്ക്പോകുന്നു. അങ്ങനെമനസ്സില്ലാതായപ്പോൾമനസ്സിലിരുന്നിരുന്നശ്യാമസുന്ദരൻസർവ്വത്രനിറഞ്ഞുനിന്നു, സർവ്വാന്തര്യാമിയായിവിളങ്ങിനിന്നു. !
Comments
Post a Comment