ഐക്യദീപം
ഐക്യദീപത്തിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ വായിക്കാനിടയായപ്പോൾ മനസ്സിന്ഒരു അസ്വസ്ഥത. അസ്വസ്ഥത തോന്നുമ്പോൾ ഒര ഒരു ശരണംസകലമതങ്ങളുടേയും ദൈവമായ, അദൃശ്യമായ, മഹത്തായ പ്രപഞ്ചശക്തിയെ, ആശ്രയിക്കുക മാത്രമേ എനിക്ക് കരണീയമായി തോന്നുന്നുള്ളു. അങ്ങനെ ആസവ്വരുടേയും ദൈവത്തിനോട്, എങ്ങും നിറഞ്ഞുനില്ക്കുന്ന എന്റെയുള്ളിലുംതൊട്ടടുത്തും നില്ക്കുന്ന ആ ശക്തിയോട് ഞാൻ സംവദിക്കാൻ തുടങ്ങി.
എന്താണിങ്ങനെ? ഈ മഹാമാരി വിതക്കുന്ന അത്യാപൽഘട്ടത്തിൽപോലും എന്തേഈ മനുഷ്യസമൂഹം ഇങ്ങനെ പരസ്പരം കുറ്റപ്പെടുത്തിയും സർവ്വനിയന്താവായഅങ്ങയെ മറന്നും സ്വന്തം ആവശ്യങ്ങളെ നിറവേറ്റാൻ മാത്രം , അതിനു വേണ്ടിപ്രാർഥിക്കാൻ മാത്രം, മനുഷ്യൻ തന്നെ സൌകര്യപൂർവ്വം സൃഷ്ടിച്ച ഓരോരൂപഭാവങ്ങളെ മുറുകെ പിടിച്ചും, ഇത്തരംസന്ദർരങ്ങളിൽ കോർക്കാനുള്ള കൈകളെസ്വതന്ത്രമാക്കാതേയും വിലസുന്നത് എല്ലാവരുടേയും ദൈവമായ അങ്ങ്കാണുന്നില്ലേ? സ്നേഹമല്ലേ ദൈവം? ദയയല്ലേ ദൈവം? സ്നേഹം 'ഞാൻ' , 'എന്റെ' എന്ന വൃത്തം നിറഞ്ഞ് കവിഞ്ഞൊഴുകി ഈ ഭൂഗോളത്തോളംവിസ്ത്യതമാകുമ്പോൾ , ദയയാകുന്നു, ദൈവമാകുന്നു. അപ്പോൾ ഭൂഗോളത്തിലെഎല്ലാ ചരാചരങ്ങളിലും നാം നമ്മുടെ പ്രപഞ്ചശക്തിയെ അഥവാ ക്രിസ്തുവിനെ, അല്ലാഹുവിനെ, ബുദ്ധനെ, മഹാവീരനെ, കൃഷ്ണനടക്കമുള്ള മുപ്പത്തിമുക്കോടിദേവതകളെ, ഇതിൽ നിന്നും അന്യമായി ആരൊക്കെ , എങ്ങനെയൊക്കെആരാധിക്കുന്ന എല്ലാ ദേവതകളുണ്ടോ അവയെയൊക്കെയും കാണുന്നു. സ്നേഹംവിസ്ത്യതമായാൽ മാത്രം കാണാവുന്ന കാഴ്ച!
മനസ്സ് ഇത്ര അസ്വസ്ഥമാകുമ്പോൾ, ഏതാണ്ട് 60 കൊല്ലങ്ങൾക്ക് മുമ്പ്സഹിഷ്ണുതയോടെ, ശാന്തരായി കഴിഞ്ഞിരുന്ന കേരളജനതയെ ഓർത്ത് കണ്ണുനിറയുന്നു. വിശേഷ ബുദ്ധിയുള്ള മനുഷ്യനായി ജനിച്ച് മതത്തിന്റെ പേരിൽവിവേകശൂന്യമായി പെരുമാറുമ്പോൾ മുഗങ്ങളായി ജനിക്കാമായിരുന്നു എന്നുപോലും തോന്നുന്നു.
ഇങ്ങനെ ഞാൻ ദു:വിച്ചിരിക്കുമ്പോൾ എനിക്ക് സംവദിക്കാനുള്ളആഗ്രഹമുണ്ടെന്നറിഞ്ഞ് ആ സർവ്വമത ദൈവം എന്റെ മനസ്സിൽ വന്നിങ്ങനെപറഞ്ഞു.
"ദൈവം എന്ന ശക്തി ഒന്നേയുള്ളു. ഞാൻ എന്ന നിത്യ ചൈതന്യത്തെകുരിശുവരച്ചോ, വാങ്കുവിളിച്ചോ, വേദമന്ത്രങ്ങൾ ഉരുവിട്ടോ നിങ്ങൾ ഉണർത്തുന്നു, ഉത്തേജിതരാവുന്നു. എനിക്ക് നിങ്ങൾ എല്ലാം ഒരു പോലെ! അത്മനസ്സിലാക്കുന്നതുവരെ ഈ അസഹിഷ്ണുത തുടരും. എന്നെ ആരാധിക്കുന്നരീതികളിൽ ഒന്നു തെറ്റും ഒന്ന് ശരിയും എന്നില്ല. നാം പിറന്ന സാഹചര്യത്തിൽനമ്മൾ പരിചയിച്ചത്, വിശ്വസിച്ചത് ആചരിച്ച് ജീവിക്കുന്നതോടൊപ്പം, മറ്റുളളവർഅവരവരുടെ പരിതസ്ഥിതിയിൽ പഠിച്ചാചരിക്കുന്നതിനെ അംഗീകരിക്കുക, ആദരിക്കുക. "
ദൈവം തുടർന്നു: നിനക്ക് ജന്മം നൽകിയ പുരുഷനെ നീ അഛൻ എന്ന്വിളിക്കുന്നു എന്നെനിക്കറിയാം. അതേ പുരുഷനെ മറ്റു പലരും പ്രിയതമൻ, അഫൻ, വല്യഛൻ, അമ്മാമൻ, മുത്തച്ഛൻ, സാറ് എന്നീ പല പേരുകളാലും വിളിക്കുന്നു. അതിൽ നിനക്ക് അലോസരം തോന്നാറുണ്ടോ? മറ്റു ചിലർ അപ്പൻ, വാപ്പ, പിതാജി, അങ്ങനെ മറുപല വാക്കുകളാലും സ്വന്തം പിതാവിനെ വിളിക്കുന്നു. പേരിൽഎന്തുണ്ട്? ഞാൻ എന്ന പ്രപഞ്ച ശക്തി അങ്ങനെയാണ്. പലരും പല പേരിൽ എന്നെവിളിക്കുന്നു, ആശ്രയിക്കുന്നു. ഈശ്വരാ എന്ന് വിളിച്ചാലും കർത്താവേ എന്ന്വിളിച്ചാലും , അള്ളാ എന്ന് വിളിച്ചാലും അവരുടെയൊക്കെ ഉള്ളിലെദൈവമായഞാൻ വിളി. കേൾക്കും."
" ഞാനിപ്പാഞ്ഞതൊന്ന് പരസ്യമാക്കൂ. ചിലർക്കെങ്കിലും ബോധ്യമാകട്ടെ!. ഉറങ്ങുന്നവരെ ഉണർത്താൻ ഉപകരിക്കട്ടെ! ഉറക്കം നടിക്കുന്നവരെ ഉണർത്താൻവാക്കുകൾക്ക് കഴിയില്ല. !"
ഇതും പറഞ്ഞ് സർവ്വമതദൈവം ചിരിച്ചു. എന്റെ അസ്വസ്ഥത കുറഞ്ഞു. നന്ദി. ഒരുപാട് നന്ദി -
Comments
Post a Comment