കൊറോണദിനചിന്തകൾ
സാവിത്രി പുറം
ശ്രീകൃഷ്ണാർപ്പണമസ്തു.
മനസ്സിൽ ചിന്തകൾ പൊന്തി വരാത്ത സമയമില്ലല്ലോ? എങ്കിലും ഇന്നെന്റെ ചിന്തകൾ കൊറോണ എന്ന മഹാമാരിയെപ്പറ്റി മാത്രമായിരുന്നില്ല. കണ്ണുകൊണ്ടു കാണാൻ പോലും പറ്റാത്ത ഒരു ചെറിയ പ്രാണി ഈ ലോകമെമ്പാടും ദുരിതവും ഭീതിയും വിതച്ച് നടക്കുന്നു! ഈ ചിന്തയാടൊപ്പം തന്നെ ഈ വൈറസ് ഉണ്ടാക്കുന്ന മറ്റു വിനകളെ ഓർത്ത്, രോഗം പോലെയല്ലെങ്കിലും മറ്റു പല ദുരിതങ്ങളും അനുഭവിക്കുന്ന പലരേയും ഓർത്ത് മനസ്സ് പിടഞ്ഞു.
എത്രയെത്ര പേരുടെ ജോലിയും ജീവിതവുമാണ് താറുമാറായിരിക്കുന്നത്! ഒരോട്ടവും കിട്ടുന്നില്ല, എങ്ങനെ കുടുംബം പുലർത്തുമെന്ന് പറഞ്ഞു കൈമലർത്തുന്ന ഓട്ടോഡ്രൈവറും, എത്ര വീടുകളിൽ കയറിയാങ്ങിയാണ് കുടുംബത്ത് തീ കത്തിക്കുന്നതെന്ന് പറഞ്ഞു കണ്ണീർ തൂകുന്ന പാവം സ്ത്രീയും, ചെറിയ ഹോട്ടൽ നടത്തി ദിവസം കഴിച്ചിരുന്ന കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരനും, ഷർട്ടും മുണ്ടും തേച്ച് രണ്ടുനേരം വയറു നിറക്കുന്ന വയസ്സനും, വലിയ തുണിക്കടകളിൽ യൂണിഫോം സാരിയുടുത്ത് നമ്മളെ ഷോപ്പിങ്ങിന് സഹായിച്ച് കൂടെ നടക്കുന്ന ആ നിഷ്ക്കളങ്കരായ പെൺകുട്ടികളും , പിന്നേയും നിസ്സഹായത നിഴലിക്കുന്ന ഒരു പാട് മുഖങ്ങളും എന്റെ കൺമുന്നിൽ നില്ക്കുന്ന പോലെ തോന്നി. എന്തിനേറെ? വലിയ ഇരുനിലക്കെട്ടിടങ്ങൾ പോലെയുള്ള വിമാനങ്ങൾ പറപ്പിക്കുന്ന പൈലറ്റുകൾ വരെയുള്ളവരുടെ ജീവിതം തലകീഴായിരിക്കയാണ്.
നമ്മൾ വല്ലാത്ത ഒരവസ്ഥയിലാണ്. മഹാമാരി വന്നാലത്തെ ദുരിതം അതീവ ഗുരുതരം. കരുതലുകൾ എടുക്കേണ്ടത് വളരെ വലിയ ഉത്തരാദിത്വവുമാണ്. പക്ഷെ തമ്മിൽ തമ്മിൽ അകൽച്ച പാലിക്കലാണ് ഏറ്റവും ഫലപ്രദമായ കരുതൽ .ആ കരുതൽ നടപ്പാക്കാതെ വയ്യ. ആ അവശ്യം ആവശ്യമായ കരുതലുകൾ തന്നെ മറ്റു പല ദുരിതങ്ങൾക്കും ഇടനൽകുകയും ചെയ്യുന്നത് ഒരു അസാധാരങ്ങ അവസ്ഥാവിശേഷം തന്നെയാണ്.
പണ്ട് ജോലി നഷ്ടപ്പെട്ട ഗൃഹസ്ഥൻ പറഞ്ഞ കാര്യവും ഓർമ്മ വന്നു: ആണിന്റെ ജീവിതം സുഖമാണ്. പക്ഷെ സ്നേഹിക്കുന്ന കുടുംബത്തിന് ഭക്ഷണവും വസ്ത്രവും കൊടുക്കാൻ സാമ്പത്തികശേഷിയില്ലാത്ത ഒരു പുരുഷന്റെ ദുഖം ആണ് ദുഖം.
ഇതൊക്കെ മനസ്സിനെ അലട്ടുന്നു.
എത്ര പേർക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു! എത്രയെത്ര കുടുംബങ്ങൾ ഭക്ഷണം ഉണ്ടാക്കാൻ സ്വയം തീ തിന്നുന്നുണ്ടാവും! നാളെ എന്ന പുതുദിനം വിടരരുതേ എന്ന് വിചാരിക്കുന്നവരും നാളത്തെ സ്വപ്നം ഇന്നത്തെ ദുരിതം കൊണ്ട് ഇരുട്ടായതിനെപ്പറ്റി നൊന്തു കേഴുന്നവരും എത്രയെത്ര! ഇത്തരം മഹാവിപത്തുകൾ ഒരിക്കലും തന്നെയല്ല നമ്മളെ ആക്രമിക്കാൻ വരുന്നത്, കൂടെ കുറെ ദുരിതൌക്ഷഹിണികൾ ഉണ്ട്. മരണം മാത്രമല്ല, ദുരിതവും വിതക്കുന്നു.
നമുക്കിന്ന് കരണീയം എന്താണ്?
കരുതൽ എടുത്ത് സ്വന്തം ഗൃഹത്തിലടച്ചിരുന്ന്
കഷ്ടപ്പെടുന്നു എന്ന് നമുക്കറിയുന്നവരെയെങ്കിലും സഹായിക്കുക. അവനവൻറെ കഴിവനുസരിച്ച് മറ്റൊരു കുടുംബത്തിനു വേണ്ടി On line order ചെയ്തോ , പൈസയായിത്തന്നെ കൊടുത്തോ , അണ്ണാറക്കണ്ണനും തന്നാലായത് എന്ന നിലയിലെങ്കിലും നമുക്ക് പരസ്പരം സഹായിക്കാം. വീട്ടിലിരുന്ന് സഹായ ഹസ്തം നീട്ടാൻ പുറത്തിറങ്ങി സഹായം നൽകുന്നതിലും വിഷമമാണ്. എങ്കിലും നമ്മൾ ഓരാരുത്തരും നമ്മുടെ പരമാവധി ചെയ്യണം.
സർവ്വേശ്വരനെ
ആത്മാർഥമായി പ്രാർഥിച്ച്, സർവ്വേശ്വരനിൽ വിശ്വാസമർപ്പിച്ച് നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ ചെറുത്തു നില്ക്കാനും ജയിക്കാനും കഴിയും. ഉറപ്പാണ് !
ഹരേ! നാരായണ!
ഹരേ നാരായണ

Comments
Post a Comment