ഭൌർഭാഗ്യങ്ങൾക്കിടയിലെ
സൌഭാഗ്യങ്ങൾ
ആപത്തുകൾ ഒക്കെ വിരുന്നുകാരായി വരുമ്പോൾ നാം പരിഭവം പറയും. ഇങ്ങനെയൊക്കെ വരാൻ എന്താണ് കാരണം? ഞാനിത്ര പാപം ചെയ്തുവോ? ഇഷ്ടദൈവത്തിനോട് പരാതിപറയും കരച്ചിലും തന്നെ. സ്നേഹമുള്ളവരാടുംഉറ്റവരോടും വേറെയും.
പക്ഷെ ഈ ദൌർഭാഗ്യവർഷങ്ങളിലും അവിടവിടെയായി നമുക്ക് സൌഭാഗ്യങ്ങളുംഉണ്ട്. ദൌർഭാഗ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശീലിച്ച പാവം നമ്മുടെമനസ്സിന് കരിങ്കാറുകൾക്കിടയിൽ പ്രകാശം പരത്തുന്ന മിന്നൽ പിണരുകൾപോലെയുള്ള സൊഭാഗ്യങ്ങളെ കാണാനും കൃതജ്ഞതയാടെ സ്മരിക്കാനും ഉള്ളകഴിവ് നഷ്ടപ്പെട്ടുവോ?
നമ്മളേക്കാൾ വിഷമമനുഭവിക്കുന്നവരെ കുറിച്ചോർക്കണം. എന്നാലേ പലദു:ഖങ്ങൾക്കിടയിലും നമുക്ക് സന്തോഷിക്കാൻ ഒരു പാടുണ്ടെന്ന ബോധം തെളിയൂ. If health is lost everything is lost എന്ന പഴമൊഴി നമ്മൾക്കൊക്കെ അറിയാം. ഇന്ന് , ഈ കോവിഡ്- 19 ആക്രമണകാലത്ത് ആരോഗ്യത്തിന്റെ പ്രസക്തിയെകണക്കിലെടുത്തുകൊണ്ടുതന്നെയാണ് നമ്മുടെ ഭരണാധികാരികൾആരാഗ്യമുള്ളവരോടും കോവിഡ് ബാധ സംശയിക്കുന്നവരോടും വീട്ടിൽ ഇരിക്കാൻപറയുന്നതും.
അതേ സമയം നാം ഒന്നോർക്കണം. രോഗബാധിതരായവരെ ചികിത്സിക്കാനും , ശുശ്രൂഷിക്കാനും , അവർക്കു വേണ്ടി ചികിത്സിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളുംചോരയും മറ്റും പുരണ്ട പഞ്ഞിത്തുണികളും കളഞ്ഞ് അവിടെ ശുചിയാക്കുവാനുംമുതിർന്നിട്ടുള്ളവർ നമ്മളെപ്പോലെത്തന്നെ ആരോഗ്യം വേണമെന്ന്ആഗ്രഹിക്കുന്നവരാണ്. എങ്കിലും സമൂഹത്തിന്റെ നന്മക്കായി സ്വന്തം ജീവൻപണയപ്പെടുത്തി, അവർക്ക് വരാൻ സാധ്യതയുള്ള എല്ലാ ആപത്തുകളേയുംമറക്കാൻ ശ്രമിച്ച് , അക്ഷരാർഥത്തിൽ ആതുരസേവനം ചെയ്യുന്നു. ഇതിലുംഅഭിനന്ദനീയമായി മറ്റൊരു പ്രവൃത്തിയുണ്ടോ? ഈ നിസ്വാർഥസേവനംചെയ്യുന്നവരാണ് ലോകത്തെ ആകെ മൂടിയ കോവിഡ് കരിങ്കാറുകൾക്കിടയിലെവെളിച്ചമേകുന്ന മിന്നൽപിണറുകൾ! നമ്മുടെ സൌഭാഗ്യങ്ങൾ!
വീട്ടിലിരുന്ന് ബോറടിക്കുന്നു എന്നും സാധാരണ പതിവുള്ളതുപാലെയൊന്നുംചെയ്യാൻ പറ്റുന്നില്ലെന്നും ജയിൽജീവിതം പോലെയായെന്നുംവീട്ടുപണിക്കുവരുന്നവർ വരാത്തതിനാൽ വലിയ തിരിച്ചിൽ ആണെന്നും നമുക്ക്പറയാമോ? എണ്ണിച്ചുട്ടഅപ്പംകൊണ്ട് കഴിയുന്നവരുടെ ദുഃഖവും ദുരിതവുംപറയാനുണ്ടോ? അതു വേറെ.
അഭിനന്ദിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പംപൊരിവെയിലത്ത് നിയമലംഘനം ചെയ്യുന്നവരെ പിൻതിരിപ്പിച്ച് എല്ലാവരേയുംസുരക്ഷിതരാക്കാൻ വേണ്ടി പാടുപെടുന്ന നിയമപാലകൻമാരേയും, സ്വന്തംആരോഗ്യത്തെപ്പറ്റി ആശങ്കകൾ ഉണ്ടായിട്ടും കുടുംബത്തിൽനിന്നും അകന്ന് നിന്ന്ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരേയും , മറ്റെല്ലാ തരത്തിലുംമറ്റെല്ലാവരുടെയും ജീവിതത്തെ സുഗമവും സുരക്ഷിതവും ആക്കി തീർക്കാൻകഷ്ടപ്പെടുന്ന എല്ലാ വിഭാഗങ്ങളിലും പെടുന്ന മറ്റു ജനസേവകന്മാരേയും നമുക്ക്ഓരോരുത്തർക്കും പറ്റുന്ന വിധത്തിൽ സഹായിക്കാൻ നമ്മൾ തയ്യാറാവണം. അത്നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വവും കടമയും ആണ്. ഒറ്റക്കെട്ടായിനിന്ന് നമുക്കീ ദുരന്തത്തെ നേരിടുക. ചെറിയ അസൗകര്യങ്ങളേയുംബുദ്ധിമുട്ടുകളേയും അതൃപ്തിയേയും പരാതികളേയും നല്ല മനസ്സു കൊണ്ട്, നല്ലവിചാരങ്ങൾ കൊണ്ട് കത്തിജ്വലിപ്പിച്ച് നമ്മൾക്കെല്ലാം വേണ്ടി സേവനംചെയ്യുന്നവർക്ക് വെളിച്ചമേകുക! ആ വെളിച്ചം നമ്മുടെ ഉള്ളവും പ്രദീപ്തമാക്കും.
Comments
Post a Comment