കോവിഡ്-19ലും നിറഞ്ഞു നില്ക്കുന്ന വിരാട്പുരുഷൻ
എല്ലാവർക്കും കാണുകയും അനുഭവപ്പെടുകയും ചെയ്യാവുന്ന ഭഗവാന്റെ രൂപമാണല്ലോ വിരാട്പുരുഷരൂപം? അതെ, മേഘങ്ങൾ ആ പരമപുരുഷന്റെ മുടി, സൂര്യചന്ദ്രന്മാർ കണ്ണുകൾ, വൃക്ഷങ്ങൾ രോമങ്ങൾ, കാറ്റ് ഭഗവാന്റെ നിശ്വാസം, അങ്ങനെ നാം കാണുന്നതും കേൾക്കുന്നതും ഒക്കെ ഭഗവത്സ്വരൂപം.
വിശ്വം തന്നെ രൂപമായവൻ! ആ വിശ്വരൂപം , യശോദാദേവി കണ്ണൻ കോട്ടുവായിട്ടപ്പോഴും , മണ്ണു തിന്ന കണ്ണന്റെ വായിലും കണ്ടു. യശോദാദേവിയും നാമും മറ്റെല്ലാവരും കാണുന്ന വിശ്വരൂപത്തിനെ നാം കാണുന്നതായി നടിക്കുന്നില്യ. അഥവാ നാം കാണുന്നതിനെയൊക്കെ മറ്റൊന്നായി കാണാൻ ശ്രമിക്കുന്നു, മറ്റൊന്നായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു, പലതിനെയും സ്വന്തമാണെന്നും മറ്റൊരാളുടെയാണെന്നും മുദ്രകുത്തുന്നു.
പൂവായി വിരിഞ്ഞു നിൽക്കുന്ന ഭഗവാനെ അറുത്തും, ദളങ്ങളാക്കി പിരിച്ചും ഭഗവാന്റെ പ്രസാദത്തിനായി വീണ്ടും അർച്ചിക്കുന്നു! പശുവായി നിൽക്കുന്ന ഭഗവാനെ പറ്റെ കറന്ന് പാൽപ്പായസമുണ്ടാക്കി പ്രീതിപ്പെടുത്താൻ
ശ്രമിക്കുന്നു. നമ്മുടെ മാതാപിതാക്കളായും, ബന്ധുക്കളായും ഭർത്താവും ഭാര്യയും മക്കളും ആയും നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഭഗവാനെ "എന്റെ എന്റെ"" എന്ന പദങ്ങൾ കൂട്ടിച്ചേർത്തു ആശുദ്ധമാക്കി അവരെ കാത്തുരക്ഷിക്കാൻ ഭഗവാനോട് തന്നെ പ്രാർത്ഥിക്കുന്നു.
മനസ്സിനിണങ്ങാത്തവരായും വേദനിപ്പിക്കുന്നവരായും നമ്മെ തിതിക്ഷ പഠിപ്പിച്ചു ശാന്തി നൽകാൻ വരുന്ന ആധിവ്യാധി തൊട്ടു പല രീതിയിൽ വരുന്ന ഭഗവദ് സ്വരൂപങ്ങളെ ശത്രുക്കളാണെന്നു കരുതി, അവയെ അകറ്റിത്തരണേ എന്ന് ഭഗവാനോട് തന്നെ പ്രാർത്ഥിക്കുന്നു! പഞ്ചഭൂതങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ഭഗവാനെ അത് മനസ്സിലാക്കാതെ നാം ചൂഷണം ചെയ്തു, ഭഗവദ് അനുഗ്രഹത്തിന്റെ അഭാവമാണ് എല്ലാ ദൗർലഭ്യങ്ങൾക്കും കാരണമെന്ന് പറഞ്ഞു കരയുന്നു.
ദരിദ്രനാരായണന്മാരെ മറന്ന് ഭഗവദ് ശക്തിയായ ഭൂമീദേവിയെയും ദേവിയുടെ ഉത്‌പന്നങ്ങളെയും സ്വന്തമാക്കി ക്രയവിക്രയം ചെയ്ത് ലാഭമുണ്ടാക്കി ഭഗവത് പ്രീതിക്കായി സ്വര്ണമാലയും മോതിരവും ചാർത്തുന്നു. പാവങ്ങളുടെ അന്നം മുടക്കി വിശേഷദിവസങ്ങളിൽ ഭഗവാന്റെ പ്രീതിക്കായി അര്ഹിക്കുന്നവർക്കും അനർഹർക്കും അന്നദാനം നടത്തുന്നു.
ഇനിതാ നാം കോവിഡ്-19 എന്ന നമ്മുടെ നഗ്നേന്ദ്രിയങ്ങൾക്കതീതനായ അസുരന്റെ പിടിയിൽ അമർന്ന് കിടക്കുന്നു. വായും മൂക്കും അടച്ച്
ഒളിഞ്ഞും തെളിഞ്ഞും ഭയചകിതരായി ആരാധനാലയങ്ങളിലെ ദേവനെ മനസ്സിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്നു. കുപ്പകുത്തിനിറച്ച മനസ്സിന്റെ പുറത്ത്, അകത്തു കയറാൻ നിവൃത്തിയില്ലാതെ ഭഗവാൻ അതാ കാത്തു നില്ക്കുന്നു. മറ്റെല്ലാദിക്കിലും നിറഞ്ഞു നില്ക്കുന്ന ഭഗവാന് മനുഷ്യമനസ്സിൽ, ദേദഭാവങ്ങളാൽ കലുഷമായ മനുഷ്യമസ്സിൽ പ്രവേശിക്കാൻ പറ്റാതെ മൂക്കത്ത് വിരൽ വെച്ച് അതാ മാറി നിൽക്കുന്നു. കോവിഡ് എന്ന അസുരനുപോലുമില്ലാത്ത ജാതി മതസ്ഥാനഭേദങ്ങൾ നാം വെച്ച് പുലർത്തുന്നു. പക്ഷദേദമില്ലാത്ത കോവിഡിന്റേയും മറ്റെല്ലാ ചരാചരങ്ങളുടേയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഭഗവാൻ അതാ മനുഷ്യമനസ്സുകൾ വൃത്തിയാക്കാൻ ശംഖുചക്രഗദാപത്മങ്ങൾ വലിച്ചെറിഞ്ഞ് സാനിറ്റൈസറും സോപ്പും വെള്ളവും മാസ്ക്കുമായി നില്ക്കുന്നു. ആ ഭഗവാനെ നമസ്കരിക്കുന്നു. വൃത്തിയാക്കാൻ തുടങ്ങാനെങ്കിലും തോന്നിക്കണേ കൃഷ്ണ!
എല്ലാം കണ്ടും കേട്ടും ഇരിക്കുന്ന ഭഗവാൻ ഒന്നും കാണുന്നില്ലയെന്നും കേൾക്കുന്നില്യയെന്നും ധരിച്ചു പലരെയും പഴിച്ചു , അതേ നാവുകൊണ്ടുതന്നെ ഭഗവാനെ പുകഴ്‌ത്തുന്നു. പക്ഷെ ഒന്നുണ്ട്, ഈ വിരോധാഭാസങ്ങളെല്ലാം ഭഗവാന്റെ വിരാട്സ്വരൂപത്തിൽ പെടുന്നു. ഈ വിരോധാഭാസങ്ങൾക്കു വിരോധമായി, ഉപരിയായി ഒരാൾ വിളങ്ങുന്നു. അതുതന്നെ ഭഗവാൻ! സകല വിരോധാഭാസങ്ങളും അവസരവാദങ്ങളും ഒക്കെ തന്റെ ലീലയിൽ ഉൾപ്പെടുത്തി സദാ പുഞ്ചിരി തൂകി നിൽക്കുന്നു ഭഗവാൻ. ആ ഭഗവാൻ മറ്റാരുമല്ല, ഞാൻ തന്നെയെന്ന് നാം മനസ്സിലാക്കുന്ന സമയവും കാത്തിരിക്കുന്ന ഭഗവാൻ. അങ്ങയിൽ എത്താനുള്ള പ്രയാണത്തിൽ ഭഗവദ് സ്മരണയാകട്ടെ ഞങ്ങളുടെ പൊതിച്ചോറ്! അങ്ങനെ ഞാനെന്ന വിരോധാഭാസത്തിനു വിരാമമിട്ട് നമ്മളെല്ലാം വിരാട് സ്വരൂപനിൽ എന്നെങ്കിലും ലയിക്കട്ടെ!
സാവിത്രി പുറം
June 2020

Comments
Post a Comment