കോവിഡ്-19 എന്ന മഹാമാരിയും ഭഗവാനും
ഈ കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന പ്രപഞ്ചത്തിന് എന്നാണ്മുക്‌തി ലഭിക്കുക? ഭഗവാനേ, എന്നാണിതിന് ഇനിയൊരു അവസാനം? ഇത്തരംഅനവധി ചോദ്യങ്ങൾ മനസ്സിലെ ഭഗവാനോട് ചോദിച്ചു കൊണ്ടിരിക്കുമ്പോൾപൊന്തി വന്ന ചിന്തകളിൽക്കൂടി ഭഗവാൻ എന്നെ മധുരയിലേക്കുംമഗധരാജ്യത്തിലേക്കും കൊണ്ടുപോയി.
കംസനിഗ്രഹത്തിനു ശേഷം കംസപിതാവായ ഉഗ്രസേനനെ രാജാവാക്കി, ഉദ്ധവരെമന്ത്രിയാക്കി, ഭഗവാൻ മധുരയിൽ സുഖമായി വസിക്കുന്നു. കംസന്റെഭാര്യാപിതാവായ ജരാസന്ധന് കൃഷ്ണനെ വധിച്ച് പകരം വീട്ടണം. ഇരുപത്തിമൂന്ന്അക്ഷൌഹിണിപ്പടയുമായി യുദ്ധത്തിന് വന്നു. ഭഗവാൻ തോല്പിച്ചു , പടയിലെ, ജരാസന്ധനൊഴിച്ചുള്ള ദുഷ്ടന്മാരെയെല്ലാം കൊന്നു. ജരാസന്ധൻ തോറ്റ്തിരിച്ചുപോയി, പിന്നേയും ഇരുപത്തിമൂന്ന് അക്ഷൌഹിണി സംഘടിപ്പിച്ച്വന്നെതിർത്തു. പിന്നേയും ഭഗവാൻ ജരാസന്ധനെയൊഴിച്ച് എല്ലാ ദുഷ്ടന്മാരേയുംവധിച്ച് തിരിച്ചയച്ചു. ഇപ്രകാരം പതിനേഴു പ്രാവശ്യം ഭഗവാൻജരാസന്ധനെക്കൊല്ലാതെ മറ്റു ദുഷ്ടരെ കൊന്നു. അതായത്മുന്നുറ്റിത്തൊന്നൂറ്റൊന്ന് അക്ഷൌഹിണിയിലെ ദുഷ്ടന്മാരെ വധിച്ചു. മഹാഭാരതയുദ്ധത്തിൽ വെറും പതിനെട്ട് അക്ഷൗഹിണി മാത്രമായിരുന്നു എന്ന്നമുക്കൊന്ന് ഓർക്കാം. പതിനെട്ടാമത്തെ പ്രാവശ്യം ഭയത്തിനുകൂടി ഭയമായ ഭഗവാൻഭയം ഭാവിച്ച് ഓടി, പിന്നെ മറ്റൊരവസരത്തിൽ ഭീമസേനനെക്കൊണ്ട് ഗദായുദ്ധത്തിൽജരാസന്ധനെ വധിപ്പിച്ചു.
ചിന്തനീയമായ ഒരു കാര്യമുണ്ട്. ഭഗവാന് വേണമെങ്കിൽ ആദ്യത്തെ പ്രാവശ്യം തന്നെജരാസന്ധനെ വധിക്കാമായിരുന്നു. തുടർച്ചയായ യുദ്ധങ്ങളാൽ അവശരായമധുരാവാസികളെ , ദ്വാരകയുണ്ടാക്കി അവിടേക്ക് മാറ്റി പാർപ്പിക്കുകയൊന്നുംവേണ്ടായിരുന്നു. അതൊക്കെ ഭഗവാൻ ചെയ്തു, പിന്നെഇതിന്റെ കൂടെകാലയവനനെ വധിച്ച് മുചുകുന്ദമഹാരാജാവിനെ അനുഗ്രഹിച്ച് ജരാസന്ധനെവധിക്കാതെ ദ്വാരകയിലേക്ക് ബലരാമസമേതനായി പോയി.
എന്തു കൊണ്ട് ജരാസന്ധനെ ആദ്യത്തെ പ്രാവശ്യം വധിച്ചില്ല??
ഭഗവാന്റെ ശ്രീകൃഷ്ണാവതാരത്തിന്റെ ഉദ്ദേശംതന്നെ ദുഷ്ടന്മാരാൽ വർധിച്ചഭൂഭാരത്തെ ഇല്ലാതാക്കലാണ്. ആ ഉദ്ദേശം നടപ്പാക്കാനും ലോകത്തിന്ശ്രേയസ്ക്കരമായത് മാത്രം മനസ്സിൽ കണ്ടു കൊണ്ടും ആണ് ഭഗവാൻ പതിനേഴ്പ്രാവശ്യം ജരാസന്ധനെ കൊല്ലാതെ ദുഷ്ടപ്പടയെ നിഗ്രഹിച്ചത്.
അന്നത്തെ മധുരാവാസികൾ , വെറും ആഴ്ചകൾ പ്രായമുള്ളപ്പോൾ പൂതനയേയും , പിന്നെ നന്നെ കുട്ടിയായിരിക്കുമ്പോൾ തന്നെ മററു പല അസുരന്മാരേയും ലീലയാവധിച്ച കൃഷ്ണൻ എന്താണ് ജരാസന്ധനെ വധിക്കാതെ നമ്മളെ ഇങ്ങനെ ദുരിതംഅനുഭവിപ്പിക്കുന്നത് എന്ന് വിചാരിച്ചിരിക്കാം. അതേ പോലെയാണോകോവിഡിനെ എന്തു കൊണ്ട് കരുണാമയനായ ഭഗവാൻ തടയാതെ നമ്മളെ ദുരിതത്തിലേക്ക് തള്ളിയിടുന്നു എന്ന് നാം അത്ഭുതപ്പെടുന്നത്? ഭഗവാന്റെപരമോദ്ദേശം അറിയാത്ത , നമ്മെപ്പോലെയുള്ള മധുരാവാസികൾക്ക് നമുക്ക്തോന്നുന്ന അത്ഭുതവും പരിഭവവും തോന്നിയിരിക്കാം. സർവശക്തനല്ലേ? എന്തുകൊണ്ട് ജരാസന്ധനെ തടയുന്നില്ല.?
നമ്മെ നാമാവശേഷമാക്കാതെ തന്നെ നമ്മുടെ പല ദുസ്വഭാവങ്ങളും ,പ്രകൃതിയെഅശുദ്ധവും മലിനവുമാക്കുന്ന പ്രവണതയും, അഹങ്കാരവും, നിർദ്ദയത്വവും ഒക്കെനല്ല വണ്ണം കുറക്കുകയും, കണ്ണുകൊണ്ടു കാണാൻ പോലും കഴിയാത്ത ഒരുചെറുജീവിക്കുപോലും നമ്മുടെ ദൈവാനുഗ്രഹമായ സ്വൈരജീവിതത്തിന്വിരാമമിടാൻ കഴിയുമെന്ന് നമ്മളെ ബോധവാന്മാരാക്കുകയും കൂടിയാണോ, നാമെല്ലാം പലപേരിൽ വിളിക്കുന്ന ആ പ്രപഞ്ചശക്തിയുടെ ഉദ്ദേശം.? അറിയില്ല. ബൈബിളിലും ഖുറാന്നിലും ഇത്തരം കഥകൾ ഉണ്ടാകാം. സമുദ്രങ്ങളടക്കംപ്ലാസ്റ്റിക്കുകളാലും ചപ്പുചവറുകളാലും നിറക്കുമ്പോൾ, അന്തരീക്ഷം മുഴുവൻഅശുദ്ധവായുവാൽ നിറക്കുമ്പോൾ, കാടുകൾ വെട്ടി പ്രാണവായുപോലുംദുർലഭമാക്കുമ്പാൾ, പഞ്ചഭൂതങ്ങളുടെ അധിഷ്ഠാനദേവതകൾ ഭഗവാനോട്കാത്തുരക്ഷിക്കാൻ പ്രാർഥിച്ചിരിക്കാം. ഭൂമിയെ മനപ്പൂർവ്വം അലങ്കോലപ്പെടുത്തുന്നഒരേയൊരു സമൂഹമാണല്ലോ മനുഷ്യർ? അവരെ എല്ലാവരേയുംജാതിമതവർഗ്ഗസ്ഥാനഭേദമില്ലാതെ ബോധവാന്മാരാക്കുകയാണോപ്രപഞ്ചശക്തിയുടെ പ്രഭാവം? അറിയില്ല. മധുരാവാസികളെ ദ്വാരകയിലേക്ക്സ്നേഹത്തോടെ മാറ്റിയപോലെ ഭഗവാൻ സ്നേഹത്തോടെ ജാഗ്രതയായിരിക്കാനുംസാമൂഹികഅകലം പാലിക്കാനും മാസ്ക് ധരിക്കാനും ഉപദേശിക്കുന്നു. കോവിഡ്ചാടിപ്പിടിക്കുന്ന ഒരു രോഗമല്ലെന്നും സ്വന്തം രക്ഷയും സമൂഹത്തിന്റെ രക്ഷയുംകണക്കിലെടുത്ത് ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും ഇരിക്കണം എന്നഉപദേശം പലരിൽക്കൂടിയും നൽകിക്കൊണ്ടിരിക്കുകയല്ലേ?അതു് നമ്മൾസർവാത്മനാ അനുസരിച്ച് ഈ വിഷമസമയം കഴിച്ചു കൂട്ടണം. എല്ലാറ്റിനുംകാരണമുണ്ട്. പലപ്പോഴും അതറിയില്ലെന്ന് മാത്രം. കാലം തന്നെ കാണിച്ചു തരും.
Comments
Post a Comment