കർക്കിടകത്തിലും കണ്ണന്റെ കൂടെ
കണ്ണടയുമ്പോള്‍
-------------------
കരിമുകിൽവർണനതാ കണ്ണുനീർതൂകുന്നവരേയും കണ്ണിൽ പുഞ്ചിരി വിരിയുന്നവരേയും കണ്ണിൽ നിസ്സംഗത തളം കെട്ടി നിൽക്കുന്നവരേയും ഒന്നും നോക്കാതെ കണ്ണുമടച്ചിരുന്നു മുരളികയൂതുന്നു . ചുടുകണ്ണീർ തളം കെട്ടി നിൽക്കുന്നതിനാൽ എനിക്ക് കണ്ണനേയും കാണുന്നില്ല്യ. ഞാൻ കണ്ണടച്ചു. തളം കെട്ടിനിന്നിരുന്ന കണ്ണീർ ഒഴുകാൻ തുടങ്ങിയപ്പോൾ ഞാൻ ഉൾക്കണ്ണുകൊണ്ട് അതിനെ പിന്തുടർന്നു. അതങ്ങനെ പ്രതിബന്ധങ്ങളില്ല്യാതെ ഒഴുകാൻ തുടങ്ങി. ഇരുട്ടിൽകൂടി പല വളവുകളും തിരിവുകളും പിന്നിട്ടു കുതിക്കുന്ന ആ കണ്ണീർ പ്രവാഹത്തിനെ പിന്തുടരുമ്പോൾ എനിക്കൊട്ടും ക്ഷീണം തോന്നിയില്ല്യ. അങ്ങനെ കുറേനേരം പോയി ആ കണ്ണീരരുവി ഒരു പ്രഭാപൂരിതമായ ഗുഹയിലേക്ക് കുതിക്കുന്നു. ഞാൻ പിന്നാലെ ചെന്നു. താമസിയാതെ അതിന്റെ ഗതി നിലച്ചു. അതെത്തേണ്ടിടത്തെത്തിയെന്നു തോന്നി. ആ അരുവി പ്രകാശമാനമായ എന്തോ ഒന്നിനെ തുടർച്ചയായി തഴുകുന്നു, കഴുകുന്നു, നമിക്കുന്നു, ഞാൻ സൂക്ഷിച്ചു നോക്കി. അതാ ആ കാണുന്നത് ഞാനെപ്പോഴും കാണാൻ കൊതിക്കുന്ന പാദപങ്കജങ്ങളല്ലേ? അതെ. എനിക്കിപ്പോൾ കാഞ്ചനനൂപുരങ്ങളും കാണാം. അതാ അനുഗ്രഹങ്ങൾ നിറച്ചു വെച്ച കാൽവണ്ണകൾ, ഇപ്പോൾ എനിക്ക് മുട്ടുവരെയെത്തുന്ന പീതാംബരപ്പട്ടും അതിൽ ചാർത്തിയ സ്വർണ കിങ്ങിണിയും അരഞ്ഞാണും കാണാം. ഈശ്വരാ, ആ വനമാലയും
മുത്തുമാലകളും ഒക്കെ തെളിഞ്ഞു വരുന്നു. മുപ്പത്തിമുക്കോടി ദേവതമാരും മുനിജനവൃന്ദങ്ങളും ധ്യാനിക്കുന്ന ആ മുഖപങ്കജവും എനിക്ക് കാണായി. മുരളികയൂതുന്ന എന്റെ കണ്ണൻ! കണ്ണിണകളാൽ എന്നെ കടാക്ഷിച്ചുകൊണ്ടിരിക്കുന്ന മായാമാധവൻ! ഞാനെവിടെയാണ് എത്തിയത്? വൃന്ദാവനത്തിലോ? എന്റെ ഹൃദയകുഹരത്തിലോ? എനിക്കറിയില്ല്യ. കണ്ണിന്റെ കണ്ണായ കണ്ണൻ മന്ദമന്ദം വന്ന് എന്റെ കണ്ണുകളെ, ഇനി ഒരിക്കലും തുറക്കാൻ പറ്റാത്ത വിധത്തിലടച്ചു. എന്നിട്ടോ? എന്റെ ഉൾക്കണ്ണില്‍ വെളിച്ചംനിറച്ച് അതിൽ സ്നേഹവാത്സല്യങ്ങളിൽ ചാലിച്ച മഷിയെഴുതി ശീതളിമ പകർന്നു . കണ്ണന്റെ കണ്ണിണകൾ എന്റെ കണ്‍കളിൽ പതിഞ്ഞു!! !! ഒരിക്കലും അടയാത്ത കണ്ണുകളാൽ കണ്ണിനുകണ്ണായ കണ്ണനെ കാലാവധിയില്ല്യാതെ ഞാൻ നോക്കി നിന്നു !
Savitri Puram

Comments
Post a Comment