സ്വാമിയും ഭൃത്യന്മാരും
ഭാഗവതത്തിലെ തൃതീയസ്ക്കന്ധത്തിൽ ഭഗവാൻ,സ്വന്തം പാർഷദന്മാരായജയവിജയൻന്മാർ സനകാദിമഹർഷിമാരിൽ അനാദരവ് കാണിച്ച് അവരുടെവൈകുണ്ഠപ്രവേശനം തടയുകയും അവരാൽ ശപിക്കപ്പെടുകയും ചെയ്തഅവസരത്തിൽ സനകാദികളോട് പറയുന്ന ഒരു ശ്ലോകമുണ്ട്. അത് ഒരു നല്ലമാനേജർ അഥവാ നേതാവ് തന്റെ കീഴിലുള്ളവർ ചെയ്ത അപരാധം തന്റെഅപരാധം തന്നെയായിക്കണ്ട് അവർക്കേകുന്ന ശിക്ഷയെ അംഗീകരിക്കുന്നു എന്ന്പറയുന്നു. അതുവായിക്കുമ്പോൾ നമ്മുടെ ഇന്നത്തെ സമൂഹത്തിലെനേതാക്കന്മാരുടെ നിരുത്തരവാദിത്വവും വളരെ സുഗമമായി സ്വന്തം കൈകൾ കഴുകിമാറിനില്ക്കാനുള്ള പ്രവണതയും ഓർത്ത് ദുഖം തോന്നി. ഭാഗവതം പോലെ ഒരുപുരാണത്തിൽ നിന്നും ഇതുപോലെ നിത്യജീവിതത്തിൽ പകർത്താൻ എത്രയെത്രസംഭാഷണങ്ങളും സ്തുതികളും കഥകളും ഉണ്ട്! ഇതൊക്കെയല്ലേ നമ്മൾ അടുത്തതലമുറയിലേക്ക് പകർന്നു കൊടുക്കേണ്ടത്? ഇതൊക്കെയല്ലേ നമ്മുടെ പൈതൃകം?
പ്രസ്തുത ശ്ലോകം ഇവിടെ പങ്കിടുന്നു :
യന്നാമാനി ച ഗൃഹ്ണാതി ലോകോ ഭൃത്യേ കൃതാഗസി
സോസാധുവാദസ്തത്കീർത്തിം
ഹന്തി ത്വചമിവാമയ:
ഭൃത്യൻ തെറ്റു ചെയ്യുമ്പോഴും ലോകം ഏത് യജമാനന്റെ പേരുകളെയാണോ എടുത്തുപറയുക, ആ നിന്ദാവചനങ്ങൾ അദ്ദേഹത്തിന്റെ കീർത്തിയെ , നശിപ്പിക്കും. ഈനിന്ദാവചനം ത്വക്കിനെ ത്വക്‌രോഗം എന്നപോലെ നേതാവിനെ നശിപ്പിക്കുന്നു.
അതായത് എന്റെ ഭൃത്യർ ചെയ്ത അപരാധം താൻ ചെയ്തതിന് തുല്യമാണ് എന്ന്ഭഗവാൻ പറഞ്ഞിരിക്കുന്നു. നല്ല ഭരണാധികാരികളും യജമാനൻമാരുംഎങ്ങനെയാകണമെന്ന് ത്രൈലോക്യനാഥനായ ഭഗവാൻ പറഞ്ഞുതരുന്നു.
സാവിത്രി പുറം
Comments
Post a Comment