സ്വാതന്ത്ര്യം നമ്മുടെ മനസ്സിനെ സ്വതന്ത്രമാക്കാനും അസ്വതന്ത്രമാക്കാനും കഴിയുന്ന ഒരേ ഒരുശക്തിയേയുള്ളു. മനസ്സുപയോഗിച്ച് മനസ്സിനപ്പുറത്തേക്ക് പോയാൽ മാത്രമേ ആശക്തിയെ അറിയൂ എന്നും അറിവുള്ളവർ പറയുന്നു. സത്യത്തിൽ സ്വന്തംഗൃഹത്തിൽ ശാരീരികമായ അസ്വാതന്ത്ര്യത്തിൽ കഴിയുമ്പോഴും നമ്മുടെ മനസ്സ്എത്ര സ്വതന്ത്രമായി പറക്കുന്നു.!ഇഷ്ടമുള്ള പുസ്തകങ്ങളിലൂടെ ഇഷ്ടപ്പെട്ടഗ്രന്ഥകാരൻമാരുടെ മനസ്സിലും അതിലെ കാഥാപാത്രങ്ങളുടെ മനസ്സിലും എന്നുവേണ്ട, മൺമറഞ്ഞുപോയവരുടെ മനസ്സിലും നമ്മുടെ തന്നെ നഷ്ടപ്പെട്ടമനസ്സുകളിലും ഒക്കെ കയറിയിറങ്ങുന്നു. അങ്ങനെ സർവ്വലോകവുംചുറ്റിക്കറങ്ങുന്ന മനസ്സിൽ കേറാൻ മടിച്ച് നില്ക്കുന്ന ഒരു സുന്ദരനെ ഞാനങ്ങകലെകണ്ടു. ചുറ്റി നടന്ന് ക്ഷീണിച്ച മനസ്സിന്റെ പാതി ചാരിയ വാതിൽ ഞാൻ തുറന്ന് ആഅലൗകികസുന്ദരനെ മാടി വിളിച്ചു. പരിഭവമെന്തെന്നറിയാത്ത, പുഞ്ചിരിആയുധമായുള്ള തുളസീഗന്ധം പ്രസരിപ്പിക്കുന്ന ആ കമനീയകൃഷ്ണൻ എന്റെമലവാടിയെ മലർവാടിയാക്കാൻ വന്നണഞ്ഞു. എല്ലാം മറന്ന് ഞാൻ സ്വീകരിച്ച്എന്റെ മനസ്സിലിരുത്തി. മറ്റെല്ലാം മറന്ന് ഷോഡശോപചാരപൂജ തന്നെഎനിക്കറിയാവുന്ന രീതിയിൽചെയ്തു. പായസവും ത്രിമധുരവും മധുപർക്കവുംഗംഗാജലവും നൽകി. ഭഗവാന്റെ...