കണ്ണനുള്ള കത്ത് 8
പ്രിയം നിറഞ്ഞ കണ്ണാ,
നാമകരണഗൃഹം കണ്ടു വന്നപ്പോഴേക്കും ഉച്ചയായി. അതിഥി മന്ദിരത്തിലെ ഭക്തർതയ്യാറാക്കിയ പതംഗഭക്ഷണം കോകിലവും, തികച്ചും സാത്വികമായ ഭക്ഷണംഞാനും ആസ്വദിച്ച് കഴിച്ചു. കോകിലം ചോദിച്ചു: "വൃന്ദാവനത്തിലേക്ക് നമുക്ക്നാളെ ഉച്ചക്ക് പോകാം. കുതിരവണ്ടിക്കാരന് ഇന്നോട്ടമുണ്ട്.
നാളെ ഉച്ചക്ക് വരാമെന്ന് പറഞ്ഞു. അതുവരെ ഭഗവാന്റെ ഗോകുലലീലകൾസ്മരിക്കയും ലീലകളാടിയ സ്ഥലങ്ങൾ കാണുകയും ചെയ്യാം" . എനിക്ക്സന്തോഷമായി. "കോകിലം, കോകിലം ഒരു കൃഷ്ണലീല പറയൂ. ഗോകുലചുറ്റുപാടിൽ ജനിച്ചു വളർന്ന ഒരു പക്ഷി പറയുന്നതിന്റെ രസം ഒന്നുവേറെത്തന്നെയാണ്. "
കോകിലം സന്തോഷപൂർവ്വം ഒരു കഥപറയാൻ തുടങ്ങി: "എന്റെ മുത്തശ്ശൻപറയാറുള്ള ഒരു കഥ പറയാം. കൃഷ്ണന് എങ്ങനെയാണ് മഞ്ഞപ്പട്ടുംപുലിനഖമോതിരവും കിങ്ങിണിയും വനമാലയും മയിൽപ്പീലിയും ഒക്കെയായുള്ള ഈവേഷം ഉണ്ടായത് എന്ന കഥ. കൃഷ്ണനും ബലരാമനും കുറച്ച് വലുതായപ്പോൾ, യശോദയും രോഹിണിയും ഒരു ദിവസം അവരുടെ കുളികഴിഞ്ഞപ്പോൾ സാധാരണപോലെ അവരെ ഓരോ കസവുമുണ്ട് ഉടുപ്പിച്ച് തല കോതിക്കെട്ടി കണ്ണാടിയുടെമുമ്പിൽ നിർത്തിയപ്പോൾ രണ്ടു പേരും കണ്ണാടിയിലെ അവരുടെ പ്രതിബിംബംനോക്കി കരച്ചിലോട് കരച്ചിൽ. പതിവുപോലെയൊക്കെ ചെയ്തിട്ടും ഇവർപതിവില്ലാത്തവിധം എന്തിനാണ് കരയുന്നതെന്നറിയാതെ അമ്മമാർ ശരിക്കുംകുഴങ്ങി. കാരണം പിന്നേയും പിന്നേയും ചോദിച്ചപ്പോൾ രണ്ടു പേരും പറഞ്ഞു: " ഞങ്ങൾക്കീ വേഷഭൂഷണങ്ങൾ വേണ്ട, വ്യത്യസ്തവും മനോഹരവും ആയ മറ്റൊരുതരത്തിലുള്ള വസ്ത്രാഭരണങ്ങൾ അണിയണം". യശോദാമ്മ പറഞ്ഞു: "ശരി, നിങ്ങൾ ഏതുതരത്തിൽ,എന്തൊക്കെ വേണമെന്ന് പറഞ്ഞാൽ, ഞങ്ങൾഅപ്രകാരമൊക്കെ അണിയിച്ചൊരുക്കാം. ഇത് കേട്ടപ്പോൾ കണ്ണൻ പറഞ്ഞു: "അമ്മമാരേ, നിങ്ങൾ ഒന്ന് കണ്ണടക്കൂ, ഞങ്ങൾ കണ്ണു തുറക്കൂ എന്ന് പറഞ്ഞാലേതുറക്കാവൂ. അപ്പോൾ ഞങ്ങൾക്ക് എപ്രകാരമുള്ള വേഷഭൂഷാദികൾ ആണ്വേണ്ടതെന്ന് കാണിച്ചു തരാം".
യശോദയും രോഹിണിയും അവരുടെ ഇംഗിതത്തിനു വഴങ്ങി കണ്ണടച്ചു തുറന്നപ്പോൾകണ്ട കാഴ്ചയാണ് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച!
കാലിൽ സ്വർണ്ണത്തളയും, അരയിൽ പീതാംബരവും അതിനു മീതെ തളകളോടൊപ്പംകിലുങ്ങുന്ന പൊന്നിൽ കിങ്ങിണിയും, മാറിൽ നീലക്കല്ലിൽ തീർത്തപുലിനഖമോതിരവും, വനമാലയും മുത്തുമാലകളും, കാതിൽ മിന്നിത്തിളങ്ങിയാടുന്നചെറിയകുണ്ഡലങ്ങളും, നെറ്റിയിലെ മനോഹരമായ തിലകവും, മുല്ലമാലയാൽചുറ്റിക്കെട്ടിയ കറുത്തിരുണ്ട മുടിയുടെ നടുവിൽ കുത്തിവെച്ചിരിക്കുന്നനിറന്നപീലിയും ഒക്കെയണിഞ്ഞ കമനീയ കൃഷ്ണനേയും നീലപ്പട്ടണിഞ്ഞ്, പീലിയൊഴിച്ച് മറ്റെല്ലാം കൃഷ്ണനെപ്പോലെ അണിഞ്ഞ ബലരാമനേയും കണ്ടു!!
"അമ്മേ, ഞങ്ങളെ എന്നും ഇതു പോലെ ഒരുക്കൂ" എന്ന് പറഞ്ഞതിനുശേഷമാണത്രെകുഞ്ഞിക്കൃഷ്ണനേയും ബലരാമനേയും അമ്മമാർ ഇങ്ങനെ ഒരുക്കാനും, അതുകാരണം കൃഷ്ണഭക്തരൊക്കെ ഇങ്ങനെ സങ്കല്പിക്കാനും ഇടയായത്. “
കോകിലത്തിന്റെ കഥ കേട്ട് മതിയായില്ല. കുഞ്ഞിക്കൃഷ്ണന്റെ കമനീയരൂപസ്മരണയിൽ ഞാൻ കുറെ നേരം ഇരുന്നു. കണ്ണു നിറഞ്ഞൊഴുകി. ഭാവനയിലെങ്കിലും വൃന്ദാവനം സന്ദർശിക്കാൻ കഴിഞ്ഞല്ലോ. ഭഗവാനൊഴിച്ച് എല്ലാംഎല്ലാം സങ്കല്പമാണല്ലോ?
'ഇനി നിങ്ങൾ എന്തെങ്കിലും പറയൂ' എന്ന് കോകിലം പറഞ്ഞപ്പോൾ കൃഷ്ണൻ മണ്ണുതിന്നതിൻറെ കാരണം പറയാം എന്ന് ഞാൻ പറഞ്ഞു.
കണ്ണൻ വെണ്ണപ്രിയനായതിനാൽ ധാരാളം വെണ്ണയും, പുറമെ നെയ്യും പാലും തൈരുംഒക്കെ കഴിക്കുമെന്ന് നമുക്കറിയാമല്ലോ? യശോദാമ്മയും ഗോപികമാരും ഒക്കെ വെണ്ണവെച്ച പാത്രങ്ങളും, മിഴുക്കു പുരണ്ട പാത്രങ്ങളും മണ്ണുകൊണ്ട്' തേച്ച് ധാരാളം വെള്ളംഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നത് കണ്ണൻ എപ്പോഴും കാണാറുണ്ട്. ഇതുകണ്ടപ്പോൾ കൃഷ്ണന് തോന്നി "ഞാനെത്ര വെണ്ണയും പാലും തൈരുമൊക്കെകഴിക്കുന്നു. എന്റെ വയറ്റിലെ മിഴുക്കും ഇങ്ങനെ മണ്ണുതിന്ന്, അതിനുശേഷം വെള്ളംകുടിച്ച് നിശ്ശേഷം കളഞ്ഞ് വൃത്തിയാക്കാം". പാവം കണ്ണൻ ട്ടൊ, അതിനാണത്രെ ഒരുദിവസം മണ്ണിൽ കളിച്ചപ്പോൾ മണ്ണു തിന്നത്. കാരണമറിയാതെ ബലരാമൻ കയ്യോടെപിടിച്ച് കൊണ്ടുപോയി, അമ്മയോട് കാര്യം പൊടുപ്പും തൊങ്ങലും വെച്ച് പറഞ്ഞു. മണ്ണുതിന്ന ഒറ്റ കാരണം കൊണ്ട്, എണ്ണമയമില്ലാതെ വൃത്തിയായിക്കിട്ടിയ, ശുദ്ധമായവയറിൽ മാത്രം കാണാവുന്ന, പ്രപഞ്ചം മുഴുവനും അമ്മക്ക് വായിൽക്കൂടി കാണിച്ചുകൊടുക്കാൻ സാധിച്ചു എന്നാണത്രെ കൃഷ്‌ണൻ പിന്നെ ബലരാമനോട് പറഞ്ഞത്!
ശരിയാണോ കണ്ണാ? അങ്ങയുടെ ചില ലീലകളുടെ പിന്നിലെ രഹസ്യങ്ങൾ എങ്ങനെപരസ്യമാകുന്നു! ബലരാമൻ പരസ്യമാക്കിയതായിരിക്കാം അല്ലേ?
വീണ്ടും ആ പൂപ്പുഞ്ചിരി മാത്രം! എനിക്കതുമതി ! ആ ചിരിച്ചമുഖം മറ്റൊന്നിനും ഇടംകൊടുക്കാതെ എന്റെ ഹൃദയകുഹരത്തിൽ നിറഞ്ഞു നില്ക്കണേ!
Comments
Post a Comment