കണ്ണനുള്ള കത്ത് 9
പ്രിയം നിറഞ്ഞ കണ്ണാ,
അപരാഹ്നമായി. നല്ലവെയിലുള്ളതിനാൽ കോകിലവും ഞാനും, കൃഷ്ണനുംഗോപന്മാരും ഒളിച്ചു കളിക്കാറുണ്ടായിരുന്ന വലിയ ആലിൻചുവട്ടിൽ ഇരുന്ന്വിശ്രമിക്കാൻ തീർച്ചയാക്കി. ധാരാളം ഇലകളുള്ള വലിയ ആൽമരം! ഒരില പോലുംഇളകാതിരിക്കുന്നില്ല. ഞാൻ കോകിലത്തോട് പറഞ്ഞു, ഈ ആലിലകളുടെ ഒരുസന്തോഷം നോക്കൂ. കാറ്റിൽ ആടിക്കളിച്ച് രസിക്കുന്നു. കോകിലം പറഞ്ഞു: "ഒരുപ്രളയം കഴിഞ്ഞ് വീണ്ടും സൃഷ്ടിയുടെ പ്രതീകമായി കൃഷ്ണൻ പ്രത്യക്ഷപ്പെടുന്നത്'വടപത്രശായി'യായിട്ടാണല്ലോ? മാർക്കണ്ഡേയമുനി ആലിലക്കൃഷ്ണനെ കണ്ടെന്ന്മാത്രമല്ല, സംഹാരവും സൃഷ്ടിയും സർവദാ നടക്കുന്നു എന്ന് മുനിയെമനസ്സിലാക്കാൻ, കണ്ണൻ നിശ്വസിച്ച് മുനിയെ തന്നിലേക്ക് എടുക്കുകയും പിന്നീട്ഉച്ഛ്വസിച്ച പുറത്തേക്കു തന്നെ കൊണ്ടുവരികയും ചെയ്തില്ലേ? ആആലിലക്കൃഷ്ണൻ ഇക്കാണുന്ന ഓരോ ഇലയിലുമുണ്ട്. അതിൽ കാൽവിരൽകുടിച്ചു കിടക്കുന്ന കൃഷ്ണനെ ആട്ടിയുറക്കുകയാണ് ഓരോ ഇലകളും. അതാണവരുടെ സന്തോഷത്തിന്റെ കാരണവും."
വൈകുന്നേരമായി. കോകിലം അവിടെയൊക്കെ നടന്നു കാണിച്ചു. കണ്ണനെയശോദാമ്മ കെട്ടിയിട്ട ഉരലും, ഉരലും വലിച്ചു കൊണ്ട് നടന്ന വഴിയും, മരുതുമരങ്ങൾനിന്നിരുന്ന സ്ഥലവും ഒക്കെ കാണിച്ചു തന്നു. ഇനിയും ത്രേതായുഗത്തിൽ ശ്രീരാമചന്ദ്രഭഗവാൻറെ വരവു കാത്ത് അഹല്യയെപ്പോലെ എത്ര പാറക്കല്ലുകളും, ദ്വാപരയുഗത്തിൽ ഭഗവാന്റെ വരവു കാത്ത് നളകൂബരൻമാരെപ്പോലെ എത്രവൃക്ഷങ്ങളും നില്ക്കുന്നു എന്ന് ആർക്കറിയാം? ഭഗവാന്റെ അനുഗ്രഹവും കാത്ത്നമ്മളും പല പല ജന്മങ്ങളിലായി, പല പല ശരീരങ്ങളെടുത്ത് ഈജനനമരണചക്രത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു! എല്ലാചരാചരങ്ങളുടേയും ആത്യന്തികലക്ഷ്യം ആ സച്ചിദാനന്ദസ്വരൂപം തന്നെ!
അപ്പോഴാണ് കോകിലം ഭഗവാന്റെ വൃന്ദാവനയാത്രയെപ്പറ്റി പറഞ്ഞത്. ഗോകുലത്തിൽ ഒരു പാട് ദുർന്നിമിത്തങ്ങൾ കണ്ടതിനാൽ നന്ദഗോപരും മുതിർന്നഗോപന്മാരും കൂടി വൃന്ദാവനത്തിലേക്ക് മാറിത്താമസിക്കാൻ തീർച്ചയാക്കുയാണല്ലോഉണ്ടായത്? അതിനെപ്പറ്റി ഞാനൊരു കാര്യം പറയാം എന്ന് കോകിലത്തോട്പറഞ്ഞപ്പോൾ കോകിലം സന്തോഷത്തോടെ കേൾക്കാൻ തയ്യാറായി.
പന്ത്രണ്ട് നല്ല വലിയ വിസ്താരമുള്ള കാളവണ്ടികളിലാണത്രെ കൃഷ്ണനുംഗോപീഗോപന്മാരും വൃന്ദാവനത്തിലേക്ക് യാത്ര തിരിച്ചത്. അതിനു പിന്നിൽഅവരുടെ ഗൃഹോപകരണങ്ങളും പാൽപ്പാത്രങ്ങളും, കട്ടിലുകൾ ഇത്യാദിയുംകയറ്റിയ വണ്ടികളും. കൃഷ്ണനും ബലരാമനും നന്ദഗോപരും യശോദയുംരോഹിണിയും മുന്നിലെ വണ്ടിയിലും ബാക്കി പതിനൊന്നു വണ്ടികളിൽ മറ്റുഗോപീഗോപന്മാരും കയറി യാത്ര തുടങ്ങി.
എല്ലാവരും കൃഷ്ണനെ എപ്പോഴും കാണണം, കൃഷ്ണന്റെ തമാശകളും മധുരശബ്ദവും സദാ കേൾക്കണം എന്ന് ആത്മാർഥമായും തീവ്രമായുംആഗ്രഹിച്ചിരുന്നു എന്ന് മനസ്സിലാക്കിയ കാരുണ്യമൂർത്തിയായ കണ്ണൻ വേഗംപന്ത്രണ്ടു കൃഷ്ണൻമാരായി, പന്ത്രണ്ടു വണ്ടികളിലും പ്രത്യക്ഷപ്പെട്ടു! മാത്രമല്ല, ഓരോ വണ്ടിയിലും അതിൽ യാത്ര ചെയ്യുന്നവരെ ഓരോ തരത്തിൽ തമാശകളുംകഥകളും പറഞ്ഞ് സന്തോഷിപ്പിച്ചു. യാത്രയുടെ ക്ഷീണമോ ദുർഘടമായ വഴി തരണംചെയ്യുന്നതിലുള്ള വിഷമമോ ആരും അറിഞ്ഞില്ല. ആ ഭഗവത്സുഷമാസരസ്സിൽആറാടിയിരുന്ന ആരും ആനന്ദമല്ലാതെ ഒന്നും അറിഞ്ഞില്ല.
കോകിലം, അതു പോലെയാണത്രെ പന്ത്രണ്ടു സ്കന്ധങ്ങളുള്ള, പ്രത്യക്ഷക്കൃഷ്ണൻതന്നെയായ ശ്രീമദ് ഭാഗവതം നമ്മളെ സംസാരസാഗരം അനായാസമായി തരണംചെയ്യാൻ സഹായിക്കുന്നത്.
പല പല അദ്ധ്യായങ്ങൾ ചേർന്ന പല സ്ക്കന്ധങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഒരുപുസ്തകമാണല്ലോ നമ്മുടെ ജീവിതവും? നമമൾ കൃഷ്ണനെ എപ്പോഴുംകാണണമെന്നും കൃഷ്ണസാന്നിദ്ധ്യം സദാ അനുഭവിക്കണമെന്നും തീവ്രമായുംആത്മാർഥമായും ആഗ്രഹിച്ചാൽ, കരുണാസാഗരനായ കൃഷ്ണൻ നമ്മുടെജീവിതത്തിന്റെ ഓരോ താളിലും സന്നിഹിതനായി, മധുരമായ വാക്കുകളാൽ നമ്മെസദാ ആനന്ദസാഗരത്തിലാറാടിച്ച്, ഈ മുർഘടമായ സംസാരാർണവത്തെഅനായാസം തരണം ചെയ്യാൻ അനുഗ്രഹിക്കുമത്രെ! ദുർന്നിമിത്തങ്ങളുംപ്രതികൂലാനുഭവങ്ങളും ഉണ്ടാകുമ്പോഴെങ്കിലും ഗോപീഗോപന്മാരെപ്പോലെ നാംഭൌതികസുഖങ്ങളിൽ നിന്നകന്ന്, കൃഷ്ണാനുഭവോത്സുകരായാൽ, കൃഷ്ണൻകൈപിടിച്ച്, തമാശകൾ പറഞ്ഞ്, പുനരാവുത്തിരഹിതമായ വിഷ്ണുലോകത്തിലേക്ക്കൊണ്ടുപോകുമത്രെ!
എല്ലാ കൃഷ്ണകഥകളിലും നമുക്ക് എന്തൊക്കെ ആന്തരാർഥം കാണാം!! കണ്ണൻറെഎല്ലാ ലീലകളും ചെയ്തികളും പ്രതീകാത്മകങ്ങളാണ്.
നോക്കൂ കോകിലം, കോകിലത്തിനേയും ഞാനിന്ന് കൃഷ്ണന്റെ കാരുണ്യത്തിന്റെപ്രതീകമായി കാണുന്നു. ഇങ്ങനെ എന്നെ സങ്കല്പയാനങ്ങളിൽ കയറ്റി ഗോകുലവുംവൃന്ദാവനയും കാണിക്കാൻ ഗോവിന്ദകോകിലത്തെ ഭഗവാൻ തന്നെ അയച്ചതാണ് എന്നതിലെനിക്ക് സംശയമില്ല.
പ്രിയപ്പെട്ട കണ്ണാ, കൃഷ്ഷ്ണൈകശരണയായ ഞാൻ അങ്ങയുടെപാദസരോജങ്ങളിലും, അങ്ങയച്ച ഗോവിന്ദകോകിലത്തിന്റെ പാദങ്ങളിലും വീണ്ടുംവീണ്ടും നമിക്കുന്നു!
ന ഭോഗ്യവസ്തൂനി ന നാകപൃഷ്ഠം
ന സിദ്ധിലാഭം പരമീശ കാംക്ഷേ
പ്രസന്നമന്ദസ്മിത സുന്ദരം തേ
മുഖാംബുജം ദർശയ സന്തതം മേ
Comments
Post a Comment