കണ്ണനുള്ള കത്ത് 17
പ്രിയം നിറഞ്ഞ കണ്ണാ,
കോകിലവും ഞാനും ഇന്ദ്രന്റെ ജ്യാള്യതയേയും അവിവേകത്തേയും ഓർത്ത് അത്ഭുതപ്പെട്ടു. ഗർവ് ആർക്കും ഭൂഷണമല്ല. വിവരമറിഞ്ഞ ഇന്ദ്രന്റെ വിചാരവികാരങ്ങൾ കോകിലം ഇപ്രകാരം വിവരിച്ചു:
"ഏഴുപകലുകളും ഏഴുരാവുകളും തുടർച്ചയായി പെയ്ത് വെള്ളം വറ്റിയ മേഘങ്ങൾ പറഞ്ഞ വാർത്ത കേട്ട് ദേവേന്ദ്രൻ നടുങ്ങി. ഈ വൃന്ദാവനകൃഷ്ണൻ ആരാണ്? അമാനുഷികമായ സിദ്ധികളുള്ള ഈ കൃഷ്ണൻ മഹാവിഷ്ണു ഭൂഭാരം തീർക്കാൻ വേണ്ടി എടുത്ത അവതാരമായ സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെയാണ്! അല്ലാതിരിക്കാൻ വഴിയില്ല. ഞാനെന്ത് അവിവേകമാണ് കാണിച്ചത്! സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് കാരണമായ, സർവ്വാന്തര്യാമിയായ, സർവജ്ഞനായ, സച്ചിദാനന്ദ സ്വരൂപമായ കൃഷ്ണനോടാണല്ലോ പ്രതികാരം ചെയ്യാൻ ഉദ്യമം നടത്തിയത്! എപ്പോഴും ദേവന്മാരുടെ രക്ഷകനായി വാഴുന്ന മഹാവിഷ്ണു തന്നെയായ കൃഷ്ണനെ ശത്രുവായി കണ്ടത് എന്റെ വിവരക്കേടുതന്നെ. "
ഇപ്രകാരം കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സുമായി ദേവേന്ദ്രൻ കൃഷ്ണന്റെ സമീപമെത്തി, കാല്ക്കൽ വീണ് നമിച്ച് സ്തുതിച്ചു.
കൃഷ്ണ, വ്യാസഭഗവാൻ ഭാഗവതത്തിൽകൂടി ഇന്ദ്രസ്തുതി ഞങ്ങൾക്കെത്ര ഭംഗിയായി പറഞ്ഞു തന്നിരിക്കുന്നു! തന്റെ അഹങ്കാരം പൊറുക്കണമെന്നും ഇനി ഒരിക്കലും ഭഗവാനെ എതിർത്തു നില്ക്കാൻ ഇടവരാത്ത വിധത്തിൽ അനുഗ്രഹിക്കണമെന്നും കേണപേക്ഷിച്ചു.. ഇന്ദ്രൻ ഭഗവാന്റെ പാദകമലങ്ങളിൽ സമ്പൂർണശരണാഗതിയടഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞു: "ഇന്ദ്രാ അങ്ങയുടെ അഹങ്കാരത്തെ മുഴുവൻ നശിപ്പിക്കാനാണ് ഞാൻ യാഗം മുടക്കിയത്. ഐശ്വര്യമദം കൊണ്ട് വിവേകം നഷ്ടപ്പെട്ട അങ്ങയെ അനുഗ്രഹിക്കാനാണിപ്രകാരം ചെയ്തത്. അങ്ങക്ക് മംഗളം വരട്ടെ!"
കൃഷ്ണ, അതിമനോഹരമായ ഈ ഗോവർദനോദ്ധാരണകഥ സ്മരിച്ചതിനു ശേഷം ഞങ്ങൾ ഗിരിധരഗോവിന്ദന്റെ മന്ദിരത്തിലേക്ക് പോയി. കാമധേനുവും സ്വന്തം സന്താനങ്ങളായ പശുക്കളും കൂടി വന്ന് ഗോവിന്ദാഭിഷേകം ചെയ്ത പുണ്യസ്ഥലത്ത് നിർമ്മിച്ച മന്ദിരമാണത്രെ അത്. അവിടെ സദാ "ഗോവിന്ദ ഗോവിന്ദ ഗോവിന്ദ" എന്ന നാമം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്ന ആനയുടെ തുമ്പികയ്യിൽ കൊണ്ടുവന്ന വെള്ളം കൊണ്ട് ഇന്ദ്രനും ഗോവിന്ദനാമം ചൊല്ലി അഭിഷേകം ചെയ്തുവല്ലോ? ആ അഭിഷേകത്തിന്റെ സമയത്ത് ക്രൂരമൃഗങ്ങൾ പോലും അവരുടെ ക്രൂരത വെടിഞ്ഞ്, ശത്രുത മറന്ന്, ശാന്തരായി വർത്തിച്ചു എന്ന് വ്യാസഭഗവാൻ പറഞ്ഞിരിക്കുന്നു. കൃഷ്ണ, ആ ഗോവിന്ദമന്ദിരത്തിലെ ശാന്തത കോകിലത്തിനും എനിക്കും അനുഭവപ്പെട്ടു. അവിടുത്തെ ഗിരിധരവിഗ്രഹത്തിൽ പൂജാരികളുടെ അനുവാദത്തോടെ ഞങ്ങൾക്കും ഗോവിന്ദനാമം ജപിച്ച് പാലഭിഷേകം നടത്താൻ ഭാഗ്യമുണ്ടായി. ആ തീർഥവും സേവിച്ച് വീണ്ടും വീണ്ടും നമസ്ക്കരിച്ചു.
കുറച്ചപ്പുറത്തുള്ള ഭക്തമീരയുടെ ഒരു ചിത്രത്തിന്റെ മുന്നിലും നമസ്ക്കരിച്ചു. ഭക്തമീരയുടേയും ഭഗവാന്റേയും പല കഥകളും മനസ്സിൽ തെളിഞ്ഞു വന്നു. ഗോവിന്ദനാമവും ജപിച്ച് ഞങ്ങൾ ആ പുണ്യക്ഷേത്രത്തിൽ കുറെ നേരം ഇരുന്ന് ധ്യാനിച്ചു.
അവിടെത്തന്നെ ഭക്തർക്ക് അന്നദാനമുള്ളതുകൊണ്ട് വിശപ്പടക്കാൻ വളരെ എളുപ്പമായി. ഗോവിന്ദനാമം ജപിച്ച് മന്ദിരത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കോകിലം ചോദിച്ചു: "ഞാൻ ഭഗവാൻ ഓടക്കുഴൽ വിളിക്കുന്നത് എന്റെ ശബ്ദത്തിൽ ഒന്ന് അനുകരിക്കട്ടെ? ഏതെങ്കിലും ഒരു പാട്ടു പറയൂ, അത് ഞാൻ ഓടക്കുഴലിൽ നിന്ന് വരുന്നപോലെ പാടാൻ ശ്രമിക്കാം"
കുറെ കാലം മുമ്പെഴുതിയ കുറച്ചു വരികൾ ഒന്നു പാടാമോ കോകിലം? ഇത്ര ഭക്തയായ കോകിലം അത് പാടി കേൾക്കാനൊരാഗ്രഹം. ഞാനിങ്ങനെ അഭ്യർഥിക്കുന്നത് ശരിയാണോ എന്നുപോലും അറിയില്ല. തെറ്റാണെങ്കിൽ മാപ്പു നൽകൂ. വരികൾക്ക് വലിയ ഭംഗിയൊന്നുമില്ല. പക്ഷെ മനസ്സിൽ തട്ടി എഴുതിയതാണെന്ന് മാത്രമേയുള്ളു. 'നന്ദി' എന്നാണ് തലക്കെട്ട്. ഇതാ വരികൾ:
നന്ദി
എത്ര കൂപ്പീടിലും പോരെന്നു തോന്നുന്നു
എങ്ങനെ നന്ദിവാക്കുച്ചരിക്കും?
ഏതൊരു ദുഖവും ശാന്തി നൽകിടുന്നു
എന്നുടെ കണ്ണനനുഗ്രഹിച്ചാൽ
ആപത്തും സമ്പത്തായ് മാറി മറയുന്നു
ആപദ് ബാന്ധവനല്ലേ കണ്ണൻ!
ക്ഷാരഗുണമുള്ള എൻമനോസാഗരം
ക്ഷീരസാഗരമായ് മാറ്റിടേണേ
കാമക്രോധാദിയാം നക്രമത്സ്യങ്ങളെ
കാലടിക്കീഴിലമർത്തി കണ്ണൻ
കണ്ണുനീർതുള്ളികൾ ഇറ്റിറ്റുവീണപ്പോൾ
കണ്ണുതുടച്ചതും കണ്ണനല്ലേ?
എത്ര നമിച്ചാലുമെത്ര സ്തുതിച്ചാലും
എത്രപറഞ്ഞാലും പോര കണ്ണാ
എന്നിൽ നീ വർഷിച്ച കാരുണ്യപീയുഷം
എങ്ങനെ വിസ്മരിച്ചീടും കണ്ണാ?
ദുഃഖങ്ങൾ വന്നു തളർന്നിരുന്നീടുമ്പോൾ
ദുർല്ലഭമായോരനുഗ്രഹത്താൽ
ദേവമുനിവൃന്ദം കൂപ്പിയ പൂമേനി
ദീനയാമെന്നെത്തലോടിയില്ലേ?
കുമ്പിട്ടു കുമ്പിട്ടു പിന്നെയും കൂപ്പുന്നു
കൂടുതലായിട്ടിന്നെന്തുചൊല്ലാൻ
കണ്ണിനു കണ്ണായ കണ്ണാ നീയെന്റെ
കൽമഷമെല്ലാമകറ്റിടേണേ
എത്ര ജന്മങ്ങൾ നീ നൽകിലും ഗോവിന്ദ
എന്മനതാരിൽ നീ വന്നണയൂ
പങ്കജനേത്രവും പൊന്മണിവേണുവും
പീതാംബരവുമായ് വന്നണയൂ.
ഞാൻ കണ്ണടച്ചിരുന്നു. കോകിലം അതിമനോഹരമായി, തികഞ്ഞ ഭാവത്തോടെ പാടി. കൃഷ്ണൻ തന്നെ കോകിലരൂപത്തിൽ എനിക്കുവേണ്ടി പാടിയതാണെന്ന് തോന്നി. ഗിരിധരഗോപാല, കണ്ണാ, പങ്കജനേത്രവും പൊന്മണിവേണുവും പീതാംബരവുമായി ഭഗവാൻ വന്നണയണേ!
നാളെ കാളിന്ദിയുടെ തീരത്തിൽ കൂടി നടക്കാമെന്ന് പറഞ്ഞ് ഞങ്ങൾ കൃഷ്ണസ്മരണയോടെ വിശ്രമിച്ചു.
6/21/08 When is Shathaabhishekam celebrated? When it should be celebrated? We have heard about different versions of when it should be celebrated, when you complete 84 years, or when you complete 81 years and 10 months or when you complete 83 years 4 months. Shathaabhishekam is celebrated when a person sees 1000 full moons lives through 1000 full moons in his life. Since it is a mathematical calculation, there should only be one answer. Then how are we having all these three answers? (It really does not matter when you celebrate, but out of curiosity to know the reason behind the celebration, I did some research and I thought some people may share my curiosity. Of all the explanations I read I liked the one given below.) Here is a convincing explanation based mainly on a question -answer series in Bhakthapriya magazine published by Guruvayur devaswom. For clarity, I am trying to express it as mathematically as possible. Number of full moon...
Comments
Post a Comment