കണ്ണനുള്ള കത്ത് 19
പ്രിയം നിറഞ്ഞ കണ്ണാ,
"ഗോവിന്ദകോകിലം, കോകിലത്തിന്റെ മധുരമധുരമായ ശബ്ദത്തിലും മനോഹരമായ വാക്കുകളിൽ കൂടിയും കാളിയമർദ്ദനം സ്മരിയ്ക്കാമോ" എന്ന എന്റെ അഭ്യർഥന സസന്തോഷം സ്വീകരിച്ച് കോകിലം കാളിന്ദിയിൽ കാലിട്ടിരിക്കുന്ന എന്റെ തൊട്ടടുത്തിരുന്ന് ഭക്തിപൂർവ്വം പറയാൻ തുടങ്ങി. കൃഷ്ണ, കൃഷ്ണനും കേൾക്കാൻ അരികിലുണ്ടെന്ന് ഞങ്ങൾക്കറിയാം. ആ സാന്നിദ്ധ്യം എന്നും എപ്പോഴും അനുഭവപ്പെടണേ!
"ഗോക്കൾക്കും ഗോപന്മാർക്കും, കാളിയൻ കാരണമുണ്ടായ ആപത്തറിഞ്ഞ്, ഒരു നിമിഷവും കളയാതെ കൃഷ്ണൻ കാളിയനെ അവിടെ നിന്നും ആട്ടിയോടിക്കാൻ വേണ്ടി ഈ കടമ്പുമരത്തിൽ കയറി പുഴയിലേക്ക് ആഞ്ഞൊരു ചാട്ടം. ഭയവും ഭയക്കുന്ന കൃഷ്ണനുണ്ടോ ഭയം? ഒരു മത്സ്യത്തെക്കാളും ചടുലതയോടെ നീന്തിയും കൂളിയിട്ടും കാളിയനെ തിരഞ്ഞു. കുറെ താഴെ ഒരു വൻകയത്തിലതാ കാളിയനും ഭാര്യമാരും കിടാങ്ങളും കൂടി സുഖമായി ഇരിക്കുന്നു. ഗർവിഷ്ഠനായ കാളിയൻ, ഭൂമീഭാരം മുഴുവൻ ഉള്ളിലൊതുക്കിയ കൃഷ്ണന്റെ ചാട്ടം കൊണ്ടുണ്ടായ അസഹ്യമായ അലകൾ ഉപദ്രവമായിത്തീർന്നപ്പോൾ, കോപാന്ധനായി കൃഷ്ണനു നേരെ പാഞ്ഞെത്തി.
കഷ്ടം! ആ നന്ദനന്ദനനെ ദുഷ്ടസർപ്പം കെട്ടിവരിഞ്ഞ് കടിക്കാൻ തുടങ്ങി. കൃഷ്ണൻ കുറേനേരം വെള്ളത്തിനടിയിൽ നിന്നും പൊങ്ങിവരുന്നതു കാണാതെ ഗോപന്മാർ ആർത്തു കരഞ്ഞു. നന്ദഗോപരും യശോദയും പരിഭ്രമിച്ചെത്തി കരച്ചിലായി. അനിയന്റെ പ്രഭാവം അറിയാവുന്ന ബലരാമൻ ആരും കാണാതെ മന്ദഹസിച്ചു. ദുഃഖം കൊണ്ട് പുഴയിൽ ചാടി ദേഹത്യാഗം ചെയ്യാൻ ഒരുങ്ങിയ നന്ദാദികളെ ബലരാമൻ തടഞ്ഞു. അങ്ങകലെ സർപ്പബദ്ധനായി നില്ക്കുന്ന കൃഷ്ണനെ കണ്ട് അവർ നെഞ്ചിലടിച്ച് കരഞ്ഞു. വേണ്ടപ്പെട്ടവരെല്ലാം കരയിലും ദേവാദികളും മുനിമാരും ആകാശത്തും നിരന്നപ്പോൾ സ്വന്തം ശരീരം വലുതാക്കി കൃഷ്ണൻ സർപ്പബന്ധനമുക്തനായി!
ചീറിയണഞ്ഞ കാളിയന് പിടി കൊടുത്തു എന്ന മട്ടിലാകുമ്പോൾ പിടി കൊടുക്കാതെ മാറി, കണ്ണൻ കാണികൾ കാണെ, കാളിയനെ കുറെ കളിപ്പിച്ചു. തളർന്ന കാളിയന്റെ ഒരു പടം കൈ കൊണ്ട് താഴ്ത്തി അതിൻറെ മുകളിലേക്ക് ഒരൊറ്റ ചാട്ടം! നല്ല താളത്തിൽ, നൂറു തലകളിലും മാറി മാറി ചവിട്ടി അതിവിദഗ്ദ്ധമായ നൃത്തം ആരംഭിച്ചു. ദേവന്മാർ വാദ്യം മുഴക്കി, സിദ്ധചാരണഗന്ധർവ്വന്മാർ ഗാനം ചെയ്തു, നാരദമുനിയും സരസ്വതീദേവിയും വീണ മീട്ടി, ശിവഭഗവാൻ താണ്ഡവനൃത്തത്തിലെ ചില ചുവടുകൾ ഇടക്കിടെ കാണിച്ച് പ്രോത്സാഹിപ്പിച്ചു, ബ്രഹ്മദേവൻ നാലുതലകൾ കൊണ്ടും നൃത്തം കണ്ട് തലകൾ താളത്തിനനുസരിച്ച് കുലുക്കി, അപ്സരസ്സുകൾ അവർക്കറിയാത്ത പുതിയ ചുവടുകൾ കൃഷ്ണനോടൊപ്പം അഭ്യസിക്കുകയും ദിവ്യപുഷ്പങ്ങൾ വർഷിക്കുകയും ചെയ്തു. കാളിന്ദീതീരത്ത് നില്ക്കുന്ന വൃന്ദാവനനിവാസികളുടെ കൺപോളകൾ അടയാതെ മുഴുവൻ നൃത്തവും കാണാൻ ബ്രഹ്മാവ് അനുഗ്രഹിച്ചുവത്രെ!
തളർന്നു പരവശനായ, ഗർവ്വ് തീർത്തും അടങ്ങിയ കാളിയൻ അവസാനം ഭഗവാനെത്തന്നെ ശരണം പ്രാപിച്ചു. നാഗപത്നികൾ ഭഗവാനെ സ്തുതിച്ചു.
"അങ്ങയുടെ പാദസ്പർശം ഏറെ ലഭിച്ച ഞങ്ങളുടെ പതി സുകൃതിയാണെന്നതിൽ സംശയമില്ല. അങ്ങയേയും അങ്ങയുടെ പ്രഭാവത്തേയും അറിയാതെ ഈ മൂഢസർപ്പം ചെയ്ത മഹാപരാധം ക്ഷമിച്ചാലും. ഞങ്ങളുടെ പതിയുടെ പ്രാണൻ പോകാതെ അനുഗ്രഹിക്കണേ!"
ഗരണാഗതവത്സലനായ ഭഗവാൻ പ്രസാദിച്ച് അരുളിച്ചെയ്തു: "കാളിയൻ ഇവിടെ പാർക്കരുത്, കാളിന്ദീജലം വിഷലിപ്തമാക്കരുത്.
ഗരുഡഭയം കൊണ്ടാണല്ലോ നിങ്ങൾ രമണകദ്വീപിൽ നിന്നും ഇവിടേക്ക് വന്നത്? അങ്ങോട്ടു തന്നെ തിരിച്ചു പോകുക. എന്റെ പാദത്തിന്റെ അടയാളങ്ങൾ കാളിയന്റെ നൂറു തലകളിലുമുണ്ട്. അതു കണ്ടാൽ ഗരുഡൻ ഒരിക്കലും നിങ്ങളെ ഉപദ്രവിക്കുകയില്ല."
കാളിയനും പത്നിമാരും സന്തോഷപൂർവ്വം രമണകത്തിലേക്ക് പോയപ്പോൾ കൃഷ്ണൻ ശുദ്ധമായ യമുനാനദിയിൽ നിന്നും കയറിവന്ന് വൃന്ദാവനവാസികളെ കെട്ടിപ്പുണർന്നു. ഗോപന്മാർ കൃഷ്ണനെ എടുത്ത് ആർത്തുവിളിച്ച് ഗൃഹത്തിലേക്ക് കൊണ്ടുപോയി. മായക്കണ്ണൻ അവരുടെ ചുമലിലിരുന്ന് ബലരാമേട്ടനെ നോക്കി കണ്ണിറുക്കികാണിച്ച് ചിരിച്ചു! "
കോകിലം കഥ പറഞ്ഞവസാനിച്ചപ്പോൾ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ വരികൾ ഞാൻ കോകിലത്തിനു ചൊല്ലി കേൾപ്പിച്ചു.
എന്നുടെ പാദംകൊണ്ടങ്കിതനാം നിന്നെ
വന്നിനിത്തീണ്ടുമോ വൈനതേയൻ?
വൈരിയായുള്ളൊരു വൈനതേയന്തന്നെ
വൈകാതെ ചെന്നിന്നു കണ്ടാലും നീ.
കണ്ണന്റെ പാദാങ്കിതം ഞങ്ങളുടെ മനസ്സിലും പതിയണേ!
കണ്ണന് അനന്തകോടി നമസ്ക്കാരം! കഥ പറഞ്ഞ കോകിലത്തിനും നമസ്ക്കാരം!
6/21/08 When is Shathaabhishekam celebrated? When it should be celebrated? We have heard about different versions of when it should be celebrated, when you complete 84 years, or when you complete 81 years and 10 months or when you complete 83 years 4 months. Shathaabhishekam is celebrated when a person sees 1000 full moons lives through 1000 full moons in his life. Since it is a mathematical calculation, there should only be one answer. Then how are we having all these three answers? (It really does not matter when you celebrate, but out of curiosity to know the reason behind the celebration, I did some research and I thought some people may share my curiosity. Of all the explanations I read I liked the one given below.) Here is a convincing explanation based mainly on a question -answer series in Bhakthapriya magazine published by Guruvayur devaswom. For clarity, I am trying to express it as mathematically as possible. Number of full moon...
Comments
Post a Comment