കണ്ണനുള്ള കത്ത് 22
പ്രിയം നിറഞ്ഞ കണ്ണാ,
വത്സസ്തേയം നടന്ന സ്ഥലവും കൂടി കണ്ടു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി. പിറ്റേ ദിവസം രാവിലെ എനിക്ക് വൃന്ദാവനത്തിനോട് വിട പറയണമല്ലോ എന്ന് ദുഃഖപൂർവ്വം പറഞ്ഞപ്പോൾ ഗോവിന്ദകോകിലം പറഞ്ഞു: " ഇനിയും ഒരു പാട് സ്ഥലങ്ങൾ കാണാനും നമുക്കൊരുമിച്ച് പല പല വൃന്ദാവനലീലകൾ സ്മരിക്കാനും ഇനിയും ഇനിയും വരണം. പോകുന്നതിനുമുമ്പ് രണ്ട് പ്രധാന സംഭവങ്ങൾ നsന്ന സ്ഥലങ്ങൾ കൂടി ഒന്ന് കണ്ട് അവിടെ ഭഗവാനാടിയ ലീലകളും ചുരുക്കത്തിൽ സ്മരിച്ച് നമുക്ക് അതിഥിമന്ദിരത്തിലേക്ക് പോകാം. ദുഃഖിക്കണ്ട. ഇത്രയും സാധിച്ചല്ലോ. ഭഗവത്കൃപ തന്നെ".
അതെ കൃഷ്ണ, പരാതിയില്ല. നന്ദിയും കൃതജ്ഞതയും മാത്രമേ എനിക്കു പറയാനുള്ളു. തന്ന സൌഭാഗ്യങ്ങൾക്ക് ആത്മാർഥമായി, മനസ്സിൽ തട്ടി, നന്ദി പറയുന്ന ഈ സന്ദർഭത്തിൽ , ലഭിക്കാത്ത സൌഭാഗ്യങ്ങളെപ്പറ്റി ചിന്തിക്കാൻ കൂടി ഇടവരുത്താതെ അനുഗ്രഹിക്കണേ! സൌഭാഗ്യങ്ങൾ എനിക്ക് അർഹത ഇല്ലാത്തതുകൊണ്ടാണ് ലഭിക്കാത്തത് എന്ന് ധരിക്കുന്നതിന് പകരം, അവ ഈയുള്ളവളുടെ ആത്യന്തികശ്രേയസ്സിനുള്ളതല്ലാത്തതുകൊണ്ടാണ് ഭഗവാൻ നൽകാത്തതെന്ന് വ്യക്തമായി ബോധിച്ച്, മനസ്സംതൃപ്തിയും സന്തോഷവും നൽകി അനുഗ്രഹിക്കണേ! നമുക്ക് ശ്രേയസ്ക്കരമായത് എന്താണെന്ന് ഭഗവാനെപ്പോലെ മറ്റാർക്കാണറിയുക?
കോകിലം പിന്നീട് എന്നെ രാസക്രീഡ നടത്തിയ ആ സുന്ദരവും വിസ്തൃതവുമായ യമുനാതീരത്തിലേക്ക് കൊണ്ടുപോയി. പൂനിലാവിൽ കുളിച്ച് ഭഗവാനും ഗോപികമാരും, അഥവാ ഏകനായ പരമാത്മാവും, എത്രയെത്രയോ, സുകൃതികളായ ജീവാത്മാക്കളും രാസലീലയാടിയ, ആ തീരത്തെ മണ്ണിൽ നിരവധി തവണ നമസ്ക്കരിച്ചു. ഓടക്കുഴൽവിളിയോടൊപ്പം ഭക്താഗ്രേസരനായ മേത്പത്തൂരിൻറെ "കേശപാശധൃത" എന്നു തുടങ്ങുന്ന ശ്രീമതി പി.ലീല പാടിയ നാരായണീയത്തിലെ വരികൾ ചെവിയിൽ മുഴങ്ങുന്നപോലെ തോന്നി. ആ നിമിഷം തന്നെ, ഞാൻ അഭ്യർഥിച്ചിട്ടല്ല, ഭഗവദ്പ്രചോദനം മൂലം, കോകിലം തൻറെ മധുരസ്വരത്തിൽ ആ പതിനൊന്നു ശ്ലോകങ്ങളും രാഗമാലികയിൽ അതിമനോഹരമായി ആലപിച്ചു. കണ്ണടച്ച് കണ്ണീരൊഴുക്കി കുറച്ചുനേരം നിന്നു. പിന്നെ മനസ്സിൽ കണ്ട നിരവധി കൃഷ്ണപാദങ്ങളിലെല്ലാം നമിക്കാൻ വൃഥാശ്രമം നടത്തി.
"അംഗനാമംഗനാ, മന്തരാ മാധവോ
മാധവം മാധവം ചാന്തരേണാംഗനാ "
രണ്ടുഗോപസ്ത്രീകളുടെ നടുക്കൊരു കൃഷ്ണൻ, രണ്ടു കൃഷ്ണൻമാരുടെ നടുക്കൊരു ഗോപസ്ത്രീ എന്ന് വില്വമംഗലം എഴുതിയത് മനസ്സിൽ കണ്ട് വീണ്ടും വീണ്ടും നമസ്ക്കരിച്ചു. വികാരാധീനരായ ഞങ്ങൾ രണ്ടു പേരും കുറച്ചുനേരം കൂടി അവിടെയിരുന്ന് അക്ഷരാർഥത്തിൽ, മനമില്ലാമനസ്സോടെ നടന്നു നീങ്ങി. സമയപരിചിതി കണക്കിലെടുക്കണമല്ലോ.
പിന്നെ കോകിലം കൊണ്ടുപോയത്, ഗോപികമാരുടെ ഭാഷയിൽ പറയുകയാണെങ്കിൽ, അക്രൂരൻ എന്ന ക്രൂരൻ വന്ന് കൃഷ്ണനെ മധുരക്ക് കൂട്ടിക്കൊണ്ടുപോകാൻ രഥം തയ്യാറാക്കിയിരുന്ന സ്ഥലവും ഭഗവാൻ അക്രൂരനോടൊപ്പം പോയപ്പോൾ കണ്ണിൽ നിന്ന് മറയുന്നതുവരെ നോക്കി ഗോപികമാർ കണ്ണീർതൂകി നിന്ന സ്ഥലവും കാണിക്കാനാണ്. രഥചക്രത്തിന്റെ പാട് കണ്ട് , അവിടത്തെ മണ്ണെടുത്ത് കുറിയിട്ടു. ഗോപികമാരുടെ തേങ്ങൽ കേൾക്കുന്നപോലെ തോന്നി.
കരയാൻ പാടില്ലെന്ന് ഞാൻ മനസ്സിനെ ശാസിച്ചു. ഗോപികമാർക്ക് നൽകിയ വിരഹദുഖം ഭഗവാൻറെ അനുഗ്രഹം തന്നെയായിരുന്നു. അവരുടെ മനസ്സ് കൃഷ്ണൻ പൂർണമായും കവർന്നിരുന്നതിനാൽ, അരികത്തില്ലാത്ത കൃഷ്ണന്റെ സാമീപ്യവും സാന്നിദ്ധ്യവും അവർ സദാ അറിഞ്ഞു. ആ അറിവ് ക്രമേണ വർധിച്ച് അവരെ പരമമായ ജ്ഞാനം അറിയാൻ അർഹരാക്കി. കൃഷ്ണനെ മാത്രം അറിയുന്ന അവർക്ക് സമന്തപഞ്ചകതീർഥത്തിൽ വെച്ച് ഭഗവാൻ ജ്ഞാനോപദേശം നൽകി എന്നെന്നേക്കുമായി തന്നോടു ചേർത്തു അഥവാ പുനരാവൃത്തിരഹിതമായ മോക്ഷം തന്നെ നൽകി. കൃഷ്ണനെ അറിഞ്ഞാൽ എല്ലാം അറിഞ്ഞു എന്നവരറിഞ്ഞു.
കരയാതെ, ഭഗവാനെ നമസ്ക്കരിച്ച് ഞങ്ങൾ അതിഥിമന്ദരത്തിലേക്ക് കയറി. ഞങ്ങൾക്ക് വിശപ്പു തോന്നിയില്ല. പിറ്റേന്ന് രാവിലെ എന്നെ യാത്രയാക്കിയിട്ടേ കോകിലം സ്വന്തം ഗൃഹത്തിലേക്ക് പോകുന്നുള്ളു എന്ന് പറഞ്ഞതിനാൽ ഞങ്ങൾ ഒരു മുറിയിൽ രാത്രി വിശ്രമിച്ചു.
സൂര്യൻ ഉദിക്കുന്നതിനുമുമ്പ് പോകാനുള്ള ബസ്സ് വന്നു. കോകിലത്തിനെ ഞാൻ നമസ്ക്കരിച്ചു. നന്ദി പറയാനോ സ്നേഹം പ്രകടിപ്പിക്കാനോ ഞാൻ തീർത്തും അശക്തയായി "പോയി വരട്ടെ" എന്ന് പറഞ്ഞ് ബസ്സിൽ കയറി. പരമാത്മാവിൽ ജീവാത്മാവ് അലിഞ്ഞില്ലാതാകുന്നപോലെ പുറത്തെ, കറുത്ത ഇരുട്ടിൽ കറുമ്പൻ കോകിലം അലിഞ്ഞു. എന്റെ ഈ ചെറിയ ഇരുളടഞ്ഞ മനസ്സും കണ്ണിൻറെ കണ്ണായ കറുമ്പൻ കണ്ണനിൽ അലിഞ്ഞുവോ?
തത്ക്കാലം കത്തു ചുരുക്കുന്നു കണ്ണാ. സങ്കല്പവിമാനത്തിൽ എന്നെ കൊണ്ടുപോയതിനും ഗോവിന്ദകോകിലത്തെപ്പോലെ ഒരു കൃഷ്ണഭക്തയുടെ കൂടെ ചില വൃന്ദാവനലീലകളെങ്കിലും സ്മരിക്കാൻ അവസരം നൽകി അനുഗ്രഹിച്ചതിനും എങ്ങനെ നന്ദി പറയും? ഭഗവാന്റെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, വീണ്ടും വീണ്ടും നമിക്കുന്നു.
ശ്രീ മന്നാർ ഗോപാലൻനായരുടെ അർത്ഥസമ്പുഷ്ടമായ വരികൾക്ക്, വാദ്യവിദഗ്ദ്ധനായ വെള്ളിനേഴി ആനന്ദിന്റെ ഇടയ്ക്കയോടൊപ്പം, പ്രസിദ്ധ കവിയും സംഗീതജ്ഞനുമായ ശ്രീ അത്തിപ്പറ്റ രവി , മധുരമനോമഹരമായ ആലാപനത്താൽ ജീവൻ നൽകി, യുട്യൂബിൽ അപ്പ്ലോഡ് ചെയ്ത വീഡിയോ നന്ദിപൂർവ്വം നമസ്ക്കാരപൂർവ്വം പങ്കുവെക്കുന്നു.
6/21/08 When is Shathaabhishekam celebrated? When it should be celebrated? We have heard about different versions of when it should be celebrated, when you complete 84 years, or when you complete 81 years and 10 months or when you complete 83 years 4 months. Shathaabhishekam is celebrated when a person sees 1000 full moons lives through 1000 full moons in his life. Since it is a mathematical calculation, there should only be one answer. Then how are we having all these three answers? (It really does not matter when you celebrate, but out of curiosity to know the reason behind the celebration, I did some research and I thought some people may share my curiosity. Of all the explanations I read I liked the one given below.) Here is a convincing explanation based mainly on a question -answer series in Bhakthapriya magazine published by Guruvayur devaswom. For clarity, I am trying to express it as mathematically as possible. Number of full moon...
Comments
Post a Comment