Skip to main content

കണ്ണനൊരു കത്ത് 1

കണ്ണനൊരു കത്ത് 1 പ്രിയം നിറഞ്ഞ കണ്ണാ, മൊബൈൽ ഫോൺ ഉപയോഗം സർവ്വസാധാരണമായതിനുശേഷം ആരും ആർക്കും കത്തെഴുതാറില്ല. മൊബൈലിൽ കണ്ണനുമായി സംസാരിക്കാൻ കഴിയാത്തതിനാൽ ഞാൻ എന്റെ പതിവായുള്ള കത്തെഴുതൽ തുടരുന്നു ട്ടൊ. ഹൃദയത്തിന്റെ ഭാഷയിൽ എഴുതിക്കഴിയുമ്പോൾ മനസ്സിൽ തോന്നുന്നത് കണ്ണൻറെ മറുപടിയാണെന്ന് ഞാൻ കരുതുന്നു. കൃഷ്ണ, ഞാനൊരിക്കൽ എന്റെ സങ്കല്പവിമാനത്തിൽ വൃന്ദാവനത്തിലെത്തി.ഒറ്റക്കായിരുന്നു. അവിടെയൊക്കെ നടന്നു കാണണം. കണ്ണൻ ബാലലീലകളാടിയ ഗോകുലവും വൃന്ദാവനവും ഒക്കെ കാണാൻ ഞാൻ വെമ്പൽ കൊള്ളുകയായിരുന്നു. ഭാഷയറിയില്ല, ആരേയും പരിചയവുമില്ല, എങ്ങനെ കൃഷ്ണലീലകൾ ആടിയ സ്ഥലങ്ങളെപ്പറ്റി കൂടുതൽ അറിയാൻകഴിയും? വൈവശ്യത്തോടെ ഒരു ചെറിയ മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ഒരു കുയിൽ എന്റെ മുമ്പിൽ വന്നിരുന്നു. മധുരമായി പാടി. ഒരു പേടിയുമില്ലാതെ എന്റെയടുത്തേക്ക് നീങ്ങിയിരുന്ന് നല്ല പച്ച മലയാളത്തിൽ എന്നോട് പറഞ്ഞു: എന്റെ പേര് ഗോവിന്ദകോകിലം എന്നാണ്. ഞാൻ ഗോകുലകോകിലകുടുംബത്തിലെ അംഗമാണ്. കൃഷ്ണഭഗവാന്റെ സമകാലീനരായിരുന്ന ഞങ്ങളുടെ പൂർവികർ കൃഷ്ണനിൽ നിന്ന് നേരിട്ട് സംഗീതം പഠിച്ചവരാണ്. കൃഷ്ണകഥകൾ മാത്രം പാടിയിരുന്ന അവർ തലമുറ തലമുറകളായി ആ ഭജനകൾ കൈമാറി, ഇന്നും ഞങ്ങൾ ഭാരതത്തിലെ എല്ലാ ഭാഷകളിലും ഭഗവാനെ കീർത്തിക്കുന്നു. നിങ്ങൾ കേരളത്തിൽ നിന്നു വന്ന സ്ത്രീയായതിനാൽ മലയാളം തന്നെപറഞ്ഞ് നിങ്ങളെ സ്വാഗതം ചെയ്യാമെന്ന് കരുതി. ഞാനത്ഭുതപരതന്ത്രയായെന്ന് പറയേണ്ടതില്ലല്ലോ? അത്ഭുതം മാത്രമല്ല, അതിയായ സന്തോഷവും തോന്നി. ഇവിടെ നടന്നു കാണിക്കാനും ഇവിടുത്തെ കഥകൾ വ്യാസഭഗവാൻ പറഞ്ഞതൊക്കെ ഒന്നു കൂടി കേൾപ്പിക്കാനും ഒരു പക്ഷിയുണ്ടല്ലോ? എത്ര മധുരവും വ്യക്തവും മനോഹരവും സംഗീതസാന്ദ്രവുമായ സംഭാഷണം. കൃഷ്ണ, ഇങ്ങനെ ഒരു കുയിലിനെ എന്റെ അടുത്തേക്ക്അയച്ചതിന് ഒരു പാട് ഒരു പാട് നന്ദി. ഇനി എന്താണുണ്ടായതെന്ന് ഞാൻ പതുക്കെ പറയാം സാവിത്രി പുറം

Comments

Post a Comment

Popular posts from this blog

Shathaabishekam

6/21/08 When is Shathaabhishekam celebrated? When it should be celebrated? We have heard about different versions of when it should be celebrated, when you complete 84 years, or when you complete 81 years and 10 months or when you complete 83 years 4 months. Shathaabhishekam is celebrated when a person sees 1000 full moons lives through 1000 full moons in his life. Since it is a mathematical calculation, there should only be one answer. Then how are we having all these three answers? (It really does not matter when you celebrate, but out of curiosity to know the reason behind the celebration, I did some research and I thought some people may share my curiosity. Of all the explanations I read I liked the one given below.)   Here is a convincing explanation based mainly on a question -answer series in Bhakthapriya magazine published by Guruvayur devaswom. For clarity, I am trying to express it as mathematically as possible.   Number of full moons in one year = 12   So n

16 names of Lord Vishnu

16 names of Lord Vishnu 4/26/08 These are 16 names of Vishnu to be remembered at different occasions. It is said that sabda (sabda), sparsha (touch), roopa (form), rasa (taste), gandha (smell) and the positive energy or vibration coexist with words. Repeated chanting of each word with bhava creates different results in our body since effort to utter each word uses different muscles and brings different effect in the saadhaka. Chanting can be done like in the naamaavali: Om Vishnave Nama:, Om Janaaardanaaya nama:, Om padmanaabhaaya nama: etc. We will try to analyze the meaning of each name. May be Vishunsahasranama interpretaions will help us. . When taking medicine think of Vishnu Before eating think of Janaardana Before going to bed think of Padmanaabha During marriage think of Prajaapathi During fight or controversial situations think Chakradhara When you are away from home or NRIs like lot of us think of Thrivikrama At the time of death try to think of Naarayana When you are wi

വെയിലുകൊണ്ടുനിന്‍ പൂവുടലയ്യോ - Veyilukondunin Poovudalayyo