ഭൌർഭാഗ്യങ്ങൾക്കിടയിലെ സൌഭാഗ്യങ്ങൾ ആപത്തുകൾ ഒക്കെ വിരുന്നുകാരായി വരുമ്പോൾ നാം പരിഭവം പറയും . ഇങ്ങനെയൊക്കെ വരാൻ എന്താണ് കാരണം ? ഞാനിത്ര പാപം ചെയ്തുവോ ? ഇഷ്ടദൈവത്തിനോട് പരാതിപറയും കരച്ചിലും തന്നെ . സ്നേഹമുള്ളവരാടും ഉറ്റവരോടും വേറെയും . പക്ഷെ ഈ ദൌർഭാഗ്യവർഷങ്ങളിലും അവിടവിടെയായി നമുക്ക് സൌഭാഗ്യങ്ങളും ഉണ്ട് . ദൌർഭാഗ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശീലിച്ച പാവം നമ്മുടെ മനസ്സിന് കരിങ്കാറുകൾക്കിടയിൽ പ്രകാശം പരത്തുന്ന മിന്നൽ പിണരുകൾ പോലെയുള്ള സൊഭാഗ്യങ്ങളെ കാണാനും കൃതജ്ഞതയാടെ സ്മരിക്കാനും ഉള്ള കഴിവ് നഷ്ടപ്പെട്ടുവോ ? നമ്മളേക്കാൾ വിഷമമനുഭവിക്കുന്നവരെ കുറിച്ചോർക്കണം . എന്നാലേ പല ദു : ഖങ്ങൾക്കിടയിലും നമുക്ക് സന്തോഷിക്കാൻ ഒരു പാ...