കോവിഡ് -19 എന്ന മഹാമാരിയും ഭഗവാനും ഈ കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന പ്രപഞ്ചത്തിന് എന്നാണ് മുക്‌തി ലഭിക്കുക ? ഭഗവാനേ , എന്നാണിതിന് ഇനിയൊരു അവസാനം ? ഇത്തരം അനവധി ചോദ്യങ്ങൾ മനസ്സിലെ ഭഗവാനോട് ചോദിച്ചു കൊണ്ടിരിക്കുമ്പോൾ പൊന്തി വന്ന ചിന്തകളിൽക്കൂടി ഭഗവാൻ എന്നെ മധുരയിലേക്കും മഗധരാജ്യത്തിലേക്കും കൊണ്ടുപോയി . കംസനിഗ്രഹത്തിനു ശേഷം കംസപിതാവായ ഉഗ്രസേനനെ രാജാവാക്കി , ഉദ്ധവരെ മന്ത്രിയാക്കി , ഭഗവാൻ മധുരയിൽ സുഖമായി വസിക്കുന്നു . കംസന്റെ ഭാര്യാപിതാവായ ജരാസന്ധന് കൃഷ്ണനെ വധിച്ച് പകരം വീട്ടണം . ഇരുപത്തിമൂന്ന് അക്ഷൌഹിണിപ്പടയുമായി യുദ്ധത്തിന് വന്നു . ഭഗവാൻ തോല്പിച്ചു , പടയിലെ , ജരാസന്ധനൊഴിച്ചുള്ള ദുഷ്ടന്മാരെയെല്ലാം കൊന്നു . ജരാസന്ധൻ ...