Skip to main content

Posts

Showing posts from September, 2020

അമ്മേ, അമ്മക്കൊരുറക്കുപാട്ട്

അമ്മേ, അമ്മക്കൊരുറക്കുപാട്ട്‌ സാവിത്രി പുറം ആഗസ്റ്റ് 28, 2020. എൻ പ്രിയമാതാവേ ഞാനൊന്നു പാടട്ടെ എൻപ്രാണനിലൂറും സ്നേഹ ഗാനം ജന്മം നൽകാൻ മാത്രം ഭാഗ്യംസിദ്ധിച്ചൊരു സാധ്വിയല്ലേ ശാന്തമായുറങ്ങു ഷഡ്വൈരിപ്രേരിതനായൊരു കംസനും ഷഡ്പുത്രന്മാരെ വധിച്ചു മുന്നിൽ ജീവനൊടുക്കാതെ എന്നെയുംകാത്തമ്മ ജീവിതനൌക തുഴഞ്ഞു മെല്ലെ സപ്തമഗർഭമോ അപ്രത്യക്ഷമായി രോഹിണീപുത്രനായ് രാമനായി. കണ്ണിലെണ്ണയൊഴിച്ചഛനുമമ്മയും കൈകൂപ്പി എന്നേയും കാത്തിരുന്നു വിഷ്ണുവായ് ദർശനം നൽകിയുടൻതന്നെ കൃഷ്ണനായ് തീർന്നൊരു എന്നെത്താങ്ങി അഛൻ നടന്നകലുന്നതും നോക്കിയെൻ അമ്മ കരയുന്നതോർത്തിടുന്നു അമ്മേ കരയേണ്ട അമ്മതൻ കണ്മണി ഇമ്മഹാലോകം നിറഞ്ഞു നില്‌പൂ അമ്മതൻ മാനസസാമ്രാജ്യം തന്നിൽ നി - ന്നെങ്ങുമേ മാറി ഞാൻ നില്ക്കുകില്ല. ദിവ്യചക്ഷുക്കളാൽ അമ്മക്കു ദർശിക്കാം ദിവ്യമായുള്ളൊരെൻ ലീലകളും ഗോകുലവൃന്ദാവനവാസം പിന്നിട്ടു ഗോപകുമാരനാം കണ്ണനെത്തും കംസവധം കഴിഞ്ഞാലുടൻ ഞാൻവന്നു കാൽക്കൽവീണാലിംഗനവുംചെയ്തു. മാപ്പിരന്നക്കയ്യും കെട്ടിപ്പിടിച്ചു ഞാൻ മായതന്നപ്പുറത്തെത്തിച്ചീടാം സ്നേഹത്താൽ തീർത്തൊരീ മഞ്ചത്തിലമ്മയും ശാന്തയായ് നിദ്രയെ പുൽകിടേണേ! അമ്മയുറങ്ങാതെയുണ്ണിയുറ...

മണ്ണുണ്ണിക്കണ്ണൻ

മണ്ണുണ്ണിക്കണ്ണൻ സാവിത്രി പുറം August 24, 2020 കഥ വേണോ കഥ വേണോ കൃഷ്ണ കഥ കൂട്ടുകാരേ രഥസാരഥിയാം മധു രിപുവിൻ കഥ. ഉണ്ണിക്കണ്ണനൊരു ദിനം അമ്മയോടു പറയാതെ മണ്ണുവാരിക്കളിക്കുവാൻ മുറ്റത്തിറങ്ങി ഏട്ടൻ ബലരാമനപ്പോൾ മണ്ണപ്പമുണ്ടാക്കാമെന്നായ് കണ്ണൻചിരട്ടയും കൊണ്ടു കണ്ണനണഞ്ഞു. മണ്ണപ്പവുമേറെ വെച്ചു എണ്ണിയാൽ തീരുന്നതല്ല വിണ്ണിലുള്ള ദേവന്മാരും മണ്ണിലിറങ്ങി. . കൂട്ടംകൂടി ഭക്ഷിക്കുന്ന നാടകവും തിമിർത്താടി കുട്ടികളഭിനയവും പൊടിപൊടിച്ചു. കൂട്ടത്തിൽ കൃഷ്ണനുമപ്പം വായ്തുറന്നു വായിലിട്ടു കുട്ടിക്കുറുമ്പനെ ഏട്ടൻ ഓടിപ്പിടിച്ചു അമ്മയോടു പറയും ഞാൻ ചെമ്മണ്ണു നീ ഭുജിച്ചതും അമ്മക്കാധി വളർന്നീടും ദെണ്ണം വന്നാലോ കയ്യും കൂട്ടി പിടിച്ചേട്ടൻ കൊണ്ടുചെന്നു മാതാവിന്റെ കണ്ണിൻ മുന്നിൽ പരാതിയും എണ്ണിപ്പറഞ്ഞു. കോപിച്ചമ്മ ഉണ്ണിയോടു വായ് തുറക്കാനാജ്ഞാപിച്ചു വായ് മലർക്കെ തുറന്നപ്പോൾ കണ്ട കാഴ്ചയോ! കൊച്ചുവായിൽ പതിന്നാലു ലോകങ്ങളും കണ്ടാനമ്മ കണ്ടുവായിൽ തന്നേയും തൻ കൺമണിയേയും അമ്പരന്നമ്മതൻ മുഖം ചെമ്പരത്തിപ്പൂവായപ്പോൾ അമ്പിയന്ന കണ്ണൻ പൂട്ടി അംബുജവക്ത്രം. എല്ലാം പഴയ മട്ടായി എല്ലാരുമെല്ലാം മറന്നു അമ്മ കെട്ടിപ്പുണർന്നൊരു ഉമ്മയും...

കുട്ടികളുടെ വിരാട്പുരുഷൻ

  കുട്ടികളുടെ   വിരാട്പുരുഷൻ സാവിത്രി   പുറം . Sep 9, 2020 അമ്മ   പറഞ്ഞില്ലേ   ഉണ്ണിക്കൃഷ്ണനെന്നാൽ ഇമ്മഹാ   ലോകത്തിൻ   നാഥനെന്ന് ! അമ്മ   പറഞ്ഞില്ലേ   ഉണ്ണിക്കൃഷ്ണനെന്നാൽ ഇമ്മഹി   ചൂഴുന്ന   ശക്തിയെന്നും ! പാറി   നടക്കുന്ന   മേഘങ്ങൾ   കാണുമ്പോൾ എന്തോർത്തു   ഞാനെന്റെ   കൈ   കൂപ്പേണം ? കുട്ടാ   ഈ   മേഘങ്ങൾ   കാർവർണൻ   തന്നുടെ കാർക്കൂന്തലാണെന്നറിഞ്ഞീടേണം അമ്മേ   ഈ   മിന്നുന്ന   സൂര്യഭഗവാനും എന്താണെന്നെന്നോടു   ചൊല്ലിടാമോ ? മിന്നുന്ന   സൂര്യനീയുണ്ണിക്കൃഷ്ണൻ   തന്റെ സുന്ദരനേത്രങ്ങളല്ലേ   കുട്ടാ ? അങ്ങു   കാണുന്നോരു   പർവ്വതമോ   അമ്മേ അങ്ങുന്നായെന്തൊരു   ബന്ധമുള്ളൂ ? ഗോവർധന   ഗിരി   ചൂടുന്ന   കണ്ണന്റെ ഗരിമയെഴുമസ്ഥിക്കൂട്ടമത്രെ അമ്മേ   ഞാൻ   കാണുന്ന   വൃക്ഷങ്ങളെപ്പറ്റി അമ്മയ്ക്കറിയുന്നതെന്താണാവോ ഉണ്ണീ   ആ   വ്യക്ഷങ്ങൾ   മറ്റു   ചെടികളും ഉണ്ണിക്കണ്ണൻ   തന്റെ   രോമമത്രെ ഏഴാഴികളുമീ...

പഞ്ചകോശാന്തര്യാമി

  പഞ്ചകോശാന്തര്യാമി സാവിത്രി   പുറം August 2020 ചാഞ്ചല്യമില്യാത്തൊരുണ്ണിയല്ലേ ?? നെഞ്ചിനകത്തൊരു   ലക്ഷ്മിയില്ലേ ? പാഞ്ചജന്യം   പൂണ്ട   കൈകളല്ലേ ? പഞ്ചമവേദത്തിൻ   നാഥനല്ലേ ? അഞ്ചുപേർ   പാണ്ഡവർ   സ്വന്തമല്ലേ ?  പഞ്ചശരനൊരു   പുത്രനല്ലേ ?  പുഞ്ചിരിസായകം   സ്വന്തമല്ലേ ? പിഞ്ചു   കുഞ്ഞായൊരു   കണ്ണനല്ലേ ? കിഞ്ചനന്മാരെയകറ്റിനിർത്തും നിഷ്ക്കിഞ്ചനപ്രിയൻ   ശൌരിയല്ലേ ? പിഞ്ചിളം   പൈതലായ്   പൂതനയെ പഞ്ചഭൂതങ്ങളായ്   മാറ്റിയില്ലേ  ? വഞ്ചി   വലിച്ചൊരു   മത്സ്യമായി സഞ്ചരിച്ചല്ലോ   ജലധി   തന്നിൽ പൂഞ്ചേല   കട്ടിട്ടൊരാലിൻ   കൊമ്പിൽ പുഞ്ചിരി     തൂകിയിരിക്കയല്ലേ ? പഞ്ചാരക്കൊഞ്ചലിൽ   വീണിടുന്നു പഞ്ചശരനെന്ന   മന്മഥനും   കണ്ണഞ്ചിക്കുന്നൊരു   മന്മഥനെ   കണ്ണഞ്ചിക്കുന്നൊരു കൃഷ്ണനല്ലേ ? സഞ്ചിയിൽ   പ്രാരബ്ധകർമ്മമേന്തി സഞ്ചരിച്ചീടുന്നു   വർഷങ്ങളായ് പിഞ്ചിളംകാലിൻ   സ്മരണയോടെ പഞ്ജരം   വിട്ടു   ഞാൻ   പോയീടേണേ ! കൃഷ്ണ   ഹരേ ...

രുഗ്മിണിയുടെ സ്നേഹം

  സ്നേഹം  ( വഞ്ചിപ്പാട്ട് ) സാവിത്രി   പുറം August 22, 2020 കഥ   വേണോ   കഥ   വേണോ കൃഷ്ണകഥ   കൂട്ടുകാരേ ? രഥസാരഥിയാം   മധു - രിപുവിൻ   കഥ . കൃഷ്ണനൊരുദിനം   പത്നി  - മാരോടൊത്തു   മട്ടുപ്പാവിൽ ചതുരമായ്   ചതുരംഗം   കളിച്ചീടുമ്പോൾ മിന്നുംതലവേദനയാൽ   പെട്ടെന്നൊരു   വിയർപ്പുമായ് പൊന്നിൻ   മഞ്ചത്തിന്മേലതാ കിടപ്പു   കൃഷ്ണൻ പന്തിയല്ലെന്നുകണ്ടോരു   പത്നിമാരെല്ലാരും   തന്നെ പതിയുടെ   ചുറ്റും   നിന്നു തേങ്ങിക്കരഞ്ഞു . ഒട്ടുനേരം   കഴിഞ്ഞപ്പോൾ   കൊട്ടാരംവൈദ്യനുമെത്തി കട്ടിലിന്റെതൊട്ടടുത്തിരുന്നു ചൊല്ലിനാൻ ഭഗവാന്റെ   വേദനക്കു   ദിവ്യൗഷധമൊന്നേയുള്ളൂ ഭഗിനിമാർ   നിങ്ങളൊന്നു കേട്ടീടേണമേ നിങ്ങൾ   പാദപ്രക്ഷാളനം ചെയ്ത   ജലം   കുടിക്കുവാൻ നിങ്ങൾ   തന്റെപതിക്കായി നൽകയും   വേണം . കാലതാമസമില്ലാതെ   കാൽ   കഴുകി   കൊണ്ടു   വരൂ കാലസ്വരൂപന്റെ   വ്യഥ   ദൂരീകരിക്കാൻ പത്നിമാരമ്പരന്നുപോയ്   പാപമല്ലേ പാദജലം പത്മനാഭനിന്നെങ്ങനെ ...