Skip to main content

Posts

മാനസദർശനം

മാനസദർശനം ഗുരുവായൂർ അമ്പലത്തിൽ തിരക്കില്ല. സങ്കല്പവിമാനത്തിൽ കയറി നമുക്കൊന്ന് ഗുരുവായൂർ ദർശനം നടത്തിയാലോ? വരൂ, തൊഴാൻ ആഗ്രഹമുള്ളവരൊക്കെ വരൂ. നമുക്കൊന്നിച്ച് പോകാം. എല്ലാവർക്കും ധാരാളം സമയമുണ്ടല്ലോ? യാത്ര തുടങ്ങിക്കോളൂ. പുറത്തെ കൊടിമരത്തിന്റെ ചുവട്ടിൽ എല്ലാവരും കാത്തുനിന്ന് ഒരുമിച്ച് അകത്തു കയറാം. ഹാവൂ , ഒരു പ്രയാസവുമില്ലാതെ ദർശനം ആഗ്രഹിക്കുന്നവരൊക്കെ എത്തിയല്ലോ.ഞങ്ങൾ പ്രധാന വാതിലിൽക്കൂടി തന്നെ ഉമ്മറപ്പടി തൊട്ടു തലയിൽ വെച്ച് അകത്തേക്ക് കടന്നു.  എന്തു സുഖം, ഒരു തിരക്കുമില്ല.  നേരെ ചെന്ന് അയ്യപ്പഭഗവാന്റെ നടക്കിലെത്തി ഭൂതനാഥസദാനന്ദ : സർവ്വഭൂതദയാപര: രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ: എന്ന് ചൊല്ലി നമസ്കരിച്ച് സാമിയേ ശരണമയ്യപ്പ എന്ന് പന്ത്രണ്ടു പ്രാവശ്യം ചൊല്ലി അയ്യപ്പഭഗവാനെ പ്രദക്ഷിണം വെച്ച് ഒന്നു കൂടി ദർശിച്ച് വലിയ പ്രദക്ഷിണം തുടർന്നു. ഇങ്ങനെ ജനശൂന്യമായ ഒരു ഗുരുവായൂർ കണ്ടിട്ടില്ല കൃഷ്ണ! അത്ഭുതം! എല്ലാ ദിക്കിലും അതാ കൃഷ്ണൻ മാത്രമുണ്ട്. ഇതാ ഞങ്ങളുടെ മുമ്പിൽ എങ്ങനെയാണോ ഞങ്ങളിൽ ഓരോരുത്തരും കൃഷ്ണനെ മനസ്സിൽ ധ്യാനിക്കുന്നത് ആ രൂപങ്ങളിലെല്ലാം ഓരോ കൃഷ്ണൻ !എന്റെ മുന്നിൽ അതാ...

നഷ്ടക്കച്ചവടത്തിലെ ശാന്തി

നഷ്ടക്കച്ചവടത്തിലെ   ശാന്തി . ധാരാളം   സമയമുള്ളതുകൊണ്ട്   മനസ്സ്   ഇതുവരെ   സന്ദർശിക്കാത്ത മേഖലകളിലേക്കൊക്കെ   പോകുന്നു .  ചിലപ്പാൾ   മറ്റെങ്ങും   പോകാതെ   മനസ്സ് മനസ്സിന്റെ ^  ഉള്ളിലേക്ക്   പോകുന്നതും   പതിവായിരിക്കുന്നു .  അങ്ങനെ   ചിന്തകൾ മനസ്സിന്റെ   അകത്തു   തന്നെ   മനസ്സിനെ   പരിശോധിക്കുവാനെന്നപോലെ ചുറ്റിക്കറങ്ങുന്ന   അനുഭവത്തെ ,  അവാച്യമെങ്കിലും     വാക്കുകളാൽ   വരക്കാൻ   ഒരു വൃഥാശ്രമം   നടത്തുകയാണ് .  ബ്രഹ്മാണ്ഡത്തിനെ   പതിന്നാലായി   ഭാഗിച്ച   പോലെ   എന്റെ   മനസ്സും   പല   ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട് .    മിക്കപ്പോഴും   ചിന്തകൾ   തങ്ങുന്ന   ഒരു   ഭാഗമുണ്ട് .  അതിൽ നിത്യനൈമിത്തിക   കർമ്മങ്ങളെപ്പറ്റിയുള്ള   ചിന്തകളും   നിത്യവും   ഫോണിലോ ,  വാട്ട്സാപ്പിലോ  ,  നേരിട്ടോ   ഇടപഴകുന്ന   സ്വന്തമെന്നഭിമാനിക്കുന്ന   മുഖങ്...

കാശിസത്സംഗം

കാശിസത്സംഗം കാശിസത്സംഗത്തിനെ പറ്റി എഴുതാൽ അർഹതയില്ലെന്ന് അറിയുമ്പോഴും ഏതോ ശക്തിഎന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു .    ബ്രഹ്മതത്ത്വവിചാരശ്രവണമാഹാത്മ്യം മാത്രമാണ് അജ്ഞാനിയായ എന്റെ അനിർവചനീയമായ ആനന്ദത്തിന് ഒരേയൊരു കാരണം .    ബ്രഹ്മശ്രീ നൊച്ചൂർജിയുടെ പ്രഭാഷണങ്ങളുടെ പൊരുൾ അറിയാനോ ഉൾക്കൊള്ളാനോ ഉള്ള ആദ്ധ്യാത്മികപക്വതയില്ലാത്ത എന്നിലും ചെറിയതെങ്കിലും     പ്രകാശമാനമായ എന്തോ സ്‌ഫുരണങ്ങൾ അദ്ദേഹത്തിന്റെ ദൈവീകവാക്കുകൾ വർഷിക്കുന്നു . മനോഹരമായ ഗംഗാതീരത്ത് ,  ബ്രഹ്മർഷിമാരായ സനകാദികളേയും ,  നാരദരേയും ,  വ്യാസമഹർഷിയേയും ,  ഗോകർണനേയും ,  ശുകബ്രഹ്മർഷിയേയും ശങ്കര ഭഗവത്പാദരേയും പോലുള്ള പൂർവ്വസൂരികളുടെയെല്ലാം സ്മരണ നമ്മിൽ ഉണർത്തിക്കൊണ്ട് ബ്രഹ്മശ്രീ നൊച്ചുർജി പ്രഭാഷണത്തിനായി പീഠത്തിലിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി .  ഒരു സാധാരണ സ്ത്രീയായ എനിക്ക് ഇങ്ങനെയൊരു സത്സംഗത്തിൽ പങ്കുകൊള്ളാൻ അവസരം നൽകാൻ ഭഗവാനല്ലാതെ ആരുണ്ട് ?    ഗംഗാദേവിയുടെ മടിത്തട്ടിൽആ മഹാത്മാവിന്റെ വാക്ധാരയിൽ കുളിച്ച് ഏഴു ദിവസം ഇരുന്നു .  മനസ്സിന്നതീതമായ വിഷയങ്ങളെ മനസ്സി...

വിശേഷം ചോദിക്കാത്ത കൃഷ്ണൻ

വിശേഷം ചോദിക്കാത്ത കൃഷ്ണൻ അന്നേരമില്ലത്തെ വിശേഷമൊന്നും എന്നോടു ചോദിച്ചതുമില്ല കൃഷ്ണൻ ബന്ധം വരുത്താതെ പറഞ്ഞു കൊണ്ടാൽ എന്തൊന്നു തോന്നും ഭഗവാനുമുള്ളിൽ   ഇത് ഭക്തകുചേലന്റെ അനുഭവം കുഞ്ചൻ നമ്പ്യാർ ഭംഗിയായി വിവരിച്ചതാണല്ലോ ? നമ്മളോടും കൃഷ്ണൻ അങ്ങനെ തന്നെയല്ലേ ?  പലതും പറയണമെന്ന് കരുതി മനസ്സുകൊണ്ടോ ,  അല്ലെങ്കിൽ അമ്പലങ്ങളിൽ പോയോ ,  ആ തിരുമുമ്പിൽ എത്തിയാൽ കൃഷ്ണൻ ഒരു വർത്തമാനവും ചോദിക്കാതെ പുഞ്ചിരി തൂകി നിൽക്കും . അങ്ങനെ ആ വശ്യമായ പുഞ്ചിരിയിൽ പറയാൻ വിചാരിച്ചരുന്നതൊക്കെ മറക്കും .  ആ ചിരിയിൽ മയങ്ങി ,  ചിലപ്പോൾ ചിരിക്കാനും ചിലപ്പോൾ കണ്ണീരൊഴുക്കുവാനും     മാത്രമേ കഴിയൂ .  ദുഖം .  കൊണ്ട് കരഞ്ഞാൽ ഭഗവാനിഷ്ടമല്ല .  ക്ഷുദ്രം ഹൃദയദൌർബല്യം എന്ന് ആ പുഞ്ചിരിയിൽക്കൂടി ഓർമ്മിപ്പിക്കും .    സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും കൃഷ്ണനിഷ്ടമല്ല .  അപ്പോൾ സിദ്ധ്യസിദ്ധോ :  സമോ ഭൂത്വാ ( ജയത്തിലും പരാജയത്തിലും മനസ്സിനെ സമനിലയിൽ നിർത്തൂ )  എന്നോർമ്മിപ്പിക്കും .  അപ്പോൾ ശാന്തയായി കൃഷ്ണനോട് അങ്ങാട്ടും പുഞ്ചിരിക്കുക മാത്രം...

Unknown thief

The Unknown Thief Thieves and robbers do not want to be be known as thieves and robbers, do they?  Once caught, they are called criminals.  Punishment follows. And their thievery has to stop while they are in prison.  As far as possible, thieves try to evade capture. They may be able to continue as thieves for a while, but if they repeat their activities, they will one day be captured. In contrast, there is a very clever Thief.  He cannot be captured. Yes, He got captured in His childhood for stealing butter, curds, and milk several times.  But those actions were forgotten as a little child's mischievous exploits.  When that Little Thief came of age, He changed His strategy completely. He continued His stealing without giving anyone a chance to collect evidence. -- the stolen property.  He is still continuing it. How? Let me try to describe. The butter thief stole the hearts of folks around Him while stealing milk products.  ...