അഹം അസ്മി കടുത്ത അന്ധകാരത്തിൽ നമ്മളെത്തന്നെയോ, നമ്മുടെ ചുറ്റും ഉള്ളതിനേയോ ഒന്നും നമുക്ക് കാണാനോ, തൊടാതെ ഏതെങ്കിലും ഒരു വസ്തുവിന്റെ സാന്നിധ്യം അറിയാനോ കഴിയില്ല. എന്നാൽ ഏതു കൂരിരുട്ടിലും 'അഹം അസ്മി' അഥവാ 'ഞാനുണ്ട് ' എന്ന അറിവ് നമുക്കുണ്ട്. ആ അറിവിന്, പുറത്ത് ആരുടേയും സഹായം വേണ്ട - ഈ അറിവിന്റെ പിന്നിൽ ഉള്ളതാണത്രെ ആത്മാവ് എന്ന ദീപം . ആ ദീപത്തിന്റെ പ്രകാശത്തിൽ സ്വന്തം നിലനില്പിനെപ്പറ്റിയുള്ള ബോധവും പഞ്ചേന്ദ്രിയങ്ങളിൽ കൂടി എല്ലാ വസ്തു ജ്ഞാനവും നമുക്കു ലഭിക്കുന്നു. ആ "ഞാനുണ്ട് " എന്ന അഹംബോധം തന്നെയാണത്രെ മായ കാരണം അഹംകാരം ആയിത്തീരുന്നത്. ആ അഹംകാരം മൂന്നായി പിരിഞ്ഞ് സാത്വികാഹാങ്കാരത്തിൽ നിന്ന് അന്തക്കരണവും ഇന്ദ്രിയങ്ങളുടേയും അന്തക്കരണത്തിന്റെയും പി തിന്നാല് അധിഷ്ഠാന ദേവതകളും ഉണ്ടാകുന്നു. രാജസാഹങ്കാരത്തിൽ നിന്ന് അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കർമ്മേന്ദ്രിയങ്ങളും ഉണ്ടാകുന്നു. ബാക്കി നാം കാണുന്ന ഈ ദൃശ്യപ്രപഞ്ചത്തിലെ എല്ലാം, എല്ലാം തന്നെ. താമസാഹങ്കാരത്തിൽ നിന്നും ഉണ്ടാകുന്നു എന്ന് ഭാഗവതം പറയുന്നു. അതിനാൽ താമസാഹങ്കാരവും രാജസാഹങ്കാരവും നശിച്ചാൽ നമുക്ക് വൈരാഗ്യമായി....