SRee Guru-Pavana-Pura-nAthAya nama: SRee ParamESvara Bhakta-KavayE nama: daSamam -- Chapter 8 -- Lines 51 -- 100 "ദേഹികളുടെ ചിത്തം രമിപ്പിച്ചതുമൂലം രോഹിണീതനയനു രാമനെന്നല്ലോ നാമം. ഇന്നിവനോളം ബലം ആർക്കുമേ ഉണ്ടാകയി-- ല്ലെന്നതുകൊണ്ടു ബലഭദ്രനെന്നൊരു നാമം. കണ്ടവരുടെ ചിത്തം ആകർഷിച്ചതുമൂലം ഉണ്ടാകും സങ്കർഷണൻ എന്നൊരു നാമം പിന്നെ. കൃഷ്ണവർണ്ണത്തെപ്പൂണ്ട നന്ദനൻ അവനുടൻ കൃഷ്ണനെന്നൊരു നാമം ഇക്കാലം പറയേണ്ടൂ. മുന്നമങ്ങൊരു കാലം ബാലനാമിവൻതന്നെ വന്നുടൻ വസുദേവപുത്രനായ്പ്പിറക്കയാൽ 60 ചൊല്ലിടാം വാസുദേവൻ എന്നൊരു നാമം കൂടി ചൊല്ലിടാനരുതിവൻതന്നുടെ നാമമെല്ലാം. നാമങ്ങൾ കർമ്മങ്ങളും ജന്മങ്ങളിവയെല്ലാം സീമയില്ലിതുമിവനെന്നതേ പറയാവൂ! ദുഃഖങ്ങളോരോതരം നിങ്ങൾക്കു വന്നീടുന്ന-- തൊക്കവേ തീർക്കും ഇവൻ എന്നതു ധരിച്ചാലും. വിശ്വസിച്ചാലും നിങ്ങൾ ഇവനെ വഴിപോലെ; ശാശ്വതം അതുകൊണ്ടു സർവവും സിദ്ധിച്ചീടും. വിസ്തരിച്ചേറെപ്പറയുന്നതെന്തിനു ഞാനും ഉത്തമപുരുഷനു തുല്യനായ് വരുമിവൻ." 7...