Skip to main content

Posts

Showing posts from February, 2015

DaShamam Kilippaattu Part 27, Chapter 11, Lines 105- 152

SRee Guruvaayorappa-PAda-smaraNam! SRee ParamEsvara Bhakta-KavayE nama: daSamam  Chapter 11,  lines 105 - 152 നല്ലൊരു ലതകളും ബാലപാദപങ്ങളും പുല്ലുകൾ ജലങ്ങളും പുഷ്പങ്ങൾ ഫലങ്ങളും  എന്നിവ കണ്ടു ഗോപവൃന്ദവും നാരിമാരും  നന്ദിച്ചു വാടങ്ങളും ചമച്ചു വാണീടിനാർ. നല്ലൊരു വൃന്ദാവനം തന്നുടെ സമീപത്തു  ചൊല്ലേറും ഗോവർദ്ധനപർവ് വതമതുമുണ്ട്. 110 എത്രയും അരികത്തു കാളിന്ദീനദിയുമു-- ണ്ടെത്രയും രമ്യമാം പുളിനങ്ങളുമുണ്ട്. എന്നിവയെല്ലാം കണ്ടു കൃഷ്ണനും രാമൻതാനും  നന്നു നന്നെന്നു പറഞ്ഞേറ്റവും സന്തോഷിച്ചാർ. അക്കാലം രാമൻതാനും കൃഷ്ണനോടോരുമിച്ചു  പൈക്കിടാങ്ങളെ മേയ്ച്ചു നടന്നു തുടങ്ങിനാർ. മറ്റുള്ള ഗോപബാലന്മാരോടുമൊരുമിച്ചു  ചെറ്റു ദൂരവേ ചെന്നു കളിച്ചുതുടങ്ങിനാർ.   കാളയായിട്ടു ശബ്ദിച്ചീടുന്നു ചിലർ, അതിൽ  തോളിലങ്ങെടുത്തുകൊണ്ടോടുന്നു ചിലരെല്ലാം. 120 ജന്തുക്കൾ കരയുന്പോൾ  അങ്ങിനെതന്നെ ശബ്ദി-- ച്ചന്തർമോദേന പിന്പേ മണ്ടുന്നു ചിലരെല്ലാം. ഇങ്ങിനെ പലവിധം ക്രീഡകൾ  ചെയ് തുകൊണ്ടു  തിങ്ങിന മോദത്തോടു കാ...

DaShamam Kilippaatu Part 26, Chapter 11, Lines 51-104

SRee Guru-Pavana-PurESAya nama: SRee ParamESvara MahAkavayE nama: daSamam, Chapter 11, lines 51 - 104 എന്നുമേ കരകയില്ലുരച്ചു തേച്ചീടേണം" എന്നുകേട്ടമ്മതാനും ചിരിച്ചുചൊല്ലീടിനാൾ:-- "എന്നുടെ കുമാരാ നീ നീലമാം നിറമല്ലോ  നന്ദനനായ രാമൻ മുന്നമേ വെളുത്തല്ലോ . മുന്നമേയുള്ള നിറം പോകയില്ലൊരുനാളും" എന്നു കേട്ടൊരു കൃഷ്ണൻ പിന്നെയും ഉരചെയ് താൻ:— "എന്നുമേ രാമനോടു തുല്യമായ് വെളുക്കാതെ  മന്ദിരത്തിങ്കലേയ് ക്കു പോരികയില്ല ഞാനും." എന്നുരചെയ് തുകൊണ്ടു രോദനം ചെയ് തീടിനാൻ  അന്നേരം യശോദയും മന്ദമായുരചെയ് താൾ:-- 60 "നല്ലതു നീലവർണ്ണം അല്ലയോ കുമാരക ! വല്ലാതേ വെളുത്തവർക്കെന്തൊരു ഭങ് ഗിയുള്ളൂ ? ആഭരണങ്ങൾ നല്ലോരാടകൾ ഇവയെല്ലാം  ശോഭയേറീടും തവ പൂമെയ് യിലണിയുന്പോൾ. ഭങ് ഗിയില്ലല്ലോ വെളുത്തുള്ളവർക്കിവയൊന്നും  അങ്ങിനെയല്ലിയെന്നു  ചോദിയ് ക്ക രാമനോടും." മാതാവിൻ വാക്കു  കേട്ടു  രാമനും ഉരചെയ് താൻ:-- "കൈതവമല്ല കൃഷ്ണാ നീലവർണ്ണമേ നല്ലൂ. വല്ലാതെ വെളുക്കയാൽ ക്ലേശം ഉണ്ടെനിയ് ക്കേറ്റം   ഇല്ലൊരു ഫലമിനിയെന്നു ഞാൻ ക്ഷമിയ...

DaShamam Kilippaatu Part 25, Chapter 11, lines 1- 50

SRee Guru-Pavana-PurESAya nama: SRee ParamESvara Bhakta-KavayE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം  —  അദ്ധ്യായം  11 Lines 1 - 50  ഘോരമായൊരു ശബ്ദം കേൾക്കയാൽ എല്ലാവരും  പാരമായ്  ഭയപ്പെട്ടു നീളവേ നോക്കുന്നേരം  ബന്ധമെന്നിയേ വീണ വൃക്ഷവും സമീപത്തു  ബന്ധനം പ്രാപിച്ചൊരു ബാലകനെയും കണ്ടാർ. എന്തു കാരണമിന്നു വൃക്ഷങ്ങൾ പതിപ്പാനെ-- ന്നന്തരാ ചിന്തിച്ചവരോരോന്നു ചൊല്ലുന്നേരം  "മണ്ടിവന്നിഹ കൃഷ്ണൻ വൃക്ഷങ്ങൾ പുഴക്കിനാൻ; കണ്ടിതു ഞങ്ങളെ"ന്നു ഗോപബാലരും ചൊന്നാർ. ആരുമേ കൈക്കൊണ്ടീല ബാലന്മാരുടെ വാക്യം; സാരതയുള്ളവർക്കു സന്ദേഹമുണ്ടായ് വന്നു. 10 നന്ദനും കുമാരനെക്കെട്ടഴിച്ചാനന്ദത്താൽ മന്ദഹാസവും ചെയ് തു കൊണ്ടങ്ങു പോയീടിനാൻ. ദാമം കൊണ്ടുദരത്തെ  ബന്ധനം ചെയ് കമൂലം നാമവും  ദാമോദരൻ എന്നതും ഉണ്ടായ് വന്നു. ഗോപികാജനങ്ങൾക്കു മോദത്തെ വളർത്തുവാൻ  ഗോപബാലന്മാരോടുമൊന്നിച്ചു ദാമോദരൻ  കല്യാണഗാത്രിമാരാം വല്ലവീജനമെല്ലാം  ചൊല്ലുന്ന ലീലകളെച്ചെയ് തീടും മടിയാതെ  പാട്ടുപാടിടും, നന്നായാടീടും, നൃത്തം ചെയ...

DaShamam Kilippaattu Part 24, Chapter 10, Lines 51-70

SRee Guru-Pavana-PurESAya namO nama: SRee PuRayannooR Paramesvara Bhakta-KavayE nama: daSamam 10  —  Line 51 —  70 നിന്തിരുവടിയോടു സംസർഗ്ഗം ലഭിയ് ക്കയാൽ  എന്തിനി വരേണ്ടതു ഞങ്ങൾക്കു ദയാനിധേ ? അന്ധകാരങ്ങളെല്ലാമകന്നു ഞങ്ങൾക്കിന്നു  ബന്ധനാശന ! ഭവൽപ്പാദഭക്തിയുമുണ്ടായ് . ത്വൽ പ്പാദഭക്തിയ് ക്കിനി ചഞ്ചലം വരായ് വതി-- നിപ്പോഴേ അനുഗ്രഹം നല്കേണം കൃപയാലേ!" ഇത്തരം വാക്കു കേട്ടു പാശബദ്ധനാം കൃഷ്ണൻ  ഉത്തരം മന്ദഹാസം പൂണ്ടരുൾചെയ് തീടിനാൻ:-- "നിങ്ങൾക്കു ശാപമോക്ഷം നൽകുവാൻ ഇവിടെ ഞാൻ  മങ് ഗലരൂപന്മാരേ, വന്നതെന്നറിഞ്ഞാലും! 60 നാരദശാപം നിങ്ങൾക്കുണ്ടായതറിഞ്ഞു ഞാൻ  ആരുള്ളൂ വിപ്രശാപം നീക്കുവാൻ ഭുവനത്തിൽ ? ചിത്തശുദ്ധിയുമെങ്കൽ ഭക്തിയും ദിനംതോറും  ഉത്തമന്മാരാം നിങ്ങൾക്കുണ്ടാകും അറിഞ്ഞാലും ! എങ്കിലോ മുന്നെപ്പോലെ വാണുകൊള്ളുവിൻ നിങ്ങൾ , സങ് കടം ഉണ്ടാകയുമില്ലിനിയൊരു നാളും." ഇത്തരം നാഥൻതന്റെ വാക്കുകൾ കേട്ടനേരം  ചിത്തസന്തോഷത്തോടും വന്ദിച്ചു പോയാരവർ. ഇക്കഥ കേൾക്കുന്നവർക്കാപത്തു നശിച്ചീടും; സൽക്കഥയായ പ...

DaShamam Kilippaatu Part 23, Chapter 10, Lines 1-50

SRee KR^shNa-ParamAtmane namO nama: SRee ParamESvara Bhakta-KavayE nama: daSamam 10  —  Line 1 —  50 എന്നതുകേട്ടനേരം ചൊല്ലിനാൻ പരീക്ഷിത്തും:--  "ഒന്നൊഴിയാതെ ശാപകാരണം ചൊല്ലീടേണം." എന്നുകേട്ടൊരു ശുകമാമുനിയരുൾ ചെയ്തു:-- മന്നവ, കേട്ടുകൊൾക ശാപകാരണം ഭവാൻ. രണ്ടു പുത്രന്മാരുണ്ടായ് വന്നിതു ധനേശനു   കണ്ടാലെത്രയും നല്ല സുന്ദരരൂപന്മാരായ്. ജ്യേഷ് ഠനു നാമം നളകൂബരനെന്നാകുന്നു  ശ്രേഷ് ഠനാം മണിഗ്രീവനെന്നു പേരനുജനും. ശങ്കരസേവകന്മാരാകയാലവർക്കൊരു  ശങ്കയില്ലാതെ വന്നു സജ്ജനങ്ങളെപ്പോലും. 10 അന്നവരൊരുദിനം അപ്സരസ്ത്രീകളോടും  സ്വർന്നദീജലംതന്നിൽ ക്രീഡചെയ് തീടുന്നേരം  ബന്ധമെന്നിയേ തത്ര നാരദനെഴുന്നള്ളി-- ബ്ബന്ധുരഗാത്രിമാരും ലജ്ജയാ ഭയത്തോടും  വസ്ത്രമെടുത്തുടുത്തെത്രയും ഭക്തിയോടും  ഉത്തമനാകും മുനിശ്രേഷ് ഠനെ വണങ്ങിനാർ. മദ്യപാനവും ചെയ് തു മത്തമാനസന്മാരായ്  ഉദ്യോഗത്തോടും  ധനനാഥനന്ദനന്മാരും പാട്ടുകൾ പാടിക്കൊണ്ടു നഗ്നരായ് ത്തന്നേ നിന്നാർ; പെട്ടെന്നു ശപിച്ചിതു നാരദനതുനേരം:--   20 ...