SRee KR^shNa ParamAtmanE nama: SRee ParamESvara Bhakta-KavayE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം — അദ്ധ്യായം — 14 Lines 103 - 136 " അന്പാടിതന്നിലുള്ള ജീവജന്തുക്കൾക്കെല്ലാം വന്പിച്ച മഹാഭാഗ്യം ഉണ്ടെന്നേ പറയാവൂ. നിത്യമായ് പ്പൂർണ്ണാനന്ദമാകിയ പരബ്രഹ്മം അത്യന്തമിത്രമായി വന്നതു മറ്റാർക്കുള്ളൂ ? പാരതിലുള്ള പല ബാലകന്മാരെക്കൊന്നു പാരാതെതന്നേ വധിച്ചീടുവാനായി വന്ന ദുഷ്ടയാം പൂതനയ് ക്കു തൽക്കുലത്തോടുകൂടി പെട്ടെന്നു ഭവൽപ്പദം കൊടുത്തു ഭവാൻ മുന്നം. 110 സർവദാ ഭവൽപ്പാദസേവയും ചെയ് തുകൊണ്ടു സർവവും ഉപേക്ഷിച്ചു ഭക്തിയോടനുദിനം അന്തികേ വസിയ് ക്കുന്ന ഗോവ്രജനിവാസികൾ-- ക്കെന്തിനികൊടുക്കുന്നതെന്നതു തോന്നീലേതും. മീനകൂർമ്മാദികളായോരോരോ യുഗങ്ങളിൽ മാനസേ കരുണയാ വന്നവതാരം ചെയ് തു ഓരോരോ ദൈത്യന്മാരെ വധിച്ചു ജഗത്രയം പാരാതെ രക്ഷചെയ് തു കൊണ്ടൊരു ഭവാൻതന്നെ ഇന്നുള്ള ദൈത്യന്മാരാം കംസാദികളെക്കൊന്നു തന്നുടെ ഭക്തന്മാരെപ്പാലനം ചെയ്തീടുവാൻ 120 വൃഷ്ണിവംശത്തിൽവന്നു ശേഷ...