അരയന്നവും കൊതുകും. അരയന്നവും കൊതുകും തമ്മിൽ എന്തു ബന്ധം? രണ്ടും ഭഗവാന്റെ സൃഷ്ടികൾ തന്നെയായതിനാൽ നമുക്ക് ഭഗവാനോട് ചോദിക്കാം. ജിജ്ഞാസുക്കൾക്ക് പറഞ്ഞു തരാൻ ഇഷ്ടമാണെന്ന് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണമെന്നത് ഭഗവാന് നിർബ്ബന്ധമാണ്. അതിനാൽ നമുക്ക് നമ്മുടെ ശ്രവണേന്ദ്രിയങ്ങൾ പരിപൂർണമായും ഭഗവാന് നൽകാം. "കൃഷ്ണ , അരയന്നവും കൊതുകും ഭഗവാന്റെ ചൈതന്യാംശങ്ങൾ തന്നെ. അവയുടെ ഭേദം പറഞ്ഞു തരാമോ? " ഭഗവാൻ പറഞ്ഞു: " കവിഭാവന അനുസരിച്ച്, അരയന്നങ്ങൾക്ക് പാലും വെള്ളവും ചേർന്ന ഒരു മിശ്രിതത്തിൽ നിന്ന് പാൽ മാത്രം സ്വീകരിച്ച് വെള്ളത്തെ ത്യജിക്കാൻ കഴിയും. ഇവിടെ പാൽ ,, 'സത്തി'നേയു വെള്ളം അസത്തിനേയും പ്രതിനിധീകരിക്കുന്നു. നല്ലതു കൊള്ളാനും നല്ലതല്ലാത്തതു തളളാനും അരയന്നത്തിന് കഴിവുണ്ട്. ജഗത്തിൽ നന്മയും തിന്മയും ഉണ്ട്. പഞ്ചേന്ദ്രിയങ്ങളാൽ കാണുന്നതും ശ്രവിക്കുന്നതും അനുഭവിക്കുന്നതും ഒക്കെ ത്രിഗുണമിശ്രമാണ്. അതിൽ സത്തായതിനെ മാത്രം എടുത്ത് അസത്തായതിനെ ത്യജിക്കണം . അതിനുള്ള എളുപ്പമാർഗ്ഗമാണത്രെ ഭഗവദ് ഭക്തിയും സജ്ജന സംസർഗ്ഗവും. ഇനി കൊതുകിന്റെ കാര്യമെടുക്കാം. പാ...